കിള്ളിമംഗലം

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
(Killimangalam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ ഒരു ഗ്രാമമാണ്‌ കിള്ളിമംഗലം. പാഞ്ഞാൾ ഗ്രാമപഞ്ചായത്തിൽ പെടുന്നു. ഈ ഗ്രാമത്തിന് അടുത്തൂള്ള പട്ടണങ്ങൾ ഷൊർണ്ണൂർ, ചേലക്കര, വടക്കാഞ്ചേരി ഇവയാണ്.

പളുങ്കിൽ ശിവനാരായണ ക്ഷേത്രം, പരപ്പറ്റ ശിവക്ഷേത്രം, അങ്ങാടിക്കടവ് ദുർഗ്ഗാ ക്ഷേത്രം ചോലമ്മകാവ് തുടങ്ങിയ ക്ഷേത്രങ്ങൾ ഇവിടെ ഉണ്ട്.

പ്രധാന മുസ്ലീം പള്ളി ഉദുവടി പള്ളിയും അൽ ഇർഷാദ് പള്ളിയുമാണ്. സെന്റ്. തോമസ് തീർത്ഥകേന്ദ്രം ക്രിസ്ത്യാനികളുടെ പ്രധാന തീർത്ഥാടന സ്ഥലമാണ്

പേരിനു പിന്നിലെ ഐതിഹ്യം

തിരുത്തുക

ഒരു പരദേശി ബ്രാഹ്മണൻ യാത്രക്കിടയിൽ ഈ പ്രദേശത്ത് എത്തിച്ചേർന്നു.തന്റെ കൈയിലുള്ള പളുങ്കു കൊണ്ടുള്ള ശിവലിംഗം സ്ഥലത്ത് വെച്ച് സന്ധ്യാവന്ദനത്തിനു പോയി. തിരിച്ചുവന്നപ്പോൾ ശിവലിംഗം അവിടെ ഉറച്ചതായി കാണുകയും ശേഷം ഉപചാരങ്ങളെല്ലാം ചെയ്ത് ക്ഷേത്രമാക്കി ഉയർത്തുകയും ചെയ്തു.ഈ പരദേശി ബ്രാഹ്മണൻ ശുകമഹർഷിയാണെന്ന് ഒരു അഭിപ്രായമുണ്ട്.കിളി എന്നർത്ഥം വരുന്ന ശുകം എന്ന വാക്കിൽ നിന്നാണ് കിള്ളിമംഗലം എന്ന വാക്ക് രൂപപ്പെട്ടതെന്ന് ഐതിഹ്യം

ചരിത്രം

തിരുത്തുക

18ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ പെരുമ്പടപ്പ് സ്വരൂപം ഇവിടെ അധികാരത്തിൽ വന്നു.1743ൽ വടക്കാഞ്ചേരിക്ക് വടക്ക് അകമല ചുരം കടന്ന് അവിടത്തെ അധികാരിയെ കൊലപ്പെടുത്തി മുള്ളൂർക്കര എന്ന സ്ഥലത്ത് പ്രവേശിച്ചു.1758ൽ നടന്ന യുദ്ധത്തിൽ സാമൂതിരിയുടെ പട്ടാളത്തെ തിരുവിതാംകൂർ പട്ടാളത്തിന്റെ സഹായത്തോടെ കൊച്ചി രാജാവ് തോല്പിച്ച് അധികാരം സ്ഥാപിച്ചു.

പ്രധാന സർക്കാർ സ്ഥാപനങ്ങൾ

തിരുത്തുക
  • സഹകരണബാങ്ക്
  • പ്രാഥമിക ആരോഗ്യകേന്ദ്രം
  • യു.പി വിദ്യാലയം
  • ഗവ:ആർട്സ് കോളേജ്

അരനൂറ്റാണ്ടിലൂടെ- ലേഖകൻ പി.നാരായണൻ നായർ

"https://ml.wikipedia.org/w/index.php?title=കിള്ളിമംഗലം&oldid=3980665" എന്ന താളിൽനിന്ന് ശേഖരിച്ചത്