കരുനാഗപ്പള്ളി
9°3′16″N 76°32′7″E / 9.05444°N 76.53528°E
കരുനാഗപ്പള്ളി | |
9°03′08″N 76°32′03″E / 9.0522603°N 76.5341949°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം |
ഭരണസ്ഥാപനം(ങ്ങൾ) | |
' | |
' | |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
690518 + |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | പല തരത്തിലുള്ള ഫുഡ്, പടനായർകുളങ്ങര ക്ഷേത്രം, ഓച്ചിറ പരബ്രഹ്മ ക്ഷേത്രം, കാട്ടിൽമേക്കതിൽ ദേവീ ക്ഷേത്രം, താജ് മഹൽ പള്ളി, അമൃതാനന്ദമയി മഠം, അഴീക്കൽ ബീച്ച്...etc |
കൊല്ലം ജില്ലയിലെ ഒരു തീരപ്രദേശ പട്ടണമാണ് കരുനാഗപ്പള്ളി. ആലപ്പുഴ ജില്ലയോട് ചേർന്നുകിടക്കുന്ന കരുനാഗപ്പള്ളി താലൂക്കിന്റെ തെക്ക് അഷ്ടമുടിക്കായലും കിഴക്ക് കുന്നത്തൂർ താലൂക്കുമാണ്. 211.9 ചതുരശ്ര കിലോമീറ്ററാണ് താലൂക്കിന്റെ വിസ്തൃതി.
ചരിത്രം
തിരുത്തുകപള്ളി എന്നത് ബുദ്ധമതകേന്ദ്രങ്ങളെ അറിയപ്പെട്ടിരുന്ന പേരായിരുന്നു. പാലി ഭാക്ഷയിൽ ആരാധനാലയം / പാവനമായ ഇടം എന്നർത്ഥം വരുന്ന ഈ പദമാണു പിന്നീട് മറ്റ് മതങ്ങളുടെ ആരാധനാലയങ്ങളെ സൂചിപ്പിക്കാനും മലയാളത്തിൽ ഉപയൊഗിച്ചുവരുന്നത്.[അവലംബം ആവശ്യമാണ്] കരുനാഗപ്പള്ളിയിൽ ബുദ്ധമതവുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട പഠനകേന്ദ്രം സ്ഥിതി ചെയ്തിരുന്നതിനാലാണ് ആ പേര് ലഭിച്ചതെന്ന ഒരു വിശ്വാസം നിലവിലുണ്ട്. മൈനാഗപ്പള്ളി, കാർത്തികപ്പള്ളി തുടങ്ങിയ സമീപസ്ഥലങ്ങളും പഴയ ബുദ്ധ പഠന കേന്ദ്രങ്ങൾ ആയിരുന്നുവെന്ന് കരുതുന്നു. ബുദ്ധമതത്തിന്റെ ശേഷിപ്പുകൾ കരുനാഗപ്പള്ളിയുടെ പ്രാന്തപ്രദേശങ്ങളിൽ നിന്നും കണ്ടെടുത്തിട്ടുള്ളത് ഈ ചരിത്രത്തെ സാധൂകരിക്കുന്നു. അധികം അകലെയല്ലാത്ത ശാസ്താംകോട്ടയുടെ ചരിത്രവുമായും പള്ളി എന്ന പദത്തെ ബന്ധപ്പെടുത്താം. ഇപ്പോഴത്തെ കരുനാഗപ്പള്ളി ബസ് സ്റ്റാൻഡ് നിൽക്കുന്ന ഇടം പണ്ട് കാട് പോലെ ആയിരുന്നു എന്നും അവിടെ"കരീനാഗങ്ങൾ" വസിചിരുന്നായും അങ്ങനെ ആണ് കരുനാഗപ്പള്ളി എന്ന പേരിലെ "കരുനാഗ" എന്ന പേര് വന്നത് എന്ന് പഴയമകാർ പറയുന്നതു കേട്ടിട്ടുണ്ട്.പിന്നീട് "കരീനാഗ" എന്നാ പേര് പറഞ്ഞു പറഞ്ഞു ലോപ്പിച്ചു *കരുനാഗ* എന്ന് ആയീ.ചരിത്ര താളുകളിൽ "മാർത്ത" എന്ന പേരിലും കരുനാഗപ്പള്ളി നഗരം അറിയപ്പെടുന്നു.
മുൻകാലത്ത് ആയ് രാജ്യത്തിന്റെ ഭാഗമായിരുന്ന കരുനാഗപ്പള്ളി പിന്നീട് ഓടനാടിന്റെ ഭാഗമായി മാറിയെന്നു കരുതുന്നു. അതിനുശേഷം കായംകുളം രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു കരുനാഗപ്പളിയെന്നു കരുതപ്പെടുന്നു. താലൂക്കിലെ മരതൂർകുളങ്ങരയിൽ നിന്നും 9-ആം ശതകത്തിലേതെന്നു കരുതപ്പെടുന്ന ബുദ്ധവിഗ്രഹം കണ്ടെടുത്തിട്ടുണ്ട്. കരുനാഗപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതനക്ഷേത്രമാണ് പടനായർകുളങ്ങര ക്ഷേത്രം. ഇവിടെയുള്ള പണ്ടാരത്തുരുത്ത് ക്രിസ്ത്യൻ പള്ളി പോർച്ചുഗീസുകാർ നിർമ്മിച്ചതാണെന്നു പറയപ്പെടുന്നു. സമുദ്രയാത്ര ചെയ്തപ്പോൾ കര കാണാതെ വലഞ്ഞ പോർച്ചുഗീസുകാർ, തങ്ങൾ എത്തുന്ന സ്ഥലത്ത് ഒരു പള്ളി പണിയാമെന്ന് നേർച്ച നേരുകയും, ആ നേർച്ച പ്രകാരം, പണ്ടാരത്തുരുത്തിൽ എത്തിയ പോർച്ചുഗീസുകാർ പണിത ക്രിസ്ത്യൻ പള്ളിയാണിതെന്നും അതിനാലാണ് ഈ പള്ളി പോർച്ചുഗീസ് പള്ളി എന്നറിയപ്പെടുന്നതെന്നും വിശ്വസിക്കുന്നു.
കരുനാഗപ്പള്ളി മരുതൂർക്കുളങ്ങര നിന്നും കണ്ടെടുത്ത “പള്ളിക്കൽ പുത്രൻ” ബുദ്ധവിഗ്രഹമാണെന്ന് തെളിഞ്ഞിട്ടുണ്ട്. കുറെ നാൾ ഇതു കരുനാഗപ്പള്ളിയിൽ പടനായർക്കുളങ്ങര അമ്പലത്തിനു പടിഞ്ഞാറു വശം സ്ഥാപിച്ചിരുന്നതായി മുതിർന്നവർ പറയുന്നു. ഇപ്പൊൾ ഈ വിഗ്രഹം കൃഷ്ണപുരം കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്നു.[അവലംബം ആവശ്യമാണ്]
1997 ൽ കരുനാഗപ്പള്ളി എം ൽ എ ഇ. ചന്ദ്രശേഖരൻ നായരുടെ ശ്രമഫലമായി ഒരു സർക്കാർ എഞ്ചിനീയറിംഗ് കോളേജ് കരുനാഗപ്പള്ളി ക്ക് അനുവദിച്ചു കേരള സർക്കാർ സ്ഥാപനം അയ IHRDE കരുനാഗപ്പള്ളി ൽ ആരാഭിച്ച എഞ്ചിനീയറിംഗ് കോളേജ് കൊല്ലം ജില്ലയിലെ രണ്ടാമത്തെ എഞ്ചിനീയറിംഗ് കോളേജ് ആണ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കരുനാഗപ്പള്ളി. 1999 ൽ പ്രവർത്തനം ആരാഭിച്ച ഇ കോളേജ് ഉദ്ഘാടനം നിർവഹിച്ചത് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ഇ കെ നായനാർ ആണ് . 2006 ആം ആണ്ടിൽ കോളേജ് തൊടിയൂർ ഗ്രാമ പഞ്ചായത്തിൽ സ്‌ഥിരം കെട്ടിടത്തിൽ ക്ക് മാറ്റി സ്ഥാപിച്ചു.2015ൽ കരുനാഗപ്പള്ളി എം.എൽ.എ സി. ദിവാകരന്റെ ശ്രമഫലമായി ഒരു സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജ് തഴവയിൽ പ്രവർത്തനമാരംഭിച്ചു.കൊല്ലം ജില്ലയിലെ രണ്ടാമത്തെ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജാണിത്.
ദുരന്തസംഭവങ്ങൾ
തിരുത്തുകഇന്ത്യൻ മഹാസമുദ്രത്തിൽ 2004-ൽ ഉണ്ടായ സുനാമി മൂലം തീരപ്രദേശമായ കരുനാഗപ്പള്ളിയിൽ 150-ലധികം പേർ മരണപ്പെട്ടിരുന്നു. കരുനാഗപ്പള്ളിയുടെ സമുദ്ര തീരപ്രദേശങ്ങളായ ആലപ്പാട്, ചെറിയഴീക്കൽ, അഴീക്കൽ എന്നിവിടങ്ങളിലാണ് സുനാമി സാരമായി ബാധിച്ചത്.
2009 ഡിസംബർ 31-ന് കരുനാഗപ്പള്ളിയിലെ പുതിയകാവിന് സമീപം പുത്തൻതെരുവിൽ ദേശീയപാതയിൽ ഗ്യാസ് ടാങ്കറും, കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടവും തുടർന്നുണ്ടായ പൊട്ടിത്തെറിയും ഇവിടെ ഉണ്ടായ മറ്റൊരു ദുരന്തസംഭവമാണ്.