കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കരുനാഗപ്പള്ളി

കൊല്ലം ജില്ലയിലെ ഒരു സർക്കാർ എഞ്ചിനീയറിംഗ് കോളേജാണ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കരുനാഗപ്പള്ളി. [1].കൊല്ലം ജില്ലയിലെ രണ്ടാമത്തെ എഞ്ചിനീയറിംഗ് കോളേജ് ആണ് ഇത്.കേരള സർക്കാരിന്റെ ഐ എച്ച് ആർ ഡി വകുപ്പ് നേരിട്ട് നടത്തുന്ന കോളേജാണിത്.[2] 1999 ൽ കോളേജ് സ്ഥാപിതമായി. കംപ്യൂട്ടർ സയൻസ് & എഞ്ചിനീയറിങ്ങ്, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്,ഇൻഫർമേഷൻ ടെക്നോലോജി എന്നിങ്ങനെ നാല് കോഴ്സുകളാണ് ഇവിടെ ഉള്ളത്. ഇപ്പോഴത്തെ പ്രിൻസിപ്പാൾ പ്രൊഫസർ.(ഡോ.) ജയാ വി ൽ ആണ്

കോളേജ് ഓഫ് എഞ്ചിനീയറിംഗ് , കരുനാഗപ്പള്ളി
ആദർശസൂക്തംश्रद्धावान् लभते ज्ञानं

(shraddhavaan labhate jnyaanam)(Sanskrit)

(Malayalam: ശ്രദ്ധവാൻ ലഭത്തെ ജ്ഞാനം -

ശ്രദ്ധാലുവിന് ആത്മജാനം കൈവരുന്നു )
തരംസർക്കാർ സ്ഥാപനം
സ്ഥാപിതം1999
പ്രധാനാദ്ധ്യാപക(ൻ)പ്രൊഫസർ.(ഡോ.)ജയാ വി ൽ
അദ്ധ്യാപകർ
80
കാര്യനിർവ്വാഹകർ
50
വിദ്യാർത്ഥികൾ900
ബിരുദവിദ്യാർത്ഥികൾ800
100
സ്ഥലംകരുനാഗപ്പള്ളി, കേരളം, 690523, ഭാരതം
9°03′52″N 76°33′25″E / 9.06443389°N 76.557003476°E / 9.06443389; 76.557003476
ക്യാമ്പസ്സി ഇ കെ ക്യാംപസ് (ഗ്രാമം) (28-ഏക്കർ (110,000 m2))
ചുരുക്ക നാമംസി.ഇ.കെ (CEK)
അഫിലിയേഷനുകൾAICTE,
കുസാറ്റ് ( 2014 വരെ ),
കെ.ടി.യു ( 2015 മുതൽ )
വെബ്‌സൈറ്റ്www.ceknpy.ac.in
अभियांत्रिकी महाविद्यालय , करूनागप्‍पल्‍ले

ഡിപ്പാർട്ടുമെന്റുകൾ

തിരുത്തുക
  • കമ്പ്യൂട്ടർ സയൻസ്
  • ഇലക്ട്രോണിക്സ്
  • ഇലക്ട്രിക്കൽ
  • ജനറൽ എഞ്ചിനീയറിംഗ്
  • അപ്ലൈഡ് സയൻസ്
  • ഇൻഫർമേഷൻ ടെക്നോളജി

കോഴ്സുകൾ

തിരുത്തുക

ബിരുദ കോഴ്സുകൾ

തിരുത്തുക

റെഗുലർ ബി.ടെക് കോഴ്സുകൾ

തിരുത്തുക
  1. ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രൊണിക്സ് എൻ‌ജിനീയറിംഗ് (60 സീറ്റ്‌)
  2. ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണികേഷ്ൻ എൻ‌ജിനീയറിംഗ് (60 സീറ്റ്‌)
  3. കമ്പ്യൂട്ടർ സയൻസ് ആന്റ് എൻ‌ജിനീയറിംഗ് (60 സീറ്റ്‌)
  4. ഇൻഫർമേഷൻ ടെക്നോലോജി (30 സീറ്റ്‌)

ബിരുദാനന്തര ബിരുദ കോഴ്സുകൾ

തിരുത്തുക

എം.ടെക് കോഴ്സുകൾ

തിരുത്തുക
  1. ഇലക്ട്രോണിക്സ് എൻ‌ജിനീയറിംഗ് (സിഗ്നൽ പ്രോസിസ്സിംഗ്) (24 സീറ്റ്‌)
  2. കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംങ്ങ് (ഇമേജ് പ്രോസിസ്സിംഗ്) (24 സീറ്റ്‌)

പ്രവേശനം

തിരുത്തുക

കോളേജിലേയ്കുള്ള പ്രവേശനം പ്രവേശന പരീക്ഷകളുടെ അടിസ്ഥാനത്തിലാണ്.

ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം

തിരുത്തുക

കേരള സർക്കാർ നടത്തുന്ന പ്രവേശന പരീക്ഷയായ [കെ.ഇ.എ.എം] (Kerala Engineering Agricultural Medical) വഴി പ്രവേശനം. തിരുവനന്തപുരത്തെ പ്രവേശന പരീക്ഷാ കണ്ട്രോളർ ആണിത്‌ സംഘടിപ്പിക്കുന്നത്‌.[3]

ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം

തിരുത്തുക

ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.റ്റി) നടത്തുന്ന GATE പരീക്ഷ വഴി പ്രവേശനം.[4]

  1. http://ceknpy.ac.in/
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-16. Retrieved 2014-03-04.
  3. "Official website of the Commissioner for Entrance Exams, Kerala".
  4. "GATE Office, IITM".