പടനായർകുളങ്ങര മഹാദേവക്ഷേത്രം
കേരളത്തിലെ കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി പട്ടണത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് പടനായർകുളങ്ങര മഹാദേവക്ഷേത്രം. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള[1] ക്ഷേത്രം കരുനാഗപ്പള്ളി ടൗണിൽ ദേശീയപാതയോരത്ത് ശാസ്താംകോട്ട റോഡിനഭിമുഖമായി നിലകൊള്ളുന്നു. പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന പാഞ്ഞാർകുളമാണ് ഈ ശിവക്ഷേത്രം. [2].
പടനായർകുളങ്ങര മഹാദേവക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 9°30′5″N 76°35′5″E / 9.50139°N 76.58472°E |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
ജില്ല: | കൊല്ലം |
പ്രദേശം: | കരുനാഗപ്പള്ളി |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | പരമശിവൻ |
ചരിത്രം | |
ക്ഷേത്രഭരണസമിതി: | തിരുവിതാംകൂർ ദേവസ്വം ബോർഡ് |
ഐതിഹ്യം
തിരുത്തുകകരുനാഗപ്പള്ളി പടനായർകുളങ്ങര മഹാദേവക്ഷേത്രത്തെക്കുറിച്ച് പല ഐതിഹ്യങ്ങളും പറയപ്പെടുന്നുണ്ട്. അതിൽ പ്രമുഖമായത് ഇങ്ങനെയാണ്; ശ്രീപരമശിവനും, ശ്രീകൃഷ്ണ പരമാത്മാവും ഒരിക്കൽ വഴിപോക്കരായി ഇതുവഴി കടന്നുപോകുകയുണ്ടായി. അവർ നടന്നു തളർന്ന് പണ്ട് കാടു പിടിച്ചുകിടന്ന ഈ കരുനാഗപ്പള്ളിയിലെത്തി. ശ്രീപരമശിവനു കുടിയിരിക്കാൻ പറ്റിയ സ്ഥലം കണ്ടുപിടിക്കാൻ ശ്രീകൃഷ്ണനെ പറഞ്ഞയച്ചുവത്രേ. ഭഗവാൻ കൃഷ്ണൻ സ്ഥലം കണ്ടുപിടിച്ചുവെങ്കിലും സ്ഥല സൗന്ദര്യത്താൽ അവിടെ സ്വയം പ്രതിഷ്ഠിച്ചു. ശ്രീമഹാദേവൻ വളരെ നേരം കാത്തിരുന്ന ശേഷം തിരക്കിയിറങ്ങിയപ്പോഴാണ് സ്ഥലം കണ്ടുപിടിക്കാൻ പറഞ്ഞയച്ച വിരുതൻ സ്വയം പ്രതിഷ്ഠിതനായത് അറിഞ്ഞത്. പിന്നെ അദ്ദേഹവും ഒട്ടും വൈകിയില്ല. തൊട്ടടുത്ത് ശ്രീകൃഷ്ണനൊപ്പം സ്ഥാനമുറപ്പിച്ചു. ശ്രീപരമശിവ പ്രതിഷ്ഠയെ കൂടാതെ ശ്രീകൃഷ്ണപ്രതിഷ്ഠയും ഒരേ നാലമ്പലത്തിനുള്ളിൽ തന്നെ വരാനുള്ള കാരണം ഇതാണ്.
ചരിത്രം
തിരുത്തുകആയ് രാജ്യത്തിന്റെ ഭാഗമായിരുന്ന കരുനാഗപ്പള്ളി പിന്നീട് ഓടനാടിന്റെ ഭാഗമായും അതിനുശേഷം തിരുവിതാംകൂറിന്റെ ഭാഗമായും നിലനിന്നിരുന്നു. കായംകുളം രാജാക്കന്മാരുടെ ആസ്ഥാനം കുറച്ചുനാൾ കരുനാഗപ്പള്ളിയിലായിരുന്നു. അക്കാലത്താവാം ബുദ്ധക്ഷേത്രമായിരുന്ന പടനായർകുളങ്ങരക്ഷേത്രം ഹിന്ദുക്ഷേത്രമായി മാറ്റിയത്. കേരളത്തിൽ പള്ളി എന്നുപേരുള്ള പല സ്ഥലങ്ങളും മുൻപ് ബുദ്ധദേവാലങ്ങളോ അവരുടെ വിഹാരകേന്ദ്രങ്ങളോ ആയിരുന്നു. [3] 9-ആം ശതകത്തിലേത് എന്നു കരുതപ്പെടുന്ന ബുദ്ധവിഗ്രഹം താലൂക്കിലെ മരതൂർകുളങ്ങരയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്, അത് ഇതിനു പ്രബലമായ വിശ്വാസം തരുന്നതാണ്.
പൂജാവിധികൾ
തിരുത്തുകനിത്യേന അഞ്ചുപൂജകൾ ഇവിടെ പടിത്തരമായി കല്പിച്ചനുവദിച്ചിട്ടുണ്ട്. മൂന്നുശീവേലിയും നിത്യേന നടത്തുന്നുണ്ട്.
ക്ഷേത്രത്തിൽ എത്തിച്ചേരാൻ
തിരുത്തുകകരുനാഗപ്പള്ളി ടൗണിൽ ദേശീയ പാത-47 ന് കിഴക്കുവശത്തായി ക്ഷേത്രം സ്ഥിതിചെയ്യുന്നു. കരുനാഗപ്പള്ളി ബസ് സ്റ്റാൻഡിൽ നിന്നും 200മീറ്റർ ദൂരം മാത്രമാണ് ക്ഷേത്രത്തിലേക്കുള്ളത്.