കരൺ ഥാപ്പർ

(Karan Thapar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ ശ്രദ്ധിക്കപ്പെടുന്ന ടെലിവിഷൻ പ്രക്ഷേപകനും പംക്തി എഴുത്തുകാരനുമാണ്‌ കരൺ ഥാപ്പർ (ജനനം:നവംബർ 5,1955). ജനറൽ പി.എൻ ഥാപ്പറിന്റെ ഏറ്റവും ഇളയ മകനായി ഇന്ത്യയിലെ ശ്രീനഗറിലാണ്‌ അദ്ദേഹത്തിന്റെ ജനനം.

കരൺ ഥാപ്പർ

Thapar at The Doon School.
ജനനം (1955-11-05) 5 നവംബർ 1955  (69 വയസ്സ്)
Srinagar, Jammu & Kashmir, India
വിദ്യാഭ്യാസം Pembroke College, Cambridge
St Antony's College, Oxford
തൊഴിൽ News Anchor of CNN-IBN & CNBC-TV18
Notable credit(s) Devil's Advocate
India Tonight
The Last Word
Face to Face (BBC)
Hardtalk India (BBC)

വിദ്യാഭ്യാസം

തിരുത്തുക

ഡോൺ സ്കൂളിലെ പൂർ‌വ്വവിദ്യാർത്ഥിയായ കരൺ 1977 ൽ കാംബ്രിഡ്ജിലെ പെംബ്രോക്ക് കോളേജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിലും രാഷട്രീയ തത്ത്വശാസ്ത്രത്തിലും ബിരുദം കർസ്ഥമാക്കി. ഓക്സ്ഫോർഡിലെ സെന്റ് ആന്റണീസ് കോളേജിൽ നിന്ന് രാഷ്‌ട്രാന്തരീയ ബന്ധങ്ങളിൽ ഡോക്‌ട്രേറ്റും ഥാപ്പർ നേടി.

മാധ്യമ രംഗത്ത്

തിരുത്തുക
 
ഡെൽഹിയിലെ ഡൂൺ സ്കൂളിലെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികളുമായി കരൺ ഥാപ്പർ സംവദിക്കുന്നു.

ദ ടൈംസിലാണ്‌ കരൺ ഥാപ്പറിന്റെ തുടക്കം. നൈജീരിയയിലെ ലാഗോസിലായിരുന്നു ആദ്യ നിയമനം. 1981ൽ ടൈംസിന്റെ തന്നെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുള്ള ലീഡർ റൈറ്ററായി തിരഞെടുക്കപ്പെട്ടു. 1982 ൽ 'ലണ്ടൻ വീക്കെൻഡ് ടെലിവിഷനിൽ' ചേർന്നു. അവിടെ പതിനൊന്ന് വർഷത്തോളം ജോലിചെയ്യുകയുണ്ടായി. പിന്നീട് ഇന്ത്യയിലേക്ക് വന്ന അദ്ദേഹം 'ഹിന്ദുസ്ഥാൻ ടൈംസ് ടെലിവിഷൻ ഗ്രൂപ്പ്,'ഹോം ടിവി, 'യുനൈറ്റഡ് ടെലിവിഷൻ എന്നിവിടങ്ങളിൽ ജോലിചെയ്തു. 2001 ൽ കരൺ ഥാപ്പർ തന്റെ സ്വന്തം നിയന്ത്രണത്തിൽ 'ഇൻഫോടൈന്മെന്റ് ടെലിവിഷൻ' ആരംഭിച്ചു. ബി.ബി.സി, ദൂരദർശൻ, 'ചാനൽ ന്യൂസ് ഏഷ്യ' എന്നിവക്ക് പരിപാടികൾ നിർമ്മിക്കുന്ന ടെലിവിഷനാണ്‌ ഇൻഫോടൈന്മെന്റ് ടെലിവിഷൻ'. ഇന്ത്യയിലെ പ്രമുഖരായ രാഷട്രീയക്കാരെയും പ്രശസ്തരായ വ്യക്തികളേയും തന്റെ സ്വതസ്സിദ്ധവും കടന്നാക്രമണ സ്വഭാവത്തോടെയമുള്ള ശൈലിയിലുടെ അഭിമുഖം നടത്തി ശ്രദ്ധിക്കപ്പെട്ട കരൺ ഥാപ്പർ കപിൽ ദേവ് (ആ അഭിമുഖത്തിൽ കപിലിന്‌ കണ്ണുനീർ വന്നു), ജോർജ് ഫെർണാണ്ടസ്, ജയലളിത, മൻ‌മോഹൻ സിംഗ്, ബേനസീർ ഭൂട്ടോ, പർ‌വേസ് മുഷറഫ്, കോണ്ടലീസ റൈസ്, ദലൈ ലാമ, നരേന്ദ്ര മോദി (ഈ അഭിമുഖത്തിൽ ഗുജറാത്തു കലാപവുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചതിന്‌ മോദി ഇറങ്ങിപ്പോവുകയായിരുന്നു) എന്നിവരുമായി നടത്തിയ അഭിമുഖങ്ങൾ പ്രത്യേകം ഓർമ്മിക്കപ്പെടുന്നവയാണ്‌. രാം ജത്‌മലാനിയുമായി ഡെവിൽ അഡ്വക്കറ്റ് എന്ന പരിപാടിയിലെ അഭിമുഖവും ചർച്ച ചെയ്യപ്പെട്ട ഒന്നാണ്‌.

ശ്രദ്ധിക്കപ്പെട്ട പരിപാടികൾ

തിരുത്തുക

'ഹാർഡ് ടാക്ക് ഇന്ത്യ',ഐ വിറ്റ്നസ്(ദൂരദർശൻ), 'ഡെവിൽസ് അഡ്വക്കറ്റ്'(സി.എൻ.എൻ -ഐ.ബി.എൻ),'ടുനൈറ്റ് അറ്റ് ടെൻ'(സി.എൻ.ബി.സി).

പംക്തി എഴുത്ത്

തിരുത്തുക

ഹിന്ദുസ്ഥാൻ ടൈംസിലെ കരൺ ഥാപ്പറിന്റെ പംക്തിയായ 'സൻഡെ സെന്റിമെന്റ്സ്' അനേകം വായനക്കാരുള്ള ഒരു പംക്തിയാണ്‌.

വിമർശനങ്ങൾ

തിരുത്തുക

അഭിമുഖം നടത്തപ്പെടുന്ന വ്യക്തിക്ക് പറയാനുള്ള അവസരം നൽകാതെ ഇടക്ക് കയറി തടസ്സപെടുത്തുന്ന ആളാണ്‌ കരൺ ഥാപ്പർ എന്ന് ചിലർ അദ്ദേഹത്തെ വിമർശിക്കാറുണ്ട്. ഹിന്ദുസ്ഥാൻ ടൈംസിൽ എഴുതിയ ഒരു ലേഖനത്തിലൂടെ നരേന്ദ്ര മോദിയെ ഉടനെ നീക്കം ചെയ്യണം എന്ന് ആവശ്യപ്പെട്ടതും വിമർശന വിധേയമായിട്ടുണ്ട്.

അതേ സമയം ശക്തമായ തെളിവുകളൊടെയും കാര്യങ്ങളെ ശരിക്കു പഠിച്ചമാണ്‌ ഥാപ്പർ അഭിമുഖം നടത്താറുള്ളത് എന്നും വിലയിരുത്തുന്നു.

അംഗീകാരങ്ങൾ

തിരുത്തുക
  • 1995-ൽ ഒനിഡ പിനാക്കിൾ അവാർഡ്[1].
  • 2003-ൽ ഏഷ്യൻ ടെലിവിഷൻ അവാർഡ്.
  • In April 2009-ൽ രാംനാഥ് ഗോയെങ്കെ അവാർഡ്.
  • 2013-ൽ, ഇന്റർനാഷണൽ പ്രസ്സ് ഇൻസ്റ്റിറ്റ്യൂട്ട്-ഇന്ത്യാ അവാർഡ്[2].

പുറം കണ്ണികൾ

തിരുത്തുക
  1. "Karan Thapar - Infotainment Television". Infotainment Television. Archived from the original on 2016-10-26. Retrieved 25 April 2014.
  2. "Karan Thapar wins journalism award". The Hindu. 7 October 2013. Retrieved 25 April 2014.
"https://ml.wikipedia.org/w/index.php?title=കരൺ_ഥാപ്പർ&oldid=4107106" എന്ന താളിൽനിന്ന് ശേഖരിച്ചത്