കല്ലേറ്റുംകര
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
(Kallettumkara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലുള്ള ഒരു സ്ഥലമാണ് കല്ലേറ്റുംകര. ആളൂർ ഗ്രാമപഞ്ചായത്തിന്െറ ആസ്ഥാനമാണിത്. ഇരിങ്ങാലക്കുട റെയിൽവേസ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.
ജനസംഖ്യ
തിരുത്തുക2001 ലെ സെന്സസ് പ്രകാരം കല്ലേറ്റുംകരയിലെ ജനസംഖ്യ 6728 ആണ്. 3278 പുരുഷന്മാരും 3450 സ്ത്രീകളും
സാമ്പത്തിക മേഖല
തിരുത്തുകപ്രധാനമായും കൃഷിയാണ് പ്രദേശത്തെ സാമ്പത്തിക സ്രോതസ്സ്. നാളികേരം,മരച്ചീനി,ജാതി,കുരുമുളക് ഇഞ്ചി എന്നിവയാണ് പ്രധാമ കാര്ഷിക വിളകള്. ഏറെക്കാലം മുന്പ് വളരെയധികം നെല്പാടങ്ങളുണ്ടായിരുന്ന സ്ഥലമായിരുന്നു കല്ലേറ്റുംകര. വര്ദ്ധിച്ചു വന്ന കൃഷി ചെലവും വിദഗ്ദരായ ജോലിക്കാരുടെ അഭാവം മൂലവും അവയെല്ലാം പിന്നീട് തെങ്ങിന് തോട്ടങ്ങളായി പരിണമിച്ചു.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കാലിത്തീറ്റ ഫാക്ടറിയായ കേരള ഫീഡ്സ് സ്ഥിതി ചെയ്യുന്നത് കല്ലേറ്റുംകരയിലാണ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- ഐ.ജെ. എൽപി സ്ക്കൂൾ - കല്ലേറ്റുംകര ഉണ്ണി മിശിഹാ പള്ളിയുടെ ഉടമസ്ഥതയില് വരുന്ന വിദ്യാലയമാണ് ഐ.ജെ.എല്.പി സ്കൂൾ.
- ബി.വി.എം ഹൈസ്കൂൾ.
- മോഡൽ പോളിടെക്നിക്ക് കോളേജ്
Kallettumkara എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.