കളിപ്പാട്ടം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
(Kalippattam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വേണു നാഗവള്ളിയുടെ സംവിധാനത്തിൽ മോഹൻലാൽ, തിലകൻ, വിനീത്, ഉർവശി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് കളിപ്പാട്ടം. എ.ബി.ആർ. പ്രൊഡക്ഷൻസിന്റെ ബാനറിൽ അഷറഫ് നിർമ്മിച്ച ഈ ചിത്രം രമ്യ & അഭിനയ റിലീസ് ആണ് വിതരണം ചെയ്തത്. പി. ശ്രീകുമാർ ആണ് ഈ ചിത്രത്തിന്റെ കഥാകാരൻ. തിരക്കഥയും സംഭാഷണവും വേണു നാഗവള്ളി രചിച്ചു.
കളിപ്പാട്ടം | |
---|---|
സംവിധാനം | വേണു നാഗവള്ളി |
നിർമ്മാണം | അഷറഫ് |
കഥ | പി. ശ്രീകുമാർ |
തിരക്കഥ | വേണു നാഗവള്ളി |
അഭിനേതാക്കൾ | മോഹൻലാൽ തിലകൻ വിനീത് ഉർവശി |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ബിച്ചു തിരുമല കോന്നിയൂർ ഭാസ് |
ഛായാഗ്രഹണം | കെ.പി. നമ്പ്യാതിരി |
ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
സ്റ്റുഡിയോ | എ.ബി.ആർ. പ്രൊഡക്ഷൻസ് |
വിതരണം | രമ്യ & അഭിനയ റിലീസ് |
റിലീസിങ് തീയതി | 1993 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
മോഹൻലാൽ | വേണു |
തിലകൻ | മേനോൻ |
വിനീത് | ഹരി |
ജഗതി ശ്രീകുമാർ | ഉണ്ണി |
സിദ്ദിഖ് | വേണുവിന്റെ സുഹൃത്ത് |
പ്രേംകുമാർ | |
നന്ദു | |
ഉർവശി | സരോജം |
സംഗീതം
തിരുത്തുകബിച്ചു തിരുമല, കോന്നിയൂർ ഭാസ് എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് രവീന്ദ്രൻ ആണ്. ഗാനങ്ങൾ രഞ്ജിനി വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- കളിപ്പാട്ടമായ് കണ്മണി – കെ.ജെ. യേശുദാസ് (ഗാനരചന: കോന്നിയൂർ ഭാസ്)
- ചാച്ചിക്കോ കൊഞ്ചി കൊഞ്ചി – എം.ജി. ശ്രീകുമാർ
- വഴിയോരം – മോഹൻലാൽ, കെ.എസ്. ചിത്ര
- മൊഴിയഴകും മിഴിയഴകും – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര (ഗാനരചന: കോന്നിയൂർ ഭാസ്)
അണിയറ പ്രവർത്തകർ
തിരുത്തുകഛായാഗ്രഹണം | കെ.പി. നമ്പ്യാതിരി |
ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
കല | കെ. കൃഷ്ണൻ കുട്ടി |
ചമയം | നടരാജൻ, മുരളി |
വസ്ത്രാലങ്കാരം | വേലായുധൻ കീഴില്ലം, സലീം, ആസാദ് ഇളമ്പ |
നൃത്തം | കുമാർ |
സംഘട്ടനം | ത്യാഗരാജൻ |
പരസ്യകല | ഗായത്രി |
പ്രോസസിങ്ങ് | ജെമിനി കളർ ലാബ് |
നിശ്ചല ഛായാഗ്രഹണം | എൻ.എൽ. ബാലകൃഷ്ണൻ |
എഫക്റ്റ്സ് | സേതു |
വാർത്താപ്രചരണം | വാഴൂർ ജോസ് |
വാതിൽപുറ ചിത്രീകരണം | ആനന്ദ് സിനി യൂണിറ്റ് |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കളിപ്പാട്ടം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- കളിപ്പാട്ടം – മലയാളസംഗീതം.ഇൻഫോ