കടവന്ത്ര

ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം
(Kadavanthra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊച്ചി നഗരത്തിന്റെ ഒരു ഭാഗമാണ് കടവന്ത്ര. എറണാകുളം ജങ്ക്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് തെക്ക് കിഴക്കായി 2.5 കിലോമീറ്ററോളം ദൂരത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. വിശുദ്ധ യൗസേപ്പിതാവിൻ്റെ പ്രശസ്തമായ കടവന്ത്ര പളളി ഇവിടെയാണ്. കൊച്ചി എം.ജി റോഡിനു സമാന്തരമായി നിർമ്മിച്ച കെ.പി.വള്ളോൻ റോഡ് കടവന്ത്രയിൽ നിന്നുള്ള പ്രധാന പാതകളിൽ ഒന്നാണ്, കടവന്ത്ര ജങ്ക്ഷനിൽ (എളംകുളം) നിന്നും 1.5 Km തെക്കോട്ട്, കെ.പി.വള്ളോൻ റോഡിലൂടെ പോയാൽ കടവന്ത്രയിലെത്താം. ഏകദേശം രണ്ടു കിലോമീറ്റർ മാത്രം നീളമുള്ള കെ.പി.വള്ളോൻ റോഡ് തെക്ക് കല്ലുപാലം ജംഗ്ഷനിൽ വച്ചു് ആനാംതുരുത്തിച്ചിറ റോഡുമായി സംഗമിക്കുന്നു. കല്ലുപാലം ജംഗ്ഷനിൽ നിന്നും പാലം കയറി പ്രിയദർശിനി നഗറിലൂടെ യാട്ട് ക്ലബ്ബിനടുത്തുകൂടി കോന്തുരുത്തിയിലുമെത്താം. കൊച്ചി നഗരസഭയുടെ 57ാം വാർഡ് കടവന്ത്രയിൽ സ്ഥിതി ചെയ്യുന്നു. ആനാംതുരുത്തിച്ചിറ റോഡിലൂടെ അര കിലോമീറ്റർ പടിഞ്ഞാറോട്ടു പോയി പേരണ്ടൂർ കനാൽ കടന്നാൽ (കസ്തൂർബാ നഗർ , സൗത്ത് പനമ്പിള്ളി നഗർ , ഉൾപ്പെടുന്ന) കൊച്ചുകടവന്ത്രയിലെത്താം. അവിടെ നിന്നു തേവര ജംഗ്ഷനെന്നറിയപ്പെടുന്ന, എം.ജി.റോഡിലെ, പെരുമാനൂർ ജംഗ്ഷനിലുമെത്താം.

text
St.Joseph's miraculous pilgrim Church, Kadavanthra
text
St.Sebastian's Church, Kadavanthra
text
Little Flower Church Kadavanthra
"https://ml.wikipedia.org/w/index.php?title=കടവന്ത്ര&oldid=3386576" എന്ന താളിൽനിന്ന് ശേഖരിച്ചത്