കൊച്ചുകടവന്ത്ര

എറണാകുളം‍ ജില്ലയിലെ ഗ്രാമം

9°56′53″N 76°18′03″E / 9.94806°N 76.30083°E / 9.94806; 76.30083 കൊച്ചി നഗരത്തിന്റെ ഒരു ഭാഗമാണ് കൊച്ചുകടവന്ത്ര (ചെറിയകടവന്ത്ര). എറണാകുളം ജങ്ക്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് തെക്ക് കിഴക്കായി 2 കിലോമീറ്ററോളം ദൂരത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. കൊച്ചി എം.ജി റോഡിനു സമാന്തരമായി നിർമ്മിച്ച പനമ്പിള്ളി നഗർ അവന്യു റോഡിലൂടെ പനമ്പിള്ളി നഗർ ജങ്ഷനിൽ നിന്നും തെക്കോട്ട് പോയാൽ ചെന്നെത്തുന്നതു് കൊച്ചുകടവന്ത്രയിലാണ്. (കസ്തൂർബാ നഗർ , സൗത്ത് പനമ്പിള്ളി നഗർ എന്നീ ജനവാസ പ്രദേശങ്ങൾ കൊച്ചുകടവന്ത്രയിൽ ഉൾപ്പെടുന്ന). അവിടെ നിന്നു തേവര ജംഗ്ഷനെന്നറിയപ്പെടുന്ന, എം.ജി.റോഡിലെ, പെരുമാനൂർ ജംഗ്ഷനിലുമെത്താം. ചെറിയകടവന്ത്രയെന്നു വിളിച്ചിരുന്ന കൊച്ചുകടവന്ത്ര പേരണ്ടൂർ കനാലിൽ നിന്നും ജലവായൂവിഹാറിനു വടക്കുകൂടി തെക്കോട്ടൊഴുകുന്ന കോയിത്തറ തോടിനും, പേരണ്ടൂർ കനാലിനും, തേവര കനാലിനും ഇടയിൽ കനാലുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ചെറിയ ഭൂവിഭാഗമാണു്. നാലു പാലങ്ങളാൽ ചുറ്റുപാടുകളുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.

കൊച്ചുകടവന്ത്ര
ചെറിയകടവന്ത്ര
Location of കൊച്ചുകടവന്ത്ര
കൊച്ചുകടവന്ത്ര
Location of കൊച്ചുകടവന്ത്ര
in കേരളം
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) എറണാകുളം
ഏറ്റവും അടുത്ത നഗരം എറണാകുളം
ലോകസഭാ മണ്ഡലം എറണാകുളം
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
തീരം

0 കി.മീ. (0 മൈ.)
കാലാവസ്ഥ
താപനില
• വേനൽ
• ശൈത്യം
Tropical monsoon (Köppen)

     35 °C (95 °F)
     20 °C (68 °F)
കോഡുകൾ
"https://ml.wikipedia.org/w/index.php?title=കൊച്ചുകടവന്ത്ര&oldid=3415718" എന്ന താളിൽനിന്ന് ശേഖരിച്ചത്