എളംകുളം
കൊച്ചി കോർപ്പറേഷനിലെ ഒരു ഡിവിഷൻ
9°58′0″N 76°18′0″E / 9.96667°N 76.30000°E കൊച്ചി കോർപ്പറേഷനിലെ ഒരു ഡിവിഷനാണ് എളംകുളം. (ഇംഗ്ലീഷ്: Elamkulam)
എളംകുളം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | എറണാകുളം |
ഏറ്റവും അടുത്ത നഗരം | എറണാകുളം |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • തീരം |
• 0 കി.മീ. (0 മൈ.) |
കാലാവസ്ഥ താപനില • വേനൽ • ശൈത്യം |
Tropical monsoon (Köppen) • 35 °C (95 °F) • 20 °C (68 °F) |
കോർപ്പറേഷനിലെ 54-ആം ഡിവിഷനാണ് എളംകുളം. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു കിഴക്കൂടിയൊഴുകുന്ന പേരണ്ടൂർ കനാലിനു കിഴക്കും സഹോദരൻ അയ്യപ്പൻ റോഡിനു വടക്കും ഫാത്തിമാ ചർച്ച് റോഡിനു പടഞ്ഞാറും കതൃക്കടവു് റെയിൽവേ ലൈനിനു തെക്കുമായി എളംകുളം സഥിതി ചെയ്യുന്നു. എളംകുളം വില്ലേജ് ഓഫീസും എളംകുളം ഇന്ദിരാഗാന്ധി ഹോസ്പിറ്റലും ഈ മേഖലയിൽ സ്ഥിതി ചെയ്യുന്നു.
അടുത്ത കാലത്തായി എളംകുളത്തുള്ള കടവന്ത്ര ജംഗ്ഷൻ (കടവന്ത്രയ്ക്കു തിരിയുന്ന ജംഗ്ഷൻ ) കടവന്ത്രയെന്ന പേരിൽ എഴുതപ്പെടുകയും, എളംകുളം ദേശത്തെത്തന്നെ കടവന്ത്രയെന്നു പുനർനാമകരണം ചെയ്തു എളംകുളത്തെ തമസ്കരിക്കുവാൻ ഭരണ തലത്തിൽ തന്നെ ശ്രമം നടക്കുന്നതായി കാണുന്നു [അവലംബം ആവശ്യമാണ്].
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകElamkulam, Kochi എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.