കച്ചുമ്പറി
(Kachumbari എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കച്ചുമ്പെറി ആഫ്രിക്കൻ ഗ്രേറ്റ് ലേക് മേഖലയിലെ ഭക്ഷണവിഭവങ്ങളിൽ ഏറ്റവും ജനപ്രീതിയുള്ള ഒരു വിഭവമാകുന്നു. പുതുമയുള്ള തക്കാളി, ഉള്ളി എന്നിവ കലർത്തിയ സാലഡ് വിഭവമാണിത്. കനം കുറച്ച് അരിഞ്ഞ തക്കാളി, ഉള്ളി അല്ലെങ്കിൽ സവാള, കുരുമുളക് (ഉപ്പ് രുചി വർദ്ധനവിനായി) എന്നിവ ചേർന്ന ഒരു വേവിക്കാത്തതരം സാലഡ് വിഭവമാണ് ഇത്. കച്ചുമ്പറിയിലെ വ്യത്യസ്ത ഇനങ്ങൾ കെനിയ, ടാൻസാനിയ, റുവാണ്ട, ഉഗാണ്ട, ബുറുണ്ടി, മലാവി-കോംഗോ എന്നീ തെക്കൻ ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലും ഉപയോഗിക്കുന്നു. ഇതേ വിഭവം, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ പിക്കോ ഡി ഗാല്ലോ, അല്ലെങ്കിൽ സൽസ ഫ്രെസ്കോ എന്നീ വ്യത്യസ്ത പേരുകളിൽ ലഭ്യാമാണ്. ഇന്ത്യയിലെ പ്രാചീന സംസ്കൃത ഭാഷയിലെ കൊഷുമ്പ്രി, അഥവാ കച്ചുമ്പർ എന്നീ പേരുകളിൽ നിന്നാണ് സ്വാഹി പദമായ കച്ചുമ്പറിയുടെ ഉത്ഭവം.