ഇന്ത്യൻ ഓവർസീസ് ബാങ്ക്
(Indian Overseas Bank എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭാരതത്തിലെ ഒരു പൊതുമേഖലാ ബാങ്കാണ് ഇന്ത്യൻ ഓവർസീസ് ബാങ്ക് (ഐ.ഓ.ബി)(ബി.എസ്.ഇ :532388, എൻ.എസ്.ഇ:IOB ) ഭാരതത്തിൽ 2018 ശാഖകളും വിദേശത്ത് 6 ശാഖകളും ഉണ്ട്.ബാങ്കിനുള്ളിൽ പ്രവർത്തിക്കുന്ന ഐ.എസ്.ഓ അംഗീകൃത ഐ. ടി വിഭാഗം എല്ലാ ശാഖകളിലും ഉപയോക്താക്കൾക്ക് ഓൺലൈൻ ബാങ്കിങ് സൗകര്യം ലഭ്യമാക്കുന്നതിനുള്ള സോഫ്റ്റ്‌വേർ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
Public (BSE, NSE) | |
വ്യവസായം | Banking Capital Markets and allied industries |
സ്ഥാപിതം | Madras, February 10, 1937 |
ആസ്ഥാനം | Chennai, India |
പ്രധാന വ്യക്തി | Chairman & MD S A Bhat Executive Directors: Nupur Mitra and A.K.Bansal |
ഉത്പന്നങ്ങൾ | Loans, Credit Cards, Savings, Investment vehicles etc. |
വെബ്സൈറ്റ് | www.iob.in |
നാൾവഴികൾ
തിരുത്തുക- 1937: ശ്രീ ചിദംബരം ചെട്ടിയാർ വിദേശബാങ്കിങും വിദേശവിനിമയ പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഐ.ഓ.ബി സ്ഥാപിച്ചു.3 ശാഖകളാണ് ഒരേ സമയം പ്രവർത്തനമാരംഭിച്ചത്.
- 1960:5 ബാങ്കുകൾ ഐ.ഓ.ബിയിൽ ലയിച്ചു.
- 1969:മറ്റു 13 ബാങ്കുകൾക്കൊപ്പം ഐ.ഓ.ബി ദേശസാൽക്കരിക്കപ്പെട്ടു.ഇതിനു മുൻപ് ആകെ 80 ശാഖകളുള്ളതിൽ 20ഓളം വിദേശരാജ്യങ്ങളിൽ പ്രവർത്തിച്ചിരുന്നു. ദേശസാൽക്കരണത്തിനു ശേഷം ഭാരതത്തിനുള്ളിൽ കൂടുതൽ പ്രവർത്തനങ്ങൾ തുടങ്ങി.
- 1988-89:ബാങ്ക് ഓഫ് തമിഴ് നാടിനെ ഏറ്റെടുത്തു
- 2000: ഐ.ഓ.ബി ഇനീഷ്യൽ പബ്ലിക് ഓഫറിങ് എന്ന ആശയം പ്രാവർത്തികമാക്കി. ഇതുവഴി സർക്കരിന്റെ ഓഹരി 75% ആയി കുറഞ്ഞു.
വിദേശരാജ്യങ്ങളിൽ
തിരുത്തുകഅവലംബം
തിരുത്തുകIOB Archived 2011-05-10 at the Wayback Machine.