ഇംപേഷ്യൻസ് ബാൽഫൗറി

ചെടിയുടെ ഇനം
(Impatiens balfourii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബാൾഫോർ ടച്ച്-മി-നോട്ട്, കശ്മീർ ബൽസം, [1] പാവപ്പെട്ടവന്റെ ഓർക്കിഡ് എന്നീ സാധാരണ പേരുകളിൽ അറിയപ്പെടുന്ന, ഇംപേഷ്യൻസ് ജനുസ്സിലെ ഒരു ഇനമാണ് ഇംപേഷ്യൻസ് ബാൽഫൗറി. ഇത് ബൽസാമിനേസി കുടുംബത്തിൽ പെടുന്നു .

ഇംപേഷ്യൻസ് ബാൽഫൗറി
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Ericales
Family: Balsaminaceae
Genus: Impatiens
Species:
I. balfourii
Binomial name
Impatiens balfourii
Synonyms
  • Impatiens balfouri Hooker fil.
  • Impatiens mathildae Chiov. (incl.)
  • Impatiens insignis Auct. non DC.
  • Impatiens insubrica Beauverd

പദോൽപ്പത്തി

തിരുത്തുക

ലാറ്റിൻ നാമമായ ഇംപേഷ്യൻസ് എന്നതിന്റെ അർത്ഥം "അക്ഷമ" അല്ലെങ്കിൽ "അസഹിഷ്ണുത" എന്നാണ്. ഇത് കായ്കളുടെ സ്ഫോടനാത്മക വിഘടനത്തെ സൂചിപ്പിക്കുന്നു. വിത്തുവിതരണത്തിനുള്ള ഒരു മാർഗമാണ് ചെറിയ സ്പർശത്തിൽത്തന്നെയുള്ള പൊട്ടിത്തെറിക്കൽ. സ്കോട്ടിഷ് സസ്യശാസ്ത്രജ്ഞനായ ഐസക് ബെയ്‌ലി ബാൽഫോർ (1853-1922) നെ ബഹുമാനാർത്ഥം ഓർമ്മിപ്പിക്കുന്നതാണ് ഈ നാമകരണം.[2]

120 സെന്റീമീറ്റർ വരെ ഉയരത്തിൽ വളരുന്ന വാർഷിക സസ്യമാണിത്. ഇതിന്റെ തണ്ട് ചുവപ്പുകലർന്നതും വരയുള്ളതും വളരെ ശാഖകളുള്ളതുമാണ്. സാധാരണയായി 4 മുതൽ 8 വരെ പൂക്കൾ വഹിക്കുന്ന ഒരു റസീമാണ് പൂങ്കുലകൾ . പൂവ് ഏകദേശം 2 സെന്റീമീറ്റർ വലിപ്പമുണ്ട്. അതിന്റെ വെളുത്ത വിദളങ്ങളിലൊന്ന് നീളമുള്ളതും നേർത്തതുമാണ്. മഞ്ഞനിറത്തിലുള്ള പിങ്ക് ദളങ്ങളും കാണപ്പെടുന്നു.

പുനരുൽപാദനം

തിരുത്തുക

പുഷ്പങ്ങൾ ഹെർമാഫ്രോഡൈറ്റ് ആണ്, അവ ഹമ്മിംഗ് ബേർഡ്സ് വഴി, അല്ലെങ്കിൽ, പ്രാണികളാൽ പരാഗണം ചെയ്യപ്പെടുന്നു. ജൂലൈ മുതൽ സെപ്റ്റംബർ വരെ പൂവിടൽ നീളുന്നു. 20 മില്ലിമീറ്റർ (0.066 അടി) ) അരോമിലമായ കാപ്സൂളുകളാണ് പഴങ്ങൾ. കായ്കൾ പൊട്ടിത്തെറിച്ച് വിത്തുകൾ 6 മീറ്റർ (20 അടി) അകലെവരെ വിതരണം ചെയ്യപ്പെടുന്നു.

ആവാസ കേന്ദ്രം

തിരുത്തുക

നദീതീരങ്ങളിലും റോഡരികുകളിലും തരിശുഭൂമികളിലും ചെടി കാണപ്പെടുന്നു. തണുത്തതും ഈർപ്പമുള്ളതുമായ പ്രദേശങ്ങളിൽ ഇത് വളരുന്നു. 5,000 മുതൽ 6,000 അടി വരെ ഉയരമുള്ള പർവതങ്ങളിലും വളരുന്നു.[3] ഇതിനെ, ഒരു അലങ്കാരച്ചെടിയായും വളർത്താറുണ്ട്. യൂറോപ്പിലും യു‌.എസ്. പസഫിക് തീരത്തും വിസ്കോൺ‌സിനിലും[4] ഉദ്യാനങ്ങളിൽ ഇത് വളരുന്നതായി കാണാം.[5]

കുറിപ്പുകൾ

തിരുത്തുക
  1. "BSBI List 2007". Botanical Society of Britain and Ireland. Archived from the original (xls) on 2015-01-25. Retrieved 2014-10-17.
  2. Hooker, J.D. (1903) in Curtis's Botanical Magazine. vol. 129 tab. 7878
  3. Peirce, P. & D. Goldberg. Wildly Successful Plants: Northern California. Sasquatch Books. 2004. 75-77.
  4. USDA Plants Profile
  5. USDA Plants Profile
  • പിഗ്നാട്ടി, എസ്. ഫ്ലോറ ഡി ഇറ്റാലിയ . എഡാഗ്രിക്കോൾ. 1982.
  • ടുട്ടിൻ, ടിജി, മറ്റുള്ളവർ. ഫ്ലോറ യൂറോപിയ, രണ്ടാം പതിപ്പ്. 1993.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇംപേഷ്യൻസ്_ബാൽഫൗറി&oldid=3437636" എന്ന താളിൽനിന്ന് ശേഖരിച്ചത്