ഇള അരുൺ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(Ila Arun എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇള എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഇള (വിവക്ഷകൾ) എന്ന താൾ കാണുക. ഇള (വിവക്ഷകൾ)

ഇന്ത്യൻ ചലച്ചിത്രവേദിയിലെ ഒരു ഗായികയും, ടെലിവിഷൻ നടിയും ഹിന്ദി നാടൻ പാട്ടുകാരിയുമാണ് ഇള അരുൺ. ജയ്‌പൂരിലാണ് ഇള അരുൺ ജനിച്ചത്. സ്വതസ്സിദ്ധമായ പരുത്ത രീതിയിലുള്ള ശബ്ദത്തിലുള്ള പാട്ടുകളാണ് ഇവരെ നാടൻ പാട്ട് രംഗത്തും പിന്നീട് ഹിന്ദി ചലച്ചിത്രപിന്നണി വേദിയിലും ശ്രദ്ധേയയാക്കിയത്.

Ila Arun
Ila Arun
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംIndia
തൊഴിൽ(കൾ)Singer, actress
ഉപകരണ(ങ്ങൾ)Vocalist
വർഷങ്ങളായി സജീവം1979–present

ജീവിതരേഖ

തിരുത്തുക

ഇള പഠിച്ചത് ജയ്പൂരിലെ മഹാറാണി ഗേൾസ് കോളേജിലാണ്. സോണി ടിവിയിലെ ഫേം ഗുരുകുൽ എന്ന പരിപാടിയിൽ കുട്ടികളെ പാട്ടു പഠിപ്പിക്കുന അദ്ധ്യാപികയായിരുന്നതാണ്. പിന്നീട് തമിഴിൽ എ. ആർ. റഹ്മാൻ സംഗീതസംവിധാനം ചെയ്ത മി.റോമിയോ എന്ന ചിത്രത്തിൽ മുത്തു മുത്തു മഴൈ എന്ന ഗാനം പാടി. 1994 ൽ ഖൽനായക് എന്ന ചിത്രത്തിലെ ചോളി കെ പീച്ചേ ക്യാ ഹേ എന്ന ഗാനം പാടിയതിന് മികച്ച പിന്നണിഗായികക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു.[1]. ഇത് കൂടാതെ തന്റെ സ്വന്തമായ ആൽബങ്ങളും ഇള നിർമ്മിച്ചിട്ടുണ്ട്. ഇതിൽ ശ്രദ്ധേയമാ‍യ ചിലത് വോട് ഫോർ ഘാഗ്ര, മോർണി, മേം ഹോ ഗയി സാവൻ ലാഖ് കി എന്നിവയാണ്. 2008 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങളിൽ രാജസ്ഥാൻ റോയൽസിനു വേണ്ടി ഹല്ല ബോൽ എന്ന പ്രോത്സാഹനഗാനം ആലപിച്ചിരുന്നു. ഇത് കൂടാതെ ചില ബോളിവുഡ് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളും ഇള ചെയ്തിട്ടുണ്ട്. ഓസ്കാർ പുരസ്കാരം നേടിയ സ്ലംഡോഗ് മില്യണയർ എന്ന ചിത്രത്തിലെ റിംഗ റിംഗ എന്ന ഗാനവും പാടിയത് ഇള അരുൺ ആണ്.

കുടുംബം

തിരുത്തുക

ഇളയുടെ സഹോദരൻ, പിയൂഷ് പാണ്ടേ ഒരു പരസ്യചിത്രകാരനാണ്. സഹോദരി രമ പാണ്ടെ സംവിധായകയും നിർമ്മാതാവുമാണ്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇള_അരുൺ&oldid=3710788" എന്ന താളിൽനിന്ന് ശേഖരിച്ചത്