കാനറ കൂരൽ

(Hypselobarbus lithopidos എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദക്ഷിണേന്ത്യയിലെ പുഴകളിൽ കാണപ്പെടുന്ന 11 കൂരൽ ഇനങ്ങളിലൊന്നാണ് ഹിപ്‌സെലോബാർബസ് ലിത്തോപിഡോസ്. വംശനാശം സംഭവിച്ചെന്ന് ശാസ്ത്രലോകം കരുതിയ അപൂർവമായ ഈ ശുദ്ധജലമത്സ്യത്തെ ഏതാണ്ട് മുക്കാൽ നൂറ്റാണ്ടിനുശേഷം 2013 ൽ കണ്ടെത്തിയിരുന്നു. 1941-ൽ സുന്ദരരാജ് ബി. ആണ് ഈ മത്സ്യത്തെ കണ്ടെത്തിയ കാര്യം ഇതിനുമുമ്പ് രേഖപ്പെടുത്തിയിട്ടുള്ളത്. കർണാടകത്തിൽ ദക്ഷിണകന്നഡ ജില്ലയിലെ ഫൽഗുനി പുഴയിലും കാസർകോട്ടുകൂടി ഒഴുകുന്ന ചന്ദ്രഗിരിപ്പുഴയിലും അവയുടെ കൈവഴികളിലും മാത്രമാണ് ഈ കൂരൽമത്സ്യം കാണപ്പെടുന്നത്. അന്താരാഷ്ട്ര പ്രകൃതിസംരക്ഷണ സംഘടന (ഐ.യു.സി.എൻ.) ചുവപ്പുപട്ടികയിൽ 'കൂടുതൽ വിവരങ്ങൾ ലഭ്യമല്ലാത്ത ജീവികളുടെ ഗണ'ത്തിലാണ് ഈ മത്സ്യത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്.[2]

Canara barb
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Actinopterygii
Order: Cypriniformes
Family: Cyprinidae
Genus: Hypselobarbus
Species:
H. lithopidos
Binomial name
Hypselobarbus lithopidos
(F. Day, 1874)
Synonyms
  • Barbus lithopidos Day, 1874
  • Gonoproktopterus lithopidos (Day, 1874)
  • Puntius lithopidos (Day, 1874)

അവലംബം തിരുത്തുക

  1. Raghavan, R.; Ali, A. (2011). "Hypselobarbus lithopidos". The IUCN Red List of Threatened Species. 2011: e.T172483A6901473. doi:10.2305/IUCN.UK.2011-1.RLTS.T172483A6901473.en. Downloaded on 18 December 2017.
  2. ജോസഫ് ആന്റണി (2013 ഒക്ടോബർ 4). "അപൂർവ്വമത്സ്യത്തെ 70 വർഷത്തിന് ശേഷം ചന്ദ്രഗിരി പുഴയിൽ കണ്ടെത്തി". മാതൃഭൂമി. Archived from the original on 2013-10-05. Retrieved 2013 ഒക്ടോബർ 4. {{cite news}}: Check date values in: |accessdate= and |date= (help)

ഇതും കാണുക തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കാനറ_കൂരൽ&oldid=3970284" എന്ന താളിൽനിന്ന് ശേഖരിച്ചത്