ഋത്വിക് റോഷൻ
ഇന്ത്യയിലെ ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനാണ് ഋത്വിക് റോഷൻ (ഹിന്ദി: ऋतिक रोशन, ഉച്ചാരണം: /rɪt̪ɪk roːʃən/ / ജനനം: 10 ജനുവരി 1974).
ഋത്വിക് റോഷൻ | |
---|---|
ജനനം | ഋത്വിക് റോഷൻ |
തൊഴിൽ | അഭിനേതാവ് |
സജീവ കാലം | 1980–6, 2000– |
ഉയരം | 5 അടി (1.52400000000 മീ)* |
ജീവിതപങ്കാളി(കൾ) | സൂസൻ ഖാൻ (2000–) |
കുട്ടിയായിരുന്നപ്പോൾത്തന്നെ ഋതിക് ചെറിയ വേഷങ്ങളിൽ അഭിനയിച്ചിരുന്നു. പിന്നീട് നായകവേഷത്തിൽ ആദ്യമായി അഭിനയിച്ച ചിത്രമായ കഹോ ന പ്യാർ ഹേ (2000) എന്ന ചിത്രം ആ വർഷത്തെ ഒരു വൻ വിജയമായ ചിത്രമായിരുന്നു. ഇതിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച നടനും, പുതുമുഖ നടനുമുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. അതിനു ശേഷം ശ്രദ്ധേയമായ വേഷം ചെയ്ത ചിത്രങ്ങൾ കോയി മിൽ ഗയ (2003), ക്രിഷ് (2006) ധൂം 2 (2006) എന്നിവയായിരുന്നു. ഈ ചിത്രങ്ങളിലെ അഭിനയം അദ്ദേഹത്തെ ബോളിവുഡിലെ ഒരു മുൻ നിരനടന്മാരിൽ ഒരാളാക്കുകയും ചെയ്തു.[1]
ഔദ്യോഗികജീവിതം
തിരുത്തുക1999 വരെ
തിരുത്തുകഋത്വിക് ആദ്യമായി അഭിനയിച്ച ചിത്രം 1980 ലെ ആശ എന്ന ചിത്രമാണ്. തനിക്ക് 6 വയസ്സുള്ളപ്പോഴാണ് ഋത്വിക് ഈ ചിത്രത്തിൽ അഭിനയിച്ചത്. പിന്നീട് ചെറിയ വേഷങ്ങൾ ചില ചിത്രങ്ങളിൽ ഋത്വിക് ചെയ്യുകയുണ്ടായി. 1995-ൽ ഇറങ്ങിയ കരൺ അർജുൻ എന്ന ചിത്രത്തിലും 1997 ലെ കോയ്ല എന്ന ചിത്രത്തിലും സഹസംവിധായകനായും ഋത്വിക് പ്രവർത്തിച്ചു.
2002 നു ശേഷം
തിരുത്തുക2000 ൽ ഇറങ്ങിയ ചിത്രമായ കഹോ ന പ്യാർ ഹേ ഋത്വിക്കിന്റെ അഭിനയജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. ഇതിൽ തന്റെ നായികയായി അഭിനയിച്ച അമിഷ പട്ടേലിനും ഈ ചിത്രം ഒരു ഭാഗ്യ ചിത്രമായിരുന്നു. ഈ ചിത്രം ബോക്സ് ഓഫീസിൽ ഒരു വൻ വിജയമായിരുന്നു.[2]
മൊത്തം 102 അവാർഡുകൾ ലഭിച്ചു ഏറ്റവുമധികം അവാർഡ് ലഭിച്ച ചിത്രം എന്ന ലിംക ലോക റെക്കോർഡും ഈ ചിത്രത്തിന്റെ പേരിലുണ്ട്.[3]
ഇതിനു ശേഷം ഋത്വിക് രോഷൻ ഒരു പാട് മുൻ നിര ചിത്രങ്ങളിൽ നായക വേഷം ചെയ്തു. ഫിസ എന്ന ചിത്രം വളരെ ശ്രദ്ധേയമായ മറ്റൊരു ചിത്രമാണ്.[4]
2003നു ശേഷം
തിരുത്തുക2003 ൽ അദ്ദേഹത്തിന്റെ വിജയ ചിത്രം കോയി മിൽ ഗയ ആയിരുന്നു. ഇത് ആ വർഷത്തെ ഏറ്റവും കൂടുതൽ വർവ് ലഭിച്ച ചിത്രമാണ്[5] ഇതിൽ ഋത്വിക്കിന്റെ പ്രകടനം പ്രശംസനീയമായിരുന്നു."[6]
2004 ൽ ലക്ഷ്യ എന്ന ചിത്രത്തിൽ അഭിനയിച്ച ശേഷം അദ്ദേഹം രണ്ട് വർഷത്തെ ഇടവേളയിൽ ആയിരുന്നു. ഈ ചിത്രം ഒരു പരാജയമായിരുന്നു.[7][8]
അതിനു ശേഷം 2006 ൽ കോയി മിൽ ഗയ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ക്രിഷ് എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് അദ്ദേഹം തിരിച്ചു വന്നു. ഇത് ഒരു വിജയ ചിത്രമായിരുന്നു.[9] 2007 അദ്ദേഹത്തിന്റെ ചിത്രമായ ധൂം 2 ഒരു വലിയ വിജയ ചിത്രമായിരുന്നു.[10] ഇതിലെ അഭിനയത്തിന് അദ്ദേഹത്തിന് മൂന്നാമതും ഫിലിംഫെയർ അവാർഡ് ലഭിച്ചു.[9][11]
2008-ൽ പുറത്തിറങ്ങിയ ജോധ അക്ബർ എന്ന അശുതോഷ് ഗോവാരിക്കറിന്റെ ചിത്രത്തിലെ അഭിനയത്തിന് ഋത്വിക്കിന് നാലാമതും ഫിലിംഫെയറിന്റെ മികച്ച നടൻ അവാർഡ് ലഭിച്ചു.
സ്വകാര്യ ജീവിതം
തിരുത്തുകപ്രമുഖ നടനും സംവിധായകനുമായ രാകേഷ് രോഷന്റെ പുത്രനാണ് ഋത്വിക് . സഞ്ജയ് ഖാന്റ്റെ പുത്രിയായ സൂസനെയാണ് ഋത്വിക് വിവാഹം ചെയ്തിരിക്കുന്നത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്.[12][13][14] 2013 ഡിസംബറിൽ ഇവർ തമ്മിൽ വേർപിരിയുന്നതായുള്ള വെളിപ്പെടുത്തൽ ഉണ്ടായി.
ചലച്ചിത്രങ്ങൾ
തിരുത്തുക- സൂപ്പർ 30 2019 ലെ ചലച്ചിത്രം സൂപ്പർ 30]]
പുരസ്കാരങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Powerlist: Top Bollywood Actors". Retrieved 2006-08-08.
- ↑ "Boxofficeindia.com". Archived from the original on 2006-02-12. Retrieved 2007-03-25.
- ↑ "2003 tidbits". Archived from the original on 2007-09-29. Retrieved 2007-02-13.
- ↑ "Fiza: Movie Review". Retrieved 2000-12-15.
{{cite news}}
: Check date values in:|accessdate=
(help) - ↑ "BoxOfficeIndia.com". Archived from the original on 2006-02-12. Retrieved 2007-02-05.
- ↑ "Koi... Mil Gaya: Movie Review". Retrieved 2003-08-08.
- ↑ "BoxOfficeIndia.com". Archived from the original on 2004-10-27. Retrieved 2007-02-05.
- ↑ "Lakshya: Movie Review". Retrieved 2004-06-18.
- ↑ 9.0 9.1 "BoxOfficeIndia.com". Archived from the original on 2006-03-26. Retrieved 2007-02-05.
- ↑ "Dhoom 2: Movie Review". Retrieved 2006-11-24.
- ↑ "All Time Earners Inflation Adjusted". Archived from the original on 2005-12-22. Retrieved 2007-09-16.
- ↑ "Hrithik's son to be named Hrehaan". IANS, DNA News. Retrieved 2006 മാർച്ച് 23.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Another son for Hrithik and Suzanne". Rediff.com. Retrieved മേയ് 1, 2008.
- ↑ "Hrithik's son to be named Hridhaan". IANS, DNA News. Retrieved 2006 മാർച്ച് 23.
{{cite web}}
: Check date values in:|accessdate=
(help) - ↑ "ശിഥിലമാവുന്ന താര ദാമ്പത്യം-മലയാള മനോരമ ഓൺലൈൻ 2013 ഡിസംബർ 15". Archived from the original on 2013-12-15. Retrieved 2013-12-15.