കമ്പകം
ഇന്ത്യയിലെ സവിശേഷ കാലാവസ്ഥയിൽ വളരുന്ന ഡിപ്‌റ്റെറോകാർപാസിയ കുടുംബത്തിൽ പെട്ട മരമാണ് കമ്പകം (ശാസ്ത്രീയ നാമം:Hopea ponga). പൊങ്ങ എന്ന പേരിലും സാധാരണ അറിയപ്പെടുന്നു. ഈർപ്പമുള്ള നിത്യഹരിത വനങ്ങളിലാണ് ഇത് വളരുന്നത്.
കമ്പകം | |
---|---|
Fruits, from Peravoor | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | റോസിഡുകൾ |
Order: | മാൽവേൽസ് |
Family: | Dipterocarpaceae |
Genus: | Hopea |
Species: | H. ponga
|
Binomial name | |
Hopea ponga (Dennst.) Mabberley
|
സമുദ്രനിരപ്പിൽ നിന്നും 900 മീറ്റർ വരെ ഉയരമുള്ള പ്രദേശത്തു വളരുന്ന ഇവ ഉപമേലാപ്പ് മരങ്ങളാണ്[2]. ഈ മരങ്ങൾ പശ്ചിമഘട്ടത്തിന്റെ തെക്കു ഭാഗത്തും മധ്യഭാഗത്തും കണ്ടു വരുന്നു[2]. ഇതിന്റെ തടി ആനക്കൂടുകൾ പോലെയുള്ള കട്ടിയുള്ള ചട്ടക്കൂടുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നുണ്ട്. പ്രധാനമായി നദീതീരങ്ങളിൽ കണുന്നു.[3]
പ്രകൃതം
തിരുത്തുകതടി(തണ്ട്)
തിരുത്തുക18 മീറ്റർ വരെ ഉയരത്തിൽ വളരുന്ന മരങ്ങളാണിത് . അടർന്ന് പോകുന്നതും നേർത്തതും മിനുസമാർന്നതുമായ പുറംതൊലിയും സാധാരണയായി തൂങ്ങി നിൽക്കുന്നതും ഉരുണ്ടതും കനത്ത രോമാവൃതവുമായ ഉപശാഖകളും ഇതിന്റെ സവിശേഷതകളാണ്.
ഇലകൾ
തിരുത്തുകമൃദുലമായ ഇലകൾ അടുത്തതിനടുത്ത, സർപ്പിളക്രമത്തിലാണ്. അനുപർണ്ണങ്ങൾ എളുപ്പം കൊഴിഞ്ഞ് വീഴുന്നതാണ്; 1.3 സെ.മീ നീളമുളള ദൃഢമായ ഇലഞെട്ട് ഉരുണ്ടതും കനത്തിൽ വെളുത്ത രോമങ്ങൾ നിറഞ്ഞതുമാണ്. പത്രഫലകത്തിന് 11 സെ.മീ മുതൽ 31 സെ.മീ വരെ നീളവും 2.5 സെ.മീ മുതൽ 7.5 സെ.മീ വരെ വീതിയുമുണ്ട്. ആകൃതി വീതികുറഞ്ഞ ആയതാകാരം തൊട്ട് ആയതാകാരം വരെയും, പത്രാഗ്രം മുനപ്പില്ലാത്ത നിശിതാഗ്രമോ ദീർഘാഗ്രമോ ആണ്. ചിലപ്പോഴൊക്കെ വൃത്താകാരത്തിലുമാണ്. പത്രാധാരം വൃത്താകാരമോ ഉപഹൃദയാകാരമോ ആണ്. കടലാസ് പോലത്തെയോ ഉപചർമ്മിലമോ ആയ പ്രകൃതം. സാവധാനം വളഞ്ഞുപോകുന്ന, 7 മുതൽ 12 വരെ ജോഡി ദ്വീതീയ ഞരമ്പുകൾ. തൃതീയ ഞരമ്പുകൾ ജാലിത-പെർകറന്റ് വിധത്തിലാണ്.
പൂവ്
തിരുത്തുകഅഞ്ചിതളുകളുള്ള സുഗന്ധമുള്ള വെളുത്ത പൂക്കൾ കുലകളായി കാണപ്പെടുന്നു.
കായ്
തിരുത്തുകകമ്പകത്തിന്റെ കായ ഒറ്റ വിത്തുളളതും ചെറുതും വലുതുമായ വീർത്ത വിദളങ്ങളോടു കൂടിയതുമാണ്.
മറ്റു പേരുകൾ
തിരുത്തുകപൊങ്ങ്, ഇലപ്പൊങ്ങ്, എയ്യകം, ഇരുമ്പകം, നായുരുപ്പ്, നായ്‌ത്തമ്പകം, നടുവേലിപ്പൊങ്ങ്.
അവലംബം
തിരുത്തുക- ↑ Ashton, P. (1998). "Hopea ponga". The IUCN Red List of Threatened Species. 1998. IUCN: e.T33470A9786253. doi:10.2305/IUCN.UK.1998.RLTS.T33470A9786253.en. Retrieved 21 December 2017.
- ↑ 2.0 2.1 "ഹോപിയ പൊങ്ങ (Dennst.) Mabberly - ഡിപ്‌റ്റെറോകാർപേസി" (in മലയാളം). biotic. Archived from the original (എച്ച്.റ്റി.എം.എൽ) on 2015-09-14. Retrieved സെപ്റ്റംബർ 11 2009.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: unrecognized language (link) - ↑ http://www.iucnredlist.org/details/33470/0
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://www.biotik.org/india/species/h/hopepong/hopepong_en.html Archived 2010-07-25 at the Wayback Machine.
- Media related to Hopea ponga at Wikimedia Commons
- Hopea ponga എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.