സാഹിത്യചരിത്രം

(History of literature എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗദ്യരൂപത്തിലോ പദ്യരൂപത്തിലോ എഴുതപ്പെട്ട, ആസ്വാദകന് വിനോദവും ജ്ഞാനോദയവും അറിവും പകരുന്ന സാഹിത്യങ്ങളുടെയും അവയിലുപയോഗിക്കുന്ന സാഹിത്യസങ്കേതങ്ങളുടെയും ചരിത്രപരമായ വികസനത്തിന്റെ സഞ്ചയമാണ് സാഹിത്യചരിത്രം. എല്ലാ രേഖകളും സാഹിത്യമാകണമെന്നില്ല. വിവരങ്ങളുടെ സഞ്ചയം അതിനൊരുദാഹണമാണ്.

സാഹിത്യത്തിന്റെ തുടക്കം

തിരുത്തുക
 
ഗിൽഗമെഷ് ഇതിഹാസത്തിന്റെ ഒരു ഭാഗം രേഖപ്പെടുത്തിയിട്ടുള്ള ശിലാലിഖിതം

സാഹിത്യവും രചനയും പരസ്പരബന്ധിതമാണെങ്കിലും പര്യായങ്ങളല്ല. പ്രാചീന സുമേറിയയിൽ നിന്നുമുള്ള അറിയപ്പെടുന്ന ആദ്യ ലിഖിതങ്ങൾ സാഹിത്യത്തിൻറെ ഒരു നിർവചനത്തിലും ഉൾപ്പെടുന്നില്ല.ആദ്യ ഈജിപ്ഷ്യൻ ഹീറോഗ്ലിഫിക്സ് ലിഖിതങ്ങളും ആയിരക്കണക്കിനുള്ള പ്രാചീന ചൈനീസ് കുറിപ്പുകളും അങ്ങനെ തന്നെയാണ്. ചരിത്രകാരന്മാർ എപ്പോളാണ് എഴുതപ്പെട്ട വിവരങ്ങളിൽ സാഹിത്യം കലർന്നു തുടങ്ങിയത് എന്നതിൽ ഇപ്പോളും തർക്കത്തിലാണ്.

ആദ്യ നൂറ്റാണ്ടുകളിൽ ദൂരം എന്നത് സാംസ്‌കാരിക ഒറ്റപ്പെടലിന് വലിയ കാരണമായിരുന്നതിനാൽ ലോകമാകെ ഒരേ വേഗതയിലായിരുന്നില്ല സാഹിത്യത്തിൻറെ ചരിത്രപരമായ വികാസം. പല കൃതികളും മനഃപൂർവ്വമോ അപകടങ്ങളാലോ അവയുടെ മൂല സംസ്കാരം തന്നെ നശിച്ചതുകൊണ്ടോ നഷ്ടപ്പെട്ടുപോയത് ഒരു ആഗോള സാഹിത്യചരിത്രം നിർമ്മിക്കാനുള്ള ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണ്. ഉദാഹരണമായി പേരുകേട്ട അലക്‌സാൻഡ്രിയയിലെ വായനശാലയുടെ നാശം, ഇതിനെപറ്റി ഒരുപാട് എഴുതപ്പെട്ടിരിക്കുന്നു. എണ്ണമറ്റ സാഹിത്യകൃതികൾ എന്നെന്നേക്കുമായി ഈ അഗ്നിബാധയിൽ നശിച്ചുപോയതായി കണക്കാക്കുന്നു. പല സംഘടനകളും സാമ്രാജ്യങ്ങളും മനഃപൂർവം പല കൃതികളും പലപ്പോളും അവയുടെ കർത്താക്കളെയും അടിച്ചമർത്തിയത് ഇതിനോട് കൂട്ടിവായിക്കാം.

ചില പ്രാഥമിക കൃതികൾ, ഒറ്റപ്പെട്ടതെങ്കിലും സാഹിത്യത്തിൻറെ ആദ്യ കണ്ണികളാവാൻ യോഗ്യമായവയാണ്. ബിസി 2000-നും മുൻപ് സുമേറിയയിൽ എഴുതപ്പെട്ട ഗിൽഗമെഷ് ഇതിഹാസം, ബിസി 18 ആം നൂറ്റാണ്ടിൽ എഴുതപ്പെട്ടതെന്നു വിശ്വസിക്കുന്ന പ്രാചീന ഈജിപ്തിലെ മരിച്ചവരുടെ പുസ്തകം എന്നിവ ഇതിനുദാഹരണങ്ങളാണ്. പത്തൊൻപതാം നൂറ്റാണ്ടിൽ റോസെറ്റ ശിലാലിഖിതം വ്യാഖ്യാനിക്കുന്നത് വരെ പ്രാചീന ഈജിപ്തിലെ ലിഖിതങ്ങൾ യൂറോപ്യൻ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്താതിരുന്നത് സാഹിത്യചരിത്രത്തിന്റെ ആദ്യകാല പഠനങ്ങളിൽ പ്രാചീന ഈജിപ്ഷ്യൻ സാഹിത്യങ്ങൾ ഉൾപ്പെടാതിരിക്കാൻ ഹേതുവായി.

എഴുതപ്പെടുന്നതിന് മുൻപ് വാമൊഴിയായി പകർന്നു വന്നിരുന്ന പല കൃതികളുടെയും ഉത്ഭവം കണക്കാക്കാൻ മാർഗ്ഗങ്ങളില്ല. ഭാരതത്തിലെ ഋഗ്വേദത്തിന്റെ പൊരുൾ ബിസി രണ്ടാം സഹസ്രാബ്ദത്തിന്റെ പകുതിവരെയെങ്കിലും പഴക്കമുള്ളതാവാം. തോറ പതിനഞ്ചാം നൂറ്റാണ്ടിലെഴുതിയതാണെന്ന് കരുതുന്നുവെങ്കിലും പല പണ്ഡിതരും അതിലെ ഏറ്റവും പഴക്കമുള്ള ഭാഗങ്ങൾ ബിസി പത്താം നൂറ്റാണ്ടിലെയാണെന്ന് കണക്കുകൂട്ടുന്നു.

ഹോമറുടെ ഇലിയഡും ഒഡീസിയും ബിസി എട്ടാം നൂറ്റാണ്ടിലെയാണ്.ഇത് ശ്രേഷ്ഠ പൗരാണികത കാലഘട്ടത്തിന്റെ തുടക്കം കുറിക്കുന്നു. ഇവ വാമൊഴിയായി വെങ്കലയുഗത്തിന്റെ അവസാനകാലത്തോളം പഴക്കം കാണിക്കുന്നു.

ഋഗ്വേദത്തിനു ശേഷമുള്ള ഇന്ത്യൻ ശ്രുതി ലിഖിതങ്ങൾ (യജുർവേദം,അഥർവ്വവേദം,ബ്രാഹ്മണം), ഹീബ്രുവിലെ ബൈബിൾ, ലാവോ സേ എഴുതിയെന്ന് കരുതുന്ന കവിതകൾ, എന്നിവയെല്ലാം ഇരുമ്പുയുഗത്തോളം പഴക്കമുണ്ടെന്ന് കരുതുന്നുണ്ടങ്കിലും ശാസ്ത്രീയമായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ല.ഹിന്ദു ഇതിഹാസങ്ങൾ ഇതുപോലെ വാമൊഴിയായി മൗര്യസാമ്രാജ്യത്തിനു മുൻപേ നിലനിന്നിരുന്നു.

"https://ml.wikipedia.org/w/index.php?title=സാഹിത്യചരിത്രം&oldid=3086340" എന്ന താളിൽനിന്ന് ശേഖരിച്ചത്