ശ്രീലങ്കയുടെ ചരിത്രം

(History of Sri Lanka എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശ്രീലങ്കയുടെ ചരിത്രം സമീപത്തു സ്ഥിതിചെയ്യുന്നkatta fans of dd and meenakshi ഇന്ത്യൻ ഉപഭൂദ ദഖണ്ഡത്തിന്റെയും അയൽപ്രദേശങ്ങളായ ദക്ഷിണേഷ്യ, തെക്ക് കിഴക്കൻ ഏഷ്യ, ഇന്ത്യൻ മ] വിവേഹാസസമുദ്രം സാധ എന്ന ചരിത്രവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. ഇവിടെ നിന്നും ലഭിച്ച ഏറ്റവും പുരാടതനകാലത്തെ ഫോസിലുകൾ 35,000 വർഷങ്ങൾക്ക് മുമ്പ് ഇവിടെ ജീവിച്ചിരുന്ന ബലൻഗോഡ മനുഷ്യന്റെതാണ് (Balang yeaoda Man). ശ്രീലങ്കയിലെ രാജവംശത്തെ അധികരിച്ച് പാലി ഭാഷയിൽ എ Ohഴുതപ്പെട്ട ഇതിഹാസകാവ്യങ്ങളായ മഹാവംശം, (Mahavamsa)[1] ദീപവംശ, കുലവംശ (Culavamsa) എന്നിവയിൽനിന്ന് എ.ഡി. മൂന്നാം ശതകം മുതലുള്ള ചരിത്രത്തെക്കുറിച്ച് അറിയാൻ കഴിയുന്നു[2][3][4][5].

പൗരാണിക ചരിത്രം

തിരുത്തുക

35,000 വർഷങ്ങൾക്ക് മുമ്പ് ശ്രീലങ്കയിൽ ജീവിച്ചിരുന്ന ബലൻഗോഡ മനുഷ്യർ വേട്ടയാടി ഉപജീവനം കഴിക്കുന്നവരായിരുന്നു. ബടഡൊംബലിന ഫ-ഹിയൻ ഗുഹകളിൽ ബലൻഗോഡ സംസ്കാരവുമായി ബന്ധപ്പെട്ട ശിലാ ഉപകരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ശ്രീലങ്കയുടെ വടക്കും, തെക്കുകിഴക്കുഭാഗത്തുമുള്ള വിദൂരമായ കാടുകളിൽ ജീവിച്ചിരുന്ന വെദ്ധാ വംശജർ ആദിമനിവാസികളുടെ പിൻതലമുറക്കാരാണന്നു കരുതപ്പെടുന്നു.

ലിഖിത ചരിത്രം

തിരുത്തുക

ബി.സി.ആറാം നൂറ്റാണ്ടു മുതൽ ഇന്ത്യയിൽ നിന്നുള്ള ഇന്തോ- ആര്യൻ ജനസമൂഹം കുടിയേറാൻ തുടങ്ങിയതോടെയാണ് ശ്രീലങ്കയുടെ ലിഖിത ചരിത്രം തുടങ്ങുന്നത്. കറുവപ്പട്ട (Cinnamon) യുടെ ജൻമദേശം ശ്രീലങ്കയാണന്നു കരുതപ്പെടുന്നു. ബി.സി. 1500-ൽ ശ്രീലങ്കയിൽ നിന്നും കറുവപ്പട്ട ഈജിപ്തിലേക്ക് എത്തിയിരുന്നു.[6]

ഉത്തരേന്ത്യയിൽ നിന്നും കുടിയേറിയവരുടെ പിൻതലമുറക്കാരും ശ്രീലങ്കയിൽ ഭൂരിപക്ഷ സമുദായവുമാണ് സിംഹളർ. എ.ഡി.ആറാം നൂറ്റാണ്ടിലെ മഹാനാമയെന്ന ബുദ്ധഭിക്ഷു എഴുതിയ, ബുദ്ധമത ഗ്രന്ധമായ മഹാവംശയിലാണ് സിംഹളരുടെ പൂർവ്വകാല ചരിത്രങ്ങളെക്കുറിച്ചുള്ള കഥകളുള്ളത്. എ.ഡി.ഒന്നാം നൂറ്റാണ്ടിൽ എഴുതിയ ദീപവംശമെന്ന കൃതിയെ ആധാരമാക്കിയായിരുന്നു മഹാവംശയുടെ രചന. ബി.സി. 543 മുതൽ 361 വരെയുള്ള ചരിത്രം ഈ രചനയിലുണ്ട്. ശ്രീലങ്കൻ ബുദ്ധമതത്തിന്റെ പ്രാമാണിക ഗ്രന്ഥങ്ങളിലൊന്നായ മഹാവംശയിൽ ഇൻഡ്യയിലെ രാജവംശത്തെപ്പറ്റിയും ധാരാളം വിവരങ്ങളുണ്ട്. 'മഹാവoശ'യനുസരിച്ച് സിംഹളരുടെ ഉൽപ്പത്തി ചരിത്രം ബി.സി 543-ൽ ഇന്ത്യയിൽ നിന്നെത്തിയ വിജയൻ എന്ന രാജാവുമായി ബന്ധപ്പെട്ടതാണ്. 700 അനുയായികളുമായി കടൽ താണ്ടിയെത്തിയ വിജയൻ, ശ്രീലങ്കയിലെ റാണിയായിരുന്ന കുവാനിയെ വിവാഹം കഴിച്ചു. അവരുടെ പിൻതലമുറക്കാരാണ് സിംഹളർ. സിംഹള ഭാഷക്ക് സംസ്കൃതവുമായുള്ള ബന്ധവും എടുത്തു പറയേണ്ടതാണ്. അനുരാധപുരംകേന്ദ്രമാക്കിയാണ് സിംഹള ഭാഷ ശക്തിയാർജിച്ചത്. ബി.സി.600 മുതലുള്ള മൺപാത്രങ്ങൾ ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. ഇവിടെ നിന്നും ലഭിച്ചിട്ടുള്ള ശിലാലിഖിതങ്ങളിൽ കാംബോജ, മൗര്യ തമിഴ്, മ്ലേച്ഛ, ജാവക തുടങ്ങിയ ഇന്ത്യൻ വംശങ്ങളെപ്പറ്റി ബ്രാഹ്മി ലിപിയിൽ രേഖപ്പെടുത്തിയിരിക്കുന്നു. 'മഹാവംശ' പ്രകാരം സിംഹളരുടെ ആദിമ ദേശം, ഗുജറാത്തിലെ ലലാരാത്ത (ലതാരാഷ്ട) യിലെ സിഹപുരമാണ്. കത്തിയവാഡിലെ സിഹോർ ആണന്നും പറയപ്പെടുന്നു. എന്നാൽ ഇതിന് വ്യക്തമായ പിൻബലമില്ല. എന്നാൽ ചില അഭിപ്രായ വ്യത്യാസം ഇപ്പോളും നിലനിൽക്കുന്നുണ്ട്. പ്രാചീന കാലം തൊട്ടുതന്നെ തമിഴ് ജനതയും ശ്രീലങ്കയിലുണ്ടായിരുന്നു. ഭൂമിശാസ്ത്രപരമായ അടുപ്പം കൊണ്ട് തമിഴ്നാട്ടിൽ നിന്നും ശ്രീലങ്കയിലെത്താനുള്ള സാധ്യത സ്വഭാവികമായിരുന്ന. തമിഴ്നാട്ടിലെ ചില രാജാക്കൻമാർ സിംഹളരുമായി യുദ്ധങ്ങൾ നടത്തിയിട്ടുണ്ട്. എ ഡി പത്താം നൂറ്റാണ്ടുവരെയുള്ള ആയിരം വർഷത്തിൽ ഭൂരിഭാഗം കാലവും തമിഴ് രാജാക്കൻമാരായിരുന്നു ആധിപത്യം പുലർത്തിയിരുന്നത്.ശക്തമായ ഒരു രാജവംശം പതിനൊന്നാം നൂറ്റാണ്ടിൽ ഉയർന്നു വന്നു.വിജയ ബാഹു ഒന്നാമൻ രാജാവാണ് സിംഹള രാജവംശം സ്ഥാപിച്ചത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ പരാക്രമബാഹു ഒന്നാമൻ,രാജ്യത്തെയൊട്ടാകെ ഒറ്റ ഭരണത്തിൻ കീഴിൽ കൊണ്ടുവന്നു.

ആധുനികചരിത്രം

തിരുത്തുക

ശ്രീലങ്കയുടെ വാണിജ്യപ്രാധാന്യം പുരാതനകാലത്തുതന്നെ കച്ചവടക്കാർ മനസ്സിലാക്കിയിരുന്നു. അറബികളും, മൂറുകളും ശ്രീലങ്കയിലും ദക്ഷിണേന്ത്യയിലും എത്തി, ചൈന, മലയ എന്നിവിടങ്ങളിൽ നിന്നുള്ള കച്ചവടക്കാരിൽ നിന്നും സാധനങ്ങൾ വാങ്ങി ആഫ്രിക്കയിലും മെഡിറ്ററേനിയൻ തീരങ്ങളിലെത്തിച്ച് യുറോപ്യന്മാർക്ക് വിറ്റിരുന്നു. അങ്ങനെ കിഴക്കും പടിഞ്ഞാറും നിന്നുള്ള കച്ചവടക്കാർക്ക് ചരക്കുകൾ പരസ്പരം കൈമാറുന്നതിനുള്ള കേന്ദ്രമായിരുന്നു ശ്രീലങ്ക. പതിനാറാം നൂറ്റാണ്ടു വരെ അറബികൾ, യുറോപ്യന്മാരിൽ നിന്നുള്ള മൽസരത്തെ അതിജീവിച്ച് ഈ രംഗത്തെ കുത്തക കൈയടക്കി വച്ചു.

1505-ൽ പോർച്ചുഗീസുകാർ ആദ്യമായി ശ്രീലങ്കയിലെത്തി. ഇക്കാലത്ത് ഇവർ മലയായിലെ മലാക്കയിൽ ഒരു വ്യാപാരകേന്ദ്രം തുറന്നു. മലാക്കയിൽ നിന്നും ചരക്കു കയറ്റി വരുന്ന പോർച്ചുഗീസ് കപ്പലുകൾ ഗുഡ് ഹോപ്പ് മുനമ്പ് ചുറ്റിയുള്ള നീണ്ട യാത്രക്കു മുൻപായുള്ള ഒരു ഇടത്താവളമായാണ്‌ ശ്രീലങ്കയെ ഉപയോഗപ്പെടുത്തിയിരുന്നത്. മുസ്ലിം വ്യാപാരികൾക്ക് മേൽക്കോയ്മയുണ്ടായിരുന്ന തുറുമുഖ നഗരമായ കൊളംബോയിൽ താവളമടിച്ച് പോർച്ചുഗ്രീസുകാർ തങ്ങളുടെ ആധിപത്യമുറപ്പിച്ചു. സിംഹളരെ ക്രിസ്തുമതത്തിലേക്ക് മാറ്റാൻ തുടങ്ങിയ പോർച്ചുഗീസുകാരെ ബുദ്ധമതക്കാർ എതിർത്തു. കാർഡിയയിലെ രാജാവ് ഡച്ചുകാരുടെ സഹായം തേടിയത് അങ്ങനെയാണ്.കൊളംബോയും ഗാളും ശ്രീലങ്കയുടെ പടിഞ്ഞാറുവശത്തുള്ള പ്രധാനപ്പെട്ട തുറമുഖങ്ങളായി മാറി. 1660-ൽ ഡച്ചുകാർ ചോർച്ചുഗലിനെ തുരുത്തി കാൻഡിയ ഒഴികെയുള്ള ഭാഗമെല്ലാം തങ്ങളുടെ അധീനതയിലാക്കി. 1641-ൽ ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും മലാക്ക പിടിച്ചടക്കുകയും തുടർന്ന് 1656-ൽ കൊളംബോയും അവരുടെ അധീനതയിലാക്കി മാറ്റുകയും ചെയ്തു.

ഡച്ചുകാരുടെ സുദീർഘമായ സാന്നിധ്യം, ഇന്നും സങ്കരവർഗ്ഗക്കാരായ ബർഗർമാരിലൂടെ ശ്രീലങ്കയിൽ ദർശിക്കാനാകും. 1919-ൽ സിലോൺ നാഷണൽ കോൺഗ്രസ് രൂപമെടുത്തു. ഇതോടെ ഇൻഡ്യയെ മാതൃകയാക്കി സ്വാതന്ത്രദാഹം ശക്തമായി. മുപ്പതുകളിലാണ് സ്വാതന്ത്രം ആവശ്യപ്പെട്ടുള്ള പ്രക്ഷോപം ആരംഭിച്ചത്.1935-ൽ യൂത്ത് ലീഗ് എന്ന സംഘടനയിൽ നിന്നും വളർന്നു വന്ന മാർക്സ്റ്റ് ലങ്കാസമസമാജ പാർട്ടിയാണ് സ്വാതന്ത്രത്തിനു വേണ്ടി ആദ്യമായി രംഗത്തുവന്നത്.ഇംഗീഷിനു പകരം സിംഹളയും തമിഴും ഔദ്യോഗിക ഭാഷയാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. രണ്ടാം ലോകയുദ്ധക്കാലത്ത് ശ്രീലങ്കൻ സ്വാതന്ത്രസമര നേതാക്കളെ ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്തു. സിംഹളമഹാസഭ, തമിഴ് കോൺഗ്രസ്, എന്നീ പാർട്ടികളും ഇക്കാലത്ത് ശക്തിയാർജിച്ചിരുന്നു.സിലോൺ നാഷണൽ കേൺഗ്രസ് നേതാവായിരുന്ന ഡോൺ സ്റ്റീഫൻ സേനാനായകെ 1946-ൽ സ്വാതന്ത്ര്യം എന്ന ലക്ഷ്യവുമായി യുണേറ്റഡ് നാഷണൽ പാർട്ടി (UNP) രൂപീകരിച്ചു 1947-ൽ നടന്ന തിരഞ്ഞെടുപ്പിൽ യു എൻ പി ക്ക് ന്യൂനപക്ഷം സീറ്റുകളെ ലഭിച്ചിരുന്നുള്ളൂ . സോളമൻ ഖണ്ഡാരനായകെയുടെ സിംഹള മഹാസഭയുമായും, ജി.ജി. പൊന്നമ്പലത്തിന്റെ തമിഴ് കോൺഗ്രസ്സുമായും ചേർന്ന് സേനാനായകെ സഖ്യമുണ്ടാക്കി.1948-ൽ ശ്രീലങ്കക്ക് ബ്രിട്ടന്റെ ഡൊമിനിയൻ പദവി ലഭിച്ചു.അങ്ങനെ സേനാനായകെ ആദ്യ പ്രധാനമന്ത്രിയായി. ഇൻഡ്യാക്കാരായ തമിഴ് തോട്ടം തൊഴിലാളികളുടെ വോട്ടവകാശം സേനാനായകെ റദ്ദാക്കി. ഡച്ചുകാരും പോർട്ടുഗീസുകാരും ശ്രീലങ്കയുടെ തീരപ്രദേശങ്ങളിൽ സ്വാധീനം ചെലുത്തിയെങ്കിലും അന്തർഭാഗങ്ങളിൽ വലിയ താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ പിന്നീട് ബ്രിട്ടീഷുകാരുടെ ആധിപത്യകാലത്ത് അവരുടെ സ്വാധീനം ദ്വീപിന്റെ അന്തർഭാഗങ്ങളിലും പ്രകടമായി.

1948 ഫെബ്രുവരി 4-നാണ്‌ ശ്രീലങ്ക, കോമൺവെൽത്ത് ഓഫ് സിലോൺ എന്ന പേരിൽ ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് സ്വതന്ത്രമായത്. 1956-ലെ തിരഞ്ഞെടുപ്പിൽ യു എൻ പി പരാജയപ്പെട്ടു. സോളമൻ ബണ്ഡാരനായകെയുടെ ശ്രീലങ്കാ ഫ്രീഡം പാർട്ടി (SLFP), ഫിലിപ്പ് ഗുണ വർദ്ദയുടെ വിപ്ലവകാരി ലങ്കാ സമസമാജ പാർട്ടി, എന്നിവയുൾപ്പെട്ട സഖ്യമായ മഹാജന എക് സത്ത് പെരയുനയ്ക്കായിരുന്നു ജയം. പ്രധാനമന്ത്രിയായ ഖണ്ഡാരനായകെ സിംഹളയെ ഏകഭാഷയായി പ്രഖ്യാപിച്ചു. ബുദ്ധമതത്തിന് മറ്റു മതങ്ങളേക്കാൾ പ്രാൽസാഹനവും നൽകി. തമിഴ് ജനവിഭാഗത്തിന് കൂടുതൽ പൗരാവകാശങ്ങൾ നൽകാനുള്ള ഖണ്ഡാരനായകെയുടെ ശ്രമം യുഎൻപി യുടെ എതിർപ്പു കൊണ്ട് നടന്നില്ല. യു പി എൻ നേതാവ് ജെ.ആർ.ജയവർദ്ദന നടത്തിയ കാൻഡി മാർച്ചിലായിരുന്നു തമിഴരുടെ ഭാവി മാറി മറിഞ്ഞത്. ഇത് തമിഴ് ജനതയെ അസ്വസ്തമാക്കുകയും,1958-ൽ കലാപങ്ങൾക്ക് കാരണമാകുകയും ചെയ്തു. 1959 സെപ്റ്റംബറിൽ ബണ്ഡാരനായക വധിക്കപ്പെട്ടു.1960 ജൂലൈയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഖണ്ഡാരയുടെ ഭാര്യ സിരി മാവോ പ്രധാനമന്ത്രിയായി. ലോകത്തിലെ ആദ്യത്തെ വനിതാപ്രധാനമന്ത്രിയും ഇവരാണ്. സോഷ്യലിസ്റ്റ് നയവും ദേശസാൽകരണവും സിരിമാവോ നടപ്പിലാക്കി.1972-ൽസിരിമാവോയുടെ ഭരണകാലത്താണ് ശ്രീലങ്ക റിപ്പബ്ലിക്കായി മാറിയത്. സിംഹളയെ ഔദ്യോഗിക ഭാഷയായും തീരുമാനിക്കപ്പെട്ടു. ഇത്തരത്തിലുള്ള തമിഴ് വിരുദ്ധമായ നടപടികളുടെ ഫലമായി, ഇതേ വർഷം ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം എന്ന സായുധതീവ്രവാദ വിപ്ലവ സംഘടനക്ക് കാരണമായിത്തീർന്നു. 1977 ലെ തിരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് വിരുദ്ധരും സിംഹള പക്ഷപാതികളുമായ യു എൻ പി അധികാരത്തിലെത്തി.ജെ.ആർ ജയവർദ്ദനെ (ജൂനിയർ റിച്ചാർഡ്) ആയിരുന്നു പ്രധാനമന്ത്രി.എ .അമൃതലിംഗം നയിക്കുന്ന തമിഴ് യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട്(TULF)ആയിരുന്നു പ്രതിപക്ഷം.ജയവർധനെയുടെ ഭരണക്കുടം തമിഴ് ജനതയോട് ആതീവ വിവേചനത്തോടെയാണ് പെരുമാറിയത്.സർക്കാർ പല പദ്ധതികളിലൂടെയും കൊളംബോയിലെ തമിഴരെ ആട്ടിപ്പായിക്കാൻ ശ്രമിച്ചു.ഇതോടെ തമിഴർ നാടുവിടാൻ തുടങ്ങി. പലരും ഇൻഡ്യയിലേക്കും വിദേശ രാജ്യങ്ങളിലേക്കും കുടിയേറി. എന്നാൽ തമിഴ് ഭൂരിപക്ഷമുണ്ടായിരുന്ന വടക്കൻ പ്രദേശങ്ങങ്ങളിൽ സിംഹള വിരുദ്ധതരംഗം ശക്തി പ്രാപിക്കാൻ തുടങ്ങി.സിരിമാവോ ബണ്ഡാരനായകെയുടെ പൗരാവകാശങ്ങൾ നിയമത്തിലൂടെ റദ്ദാക്കിയ ജയവർധനെ ശ്രീലങ്കയെ പ്രസിഡൻഷ്യൽ റിപ്പബ്ലിയ്ക്കായി മാറ്റി. സ്വയം എക്സിക്യൂട്ടാവുകയും ചെയ്തു.ജയവർധനൻ 10 വർഷം അധികാരത്തിൽ തുടർന്നു.

ശ്രീലങ്കയിലെ വംശീയകലാപം

തിരുത്തുക

ജയവർധനെ സിംഹളീസ് ഓൺലി ആക്ട് എന്ന നിയമം കൊണ്ടുവരികയും തമിഴർ സർവ്വകലാശാലയിലും സർക്കാർ ഉദ്യോഗങ്ങളിൽ പ്രവേശിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തു. ഇതിനെതിരെ തമിഴ് ജനത പ്രക്ഷോഭമാരംഭിച്ചു. വടക്കൻപ്രദേശങ്ങളിൽ തമിഴ് തീവ്രവാദി സംഘടനകളും പട്ടാളവും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. ഇതിന്റെ ഫലമായി കൊളംബോയിൽ തെരുവിലിറങ്ങിയ തമിഴരെ, 1983 ജൂലൈയിൽ സിംഹളർ കൂട്ടക്കൊലചെയ്തു. മൂവായിരത്തിലധികം തമിഴർ മരണപ്പെട്ട ഈ സംഭവം ആണ് കറുത്ത ജൂലൈ അഥവാ ബ്ലാക്ക് ജൂലൈ എന്നറിയപ്പെടുന്നത്. കൂട്ടകൊല തടയാൻ സർക്കാർ ശ്രമിച്ചില്ല. തമിഴ് ജനത സർക്കാരിനെയും സിംഹളരെയും ശത്രുവായി കണ്ടു. വിദ്യാഭ്യാസമുള്ള ആയിരക്കണക്കിന് തമിഴ് യുവാക്കൾ തിവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് കടന്നു വരാനുള്ള പ്രധാന കാരണവും ഇതായിരുന്നു. തമിഴ്നാട്ടിൽ നിന്നും ശ്രീലങ്കൻ തമിഴർക്ക് സഹായവും ലഭിച്ചു. ഇൻഡ്യക്ക് പരീശീലനവും ആയുധവും നൽകി. തമിഴ് മേഖലകളിൽ സിംഹള കോളനികൾ സ്ഥാപിക്കുകയായിരുന്നു ജയവർധനെ ചെയ്തിരുന്നത്. ഇവയെ തമിഴ് സംഘടനകൾ ആക്രമിച്ചു. കൊളംബോയിലെ തമിഴരെ ആക്രമിച്ചു കൊണ്ട് സർക്കാർ തിരിച്ചടിച്ചു. സ്ഥിതി ആഭ്യന്തര യുദ്ധത്തിലേക്ക് വളർന്നു. ഇൻഡ്യ ശ്രീലങ്കയിലേക്ക് സൈന്യത്തെ അയച്ചു. 1989-ൽ രണസിംഗെ പ്രേമദാസ പ്രധാനമന്ത്രിയായി. വി പി സിങ് ഇൻഡ്യൻ പ്രധാനമന്ത്രിയായിരുന്നപ്പോളാണ് ഇൻഡ്യൻ സൈന്യത്തെ തിരികെ വിളിച്ചത്. 1993-ൽ പ്രേമദാസയെ എൽ.ടി.ടി.ഇ വധിച്ചു. 1994 ലെ തിരഞ്ഞെടുപ്പിൽ സോളമൻ- സിരിമാവോ ദമ്പതിമാരുടെ മകളും, ശ്രീലങ്കാ ഫ്രീഡം പാർട്ടി നേതാവുമായ ചന്ദ്രിക കുമാരതുംഗ പ്രധാനമന്ത്രിയും തുടർന്ന് പ്രസിഡന്റുമായി.

  1. Sailendra Nath Sen (1 January 1999). Ancient Indian History and Civilization. New Age Internationa l. p. 91. ISBN 978-81-224-1198-0.
  2. Geiger, W. (1930). "The Trustworthiness of the Mahavamsa". The Indian Historical Quarterly. 6 (2): 228.
  3. Gunasekara, B. (1995) The Rajavaliya. AES reprint. New Delhi: Asian Educational Services. p iii ISBN 81-206-1029-6
  4. "Wh124 — Buddhism in South India — Unicode". www.bps.lk. Archived from the original on 2016-03-04. Retrieved 2016-04-07.
  5. Holmstrom, Lakshmi (1996-01-01). Maṇimēkalai (in ഇംഗ്ലീഷ്). Orient Blackswan. ISBN 9788125010135.
  6. "WWW Virtual Library: Galle : "Tarshish" of the Old Testament". Lankalibrary.com. Retrieved 17 August 2012.
"https://ml.wikipedia.org/w/index.php?title=ശ്രീലങ്കയുടെ_ചരിത്രം&oldid=3800307" എന്ന താളിൽനിന്ന് ശേഖരിച്ചത്