കുളയട്ട
ഹിരുഡിനേറിയ എന്ന സബ് ക്ലാസിൽ വരുന്ന, ചതുപ്പുകളിലും ജലാശയങ്ങളിലും മറ്റും കാണപ്പെടുന്ന രക്തം കുടിക്കുന്ന ഒരിനം ജീവിയാണ് കുളയട്ട. അശുദ്ധരക്തം വാർത്തുകളയുന്നതിന് പണ്ടു മുതൽക്കേ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഉപയോഗത്തിലുണ്ടായിരുന്ന ജലത്തിലും തണുപ്പേറിയ ജലാംശ പ്രദേശങ്ങളിലും കൂടുതലായി കണ്ടു വരുന്ന ജീവിയാണ് ഇവ. രക്തം ചോർത്തിയുള്ള ചികിത്സകൾക്കായി ഇവയെ വ്യാപകമായി ഉപയോഗിച്ചിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യം നീരട്ടകളെ വളർത്തുക എന്നത് തീർത്തും ആദായകരമായ തൊഴിലായിരുന്നു. ഇവ മറ്റു ജീവികളെ കടിച്ചതിനു ശേഷം രക്തം കട്ട പിടിക്കുന്നത് തടയാൻ ഹിരുഡിൻ എന്ന പേരുള്ള ഒരു തരം പദാർത്ഥം അവയിൽ കുത്തി വയ്ക്കുന്നു. തോട്ടട്ട, പോത്തട്ട എന്നി പേരുകളിലും ഇവ അറിയപ്പെടുന്നു.
കുളയട്ട | |
---|---|
Hirudo medicinalis | |
![]() | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Subclass: | Hirudinea (ഹിരുഡിനേറിയ) Lamarck, 1818
|
Infraclasses | |
Acanthobdellidea |
ശരീരഘടനതിരുത്തുക
ഇവയ്ക്ക് കറുപ്പോ പച്ചയോ തവിട്ടോ നിറമാണ്. 2.5 സെ.മീ. മുതൽ 1 മീറ്റർ വരെ നീളമുള്ള നീരട്ടകൾ ഉണ്ട്. ഇവ കൂടുതലും ശുദ്ധജലത്തിലാണ് വസിക്കുന്നത്. നീരട്ടകളുടെ തലയിൽ രക്തം വലിച്ചെടുക്കാൻ യോജിച്ച വിധത്തിൽ വാളിന്റെ ആകൃതിയിലുള്ള പല്ലുകളോടുകൂടിയ വായ്ഭാഗമുണ്ട്. ഇവയുടെ കുത്ത് വേദനാജനകമല്ലാത്തതിനാൽ ആക്രമണശേഷം രക്തം വാർന്നുപോയതിനുശേഷമോ ആക്രമണത്തേപ്പറ്റി നമ്മൾ അറിയൂ. എന്നാൽ ഇവ വിഷമില്ലാത്തവയാണ്.
വൈദ്യശാസ്ത്രരംഗത്തിൽതിരുത്തുക
ആയുർവേദത്തിലും നാട്ടുചികിത്സയിലും അട്ടകളെ ഉപയോഗിക്കാറുണ്ട്. ശരീരത്തിൽനിന്നും അശുദ്ധരക്തം നീക്കം ചെയ്യേണ്ടി വരുമ്പോൾ ആ അവയവങ്ങളിൽ അട്ടകളെ കൊണ്ട് കടിപ്പിച്ച് രക്തം കുടിക്കാൻ അനുവദിക്കുന്നതു വഴി രക്തചംക്രമണം ശരിയാക്കാൻ കഴിയും എന്ന് വിശ്വസിക്കപ്പെടുന്നു.[1]
ചിത്രശാലതിരുത്തുക
കാസർഗോഡ് ജില്ലയിലെ റാണിപുരത്ത്
അവലംബങ്ങൾതിരുത്തുക
- ↑ "അട്ടകൾ സഹായിച്ചു; അറ്റുപോയ ചെവി കൂട്ടിച്ചേർത്തു" (പത്രലേഖനം). ദേശാഭിമാനി. വാഷിങ്ടൺ. 21-ഏപ്രിൽ-2014. മൂലതാളിൽ നിന്നും 2014-04-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 ഏപ്രിൽ 2014. Check date values in:
|date=
(help)