ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്
(Hindustan Petroleum Corporation Limited എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭാരത സർക്കാരിന്റെ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികളിൽ ഒന്നാണ് മുംബൈ ആസ്ഥാനമായുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ).
യഥാർഥ നാമം | हिन्दुस्तान पेट्रोलियम निगम लिमिटेड |
---|---|
പൊതുമേഖല സ്ഥാപനം | |
Traded as | ബി.എസ്.ഇ.: 500104, എൻ.എസ്.ഇ.: HINDPETRO |
വ്യവസായം | പെട്രോളിയം |
സ്ഥാപിതം | 1974 |
ആസ്ഥാനം | മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ |
പ്രധാന വ്യക്തി | M K Surana (ചെയർമാൻ & എംഡി) |
ഉത്പന്നങ്ങൾ | എണ്ണ, പ്രകൃതിവാതകം, പെട്രോളിയം, ലൂബ്രിക്കന്റ്, പെട്രോ കെമിക്കൽ |
വരുമാനം | ₹2,19,509 കോടി (US$34 billion) (2018)[1] |
₹4,697 കോടി (US$730 million) (2015)[1] | |
₹1,488 കോടി (US$230 million) (2015)[1] | |
മൊത്ത ആസ്തികൾ | ₹67,550.64 കോടി (US$11 billion) (2015)[1] |
ഉടമസ്ഥൻ | ഓയിൽ ആന്റ് നാച്ചുറൽ ഗാസ് കോർപ്പറേഷൻ (51.11%) |
ജീവനക്കാരുടെ എണ്ണം | 11,226 (2012)[1] |
വെബ്സൈറ്റ് | www |
ഇന്ത്യയിലെ പൊതുമേഖലാ കമ്പനികളിൽ 25% വിപണി പങ്കാളിത്തവും ശക്തമായ മാർക്കറ്റിങ് ഇൻഫ്രാസ്ട്രക്ചറും ഈ സ്ഥാപനത്തിനുണ്ട്. എച്ച്പിസിഎല്ലിന്റെ 51.11% ഓഹരികളും ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷന്റെ കൈവശമാണ്.[2][3][4] ഫോർച്യൂൺ 2016ൽ പ്രസിദ്ധീകരിച്ച ലോകത്തിലെ ഏറ്റവും വലിയ കോർപ്പറേഷനുകളുടെ പട്ടികയിൽ 367ആം സ്ഥാനത്താണ് ഹിന്ദുസ്ഥാൻ പെട്രോളിയം.[5]
ഉൽപ്പന്നങ്ങൾ
തിരുത്തുക- പെട്രോൾ
- ഡീസൽ
- ലൂബ്രിക്കൻറുകൾ
- ദ്രവീകൃത പെട്രോളിയം വാതകം
- വിമാന ഇന്ധനം [6]
- ഇമ്മൽഷൻസ്
റിഫൈനറികൾ
തിരുത്തുകഇന്ത്യയിൽ നിരവധി എണ്ണ ശുദ്ധീകരണശാലകൾ എച്ച്പിസിഎല്ലിനുണ്ട്. അതിൽ ചിലത് ചുവടെ നൽകുന്നു.
- മുംബൈ റിഫൈനറി: 7.5 ദശലക്ഷം മെട്രിക് ടൺ ശേഷി
- വിശാഖപട്ടണം റിഫൈനറി: 8.3 ദശലക്ഷം മെട്രിക് ടൺ ശേഷി
- മംഗലാപുരം റിഫൈനറി പെട്രോകെമിക്കൽസ് ലിമിറ്റഡ്: 9.69 ദശലക്ഷം മെട്രിക് ടൺ ശേഷി (എച്ച്പിസിഎൽ 16.65 ശതമാനം ഓഹരികൾ).
- ഗുരു ഗോബിന്ദ് സിംഗ് റിഫൈനറി : 9 ദശലക്ഷം മെട്രിക് ടൺ ശേഷി (എച്ച്പിസിഎൽ, മിത്തൽ എനർജി എന്നിവയ്ക്ക് 49 ശതമാനം ഓഹരികൾ ഉണ്ട്).
- ബാർമർ റിഫൈനറി: 9 ദശലക്ഷം മെട്രിക് ടൺ ശേഷി. രാജസ്ഥാൻ സർക്കാരുമായി ചേർന്നുള്ള സംയുക്ത സംരംഭമാണ് ഇത്.[7]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 "HPCL Annual Report". CNBC TV18.
- ↑ "Sustainability report 2013-14" (PDF). 2014. p. 7. Retrieved 13 May 2015.
- ↑ "Archived copy". Archived from the original on 19 July 2013. Retrieved 2013-07-28.
{{cite web}}
: CS1 maint: archived copy as title (link) Navratna - ↑ "ONGC buys govt's entire 51.11% stake in HPCL for Rs 36,915 crore". Retrieved 10 October 2018.
- ↑ "Fortune Global 500 list". CNN Money. Archived from the original on 2016-08-21. Retrieved 22 July 2016.
- ↑
- ↑ "HPCL to set up new Refinery in Barmer Rajasthan". Retrieved 22 September 2013.