പേഴാളൻ

(Grey Count എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഇടവഴികളിലും പാടങ്ങളിലും കുന്നിൻചെരിവുകളിലും കാണപ്പെടുന്ന കറുപ്പും വെളുപ്പും നിറമാർന്ന ചിത്രശലഭമാണ് പേഴാളൻ.[1][2][3][4] ഇവ ചീഞ്ഞ പഴവർഗ്ഗങ്ങൾ നുണയുന്നത് കാണാം.

പേഴാളൻ
(Grey Count)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
T. lepidea
Binomial name
Tanaecia lepidea
(Butler, 1868)
Synonyms

Euthalia lepidea

പ്രത്യേകതകൾ

തിരുത്തുക

ഇരുണ്ട തവിട്ടു നിറത്തിലുള്ള കീഴ് ചിറകിന്റെ പിൻഭാഗത്താണ് ചന്ദ്രക്കലമാതിരി വെളുപ്പ് നിറം കാണുന്നത്. പേഴ്മരത്തിലാണ് (Careya arborea) മുട്ടയിടുന്നതും ലാർവകൾ വളരുന്നതും. അതുകൊണ്ട് പേഴാളൻ എന്നുവിളിക്കുന്നു. പാടങ്ങളിലെ അതിരാണിയിലും (Melastoma malabathricum) ഇവയുടെ ലാർവകൾ വളരുന്നു. കേരളത്തിന്റെ നാട്ടിൻപുറങ്ങളിൽ സാധാരണമാണെങ്കിലും പേഴാളൻ ശലഭം, 1972 -ലെ ഇന്ത്യൻ വന്യജീവിസംരക്ഷണ നിയമത്തിന്റെ രണ്ടാം പട്ടികയിൽപെടുത്തി സംരക്ഷിക്കപ്പെട്ടിരുക്കുന്നു.

ചിത്രശാല

തിരുത്തുക
  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 104. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Tanaecia Butler, [1869]". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 272–273.
  4.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1896–1899). Lepidoptera Indica. Vol. III. London: Lovell Reeve and Co. pp. 96–98.{{cite book}}: CS1 maint: date format (link)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=പേഴാളൻ&oldid=2816518" എന്ന താളിൽനിന്ന് ശേഖരിച്ചത്