വെള്ളസ്രാവ്

(Great white shark എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Carcharodon carcharias എന്ന ശാസ്ത്രനാമമുള്ള സ്രാവ്. മിക്ക സമുദ്രങ്ങളുടെയും തീരത്തോടു ചേർന്നുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്നു. ഏതാണ്ട് 6 മീറ്റർ വരെ നീളമുണ്ടാകും പ്രായപൂർത്തിയായ സ്രാവിന്. ഏതാണ്ട് രണ്ടു ടണ്ണിലധികം ഭാരവും ഈ ജീവിക്കുണ്ടാകും. ഏതാണ്ട് 30 വർഷം വരെ ജീവിച്ചിരിക്കുന്ന ഇവ 15 വയസ്സോടെ പ്രായപൂർത്തിയാകും. [1][2][3]

വെള്ളസ്രാവ്
Temporal range: Miocene to Recent
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Order:
Family:
Genus:
Carcharodon

A. Smith, 1838
Species:
C. carcharias
Binomial name
Carcharodon carcharias
(Linnaeus, 1758)
വെള്ളസ്രാവിന്റെ സാന്നിദ്ധ്യം നീല നിറത്തിൽ കാണിച്ചിരിക്കുന്നു.

ഭക്ഷണം തിരുത്തുക

മാംസാഹാരിയാണ് വെള്ളസ്രാവ്. സമുദ്രജീവികളാണ് മിക്കവാറും ഇവയുടെ ആക്രമണത്തിന് ഇരയാവുക. മത്സ്യങ്ങളെയും പക്ഷികളെയും ഇവ ആഹാരമാക്കുന്നു. മനുഷ്യരെയും ഇവ ആക്രമിക്കാറുണ്ട്. സ്രാവുകളിൽ മനുഷ്യരെ ഏറ്റവും കൂടുതൽ ആക്രമിച്ചിട്ടുള്ളത് വെള്ളസ്രാവാണെന്നാണ് കരുതുന്നത്. വംശനാശസാധ്യതയുള്ള ജീവിവർഗം കൂടിയാണ് വെള്ളസ്രാവുകൾ.[4]

ആവാസവ്യവസ്ഥ തിരുത്തുക

ഒരു വിധം എല്ലാ സമുദ്രങ്ങളിലും തീരത്തോടു ചേർന്നുള്ള ഇടങ്ങളിൽ ഇവയെ കാണാം. 24ഡിഗ്രി സെൽഷ്യസ് വരെ താപനിലയുള്ള ജലത്തിലാണ് ഇവ കഴിയുന്നത്. അമേരിക്ക, ജപ്പാൻ, സൗത്ത് ആഫ്രിക്ക തുടങ്ങിയിടങ്ങളിൽ ഇവയെ കൂടുതലായി കണ്ടുവരുന്നു,

സിനിമയിൽ തിരുത്തുക

സ്റ്റീഫൻ സ്പിൽബെർഗ് സംവിധാനം ചെയ്ത Jaws എന്ന സിനിമ മനുഷ്യഭോജികളായ വെള്ളസ്രാവുകളെക്കുറിച്ചുള്ളതാണ്.

അവലംബം തിരുത്തുക

  1. Tricas, T. C.; McCosker, J. E. (12 July 1984). "Predatory behaviour of the white shark (Carcharodon carcharias), with notes on its biology" (PDF). Proceedings of the California Academy of Sciences. California Academy of Sciences. 43 (14): 221–238. Retrieved 22 January 2013.
  2. Wroe, S.; Huber, D. R.; Lowry, M.; McHenry, C.; Moreno, K.; Clausen, P.; Ferrara, T. L.; Cunningham, E.; Dean, M. N.; Summers, A. P. (2008). "Three-dimensional computer analysis of white shark jaw mechanics: how hard can a great white bite?". Journal of Zoology. 276 (4): 336–342. doi:10.1111/j.1469-7998.2008.00494.x.
  3. Viegas, Jennifer. "Largest Great White Shark Don't Outweigh Whales, but They Hold Their Own". Discovery Channel. Retrieved 19 January 2010.
  4. "Great White Shark". National Geographic. Retrieved 24 July 2010.
"https://ml.wikipedia.org/w/index.php?title=വെള്ളസ്രാവ്&oldid=2306709" എന്ന താളിൽനിന്ന് ശേഖരിച്ചത്