നേത്ര രോഗങ്ങൾ
കണ്ണിനെ ബാധിക്കുന്ന രോഗം
(Eye disease എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രോഗങ്ങളുടെ അന്തർദ്ദേശീയ വർഗ്ഗീകരണത്തിന്റെ പത്താം റിവിഷൻ (ICD-10) ഏഴാമത്തെ അധ്യായത്തിന്റെ ചുരുക്കിയ പതിപ്പാണിത്. ഇതിൽ കണ്ണിന്റെയും, അനുബന്ധ ഘടനകളുടെയും രോഗങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു. ഇതിൽ ഐസിഡി കോഡുകൾ H00.0 മുതൽ H59 വരെ ഉൾക്കൊള്ളുന്നു. ഏറ്റവും പുതിയത് (2019) ഉൾപ്പെടെ ഐസിഡി -10 ന്റെ എല്ലാ പതിപ്പുകളും ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) വെബ്സൈറ്റിൽ [1] സൌജന്യമായി ബ്രൌസ് ചെയ്യാൻ കഴിയും. ഐസിഡി -10 [2] പിഡിഎഫ് രൂപത്തിലും ഡൌൺലോഡുചെയ്യാം.
ഏഴാം അധ്യായത്തിൽ നിന്നുള്ള നേത്ര രോഗാവസ്ഥകളുടെ ഉദാഹരണങ്ങളിൽ കൺജങ്ക്റ്റിവിറ്റിസ്, തിമിരം, പാപ്പിലെഡീമ, ഗ്ലോക്കോമ എന്നിവയെല്ലാം ഉൾപ്പെടുന്നു.
കൺപോള, ലാക്രിമൽ സിസ്റ്റം, ഓർബിറ്റ് എന്നിവയുടെ തകരാറുകൾ (H00–H06)
തിരുത്തുക- H00 ഹോർഡിയോളം, കലേസിയോൺ
- H01 മറ്റ് കൺപോള വീക്കങ്ങൾ
- H01.0 കൺപോളയിലെ ബ്ലിഫറൈറ്റിസ്
- H01.1 കൺപോളയിലെ അണുബാധയില്ലാത്ത ഡെർമറ്റോസുകൾ
- H02 കൺപോളയുടെ മറ്റ് വൈകല്യങ്ങൾ
- H02.0 കൺപോളയിലെ എൻട്രോപിയോണും ട്രിക്കിയാസിസും
- H02.1 കൺപോളയിലെ എൻട്രോപിയോൺ
- H02.2 ലാഗൊഫ്താൽമോസ്
- H02.3 ബ്ലിഫറോകലേസിസ്
- H02.4 കൺപോളയിലെ റ്റോസിസ്
- H02.5 കൺപോള പ്രവർത്തനത്തെ ബാധിക്കുന്ന മറ്റ് വൈകല്യങ്ങൾ
- H02.6 കൺപോളയിലെ സാന്തലാസ്മ
- H02.7 കൺപോളയിലെയും, പെരിഒകുലാർ ഭാഗത്തെയും മറ്റ് ഡീജനറേറ്റീവ് തകരാറുകൾ
- H03 മറ്റ് എവിടെയെങ്കിലും പ്രതിപാദിച്ചിരിക്കുന്ന കൺപോള തകരാറുകൾ
- H04 ലാക്രിമൽ സിസ്റ്റത്തിൻറെ തകരാറുകൾ
- H04.0 ഡാക്രിയോഅഡിനൈറ്റിസ്
- H04.1 ലാക്രിമൽ ഗ്ലാൻഡിൻറെ മറ്റ് തകരാറുകൾ
- H04.2 എപ്പിഫോറ
- H04.3 അക്യൂട്ട് കൂടാതെ, വ്യക്തമാക്കാത്ത ലാക്രിമൽ പാസേജ് വീക്കം
- അക്യൂട്ട്, സബ് അക്യൂട്ട്, മറ്റ് വ്യക്തമാക്കാത്ത ഡാക്രിയോസിസ്റ്റൈറ്റിസുകൾ
- H04.4 ലാക്രിമൽ പാസേജിൻറെ വിട്ടുമാറാത്ത വീക്കം
- ക്രോണിക് ഡാക്രിയോസിസ്റ്റൈറ്റിസ്
- H04.5 സ്റ്റീനോസിസ്, ലാക്രിമൽ പാസേജ് അപര്യാപ്തത
- H04.6 ലാക്രിമൽ പാസേജിലെ മറ്റ് മാറ്റങ്ങൾ
- H05 ഓർബിറ്റ് തകരാറുകൾ
- H05.2 എക്സൊഫ്താൽമിക് അവസ്ഥകൾ
- H05.4 എനൊഫ്താൽമോസ്
- H06 മറ്റ് എവിടെയെങ്കിലും തരംതിരിക്കപ്പെട്ട രോഗങ്ങളിൽ, ലാക്രിമൽ സിസ്റ്റം, ഓർബിറ്റ് എന്നിവയുടെ തകരാറുകൾ
കൺജങ്റ്റൈവയുടെ തകരാറുകൾ (H10–H13)
തിരുത്തുക- H10 കൺജങ്റ്റിവൈറ്റിസ്
- H11 മറ്റ് കൺജങ്റ്റൈവ തകരാറുകൾ
- H11.0 ടെറിജിയം
- H11.1 കൺജങ്റ്റൈവൽ ഡീജനറേഷൻ, ഡെപ്പോസിറ്റ്സ്
- H11.2 കൺജങ്റ്റൈവൽ സ്കാറുകൾ
- H11.3 കൺജങ്റ്റൈവൽ ഹെമറേജ്
- H11.4 മറ്റ് കൺജങ്റ്റൈവൽ വാസ്കുലാർ തകരാറുകളും സിസ്റ്റുകളും
- H11.8 കൺജങ്റ്റൈവയുടെ മറ്റ് വ്യക്തമാക്കിയ തകരാറുകൾ
- H11.9 വ്യക്തമാക്കാത്ത കൺജങ്റ്റൈവ തകരാറുകൾ
- H13 മറ്റ് എവിടെയെങ്കിലും തരംതിരിക്കപ്പെട്ട രോഗങ്ങളിലെ കൺജങ്റ്റൈവ തകരാറുകൾ
സ്ലീറ, കോർണിയ എന്നിവയുടെ തകരാറുകൾ (H15–H19)
തിരുത്തുക- H15 സ്ലീറയുടെ തകരാറുകൾ
- H16 കെരറ്റൈറ്റിസ്
- H16.0 കോർണിയൽ അൾസർ
- H16.1 കൺജങ്റ്റിവൈറ്റിസ് ഇല്ലാത്ത മറ്റ് ഉപരിപ്ലവമായ കെരറ്റൈറ്റിസുകൾ
- H16.2 കെരറ്റോ കൺജങ്റ്റിവൈറ്റിസ്
- H16.3 ഇൻ്റർസ്റ്റീഷ്യൽ കെരറ്റൈറ്റിസും ആഴത്തിലുള്ള കെരറ്റൈറ്റിസും
- H16.4 കോർണിയൽ നിയോവാസ്കുലറൈസേഷൻ
- H17 കോർണിയൽ സ്കാർ, കോർണിയ അതാര്യത
- H18 മറ്റ് കോർണിയ തകരാരുകൾ
- H18.0 കോർണിയൽ പിഗ്മെൻറേഷനും ഡെപ്പോസിറ്റുകളും
- H18.1 ബുള്ളസ് കെരറ്റോപ്പതി
- H18.2 മറ്റ് കോർണിയൽ എഡീമ
- H18.3 കോർണിയൽ മെംബ്രേൻ മാറ്റങ്ങൾ
- H18.4 കോർണിയൽ ഡീജനറേഷൻ
- H18.5 കോർണിയൽ ഡിസ്ട്രോഫി
- H18.6 കെരറ്റോകോണസ്
- H18.7 മറ്റ് കോർണിയ വൈകല്യങ്ങൾ
- H18.8 കോർണിയയുടെ മറ്റ് നിർദ്ദിഷ്ട തകരാറുകൾ
- H18.9 വ്യക്തമാക്കാത്ത കോർണിയ ഡിസോർഡറുകൾ
- H19 മറ്റിടങ്ങളിൽ വർഗ്ഗീകരിച്ച രോഗങ്ങളിൽ സ്ലീറ, കോർണിയ എന്നിവയുടെ തകരാറുകൾ
- H19.0 മറ്റിടങ്ങളിൽ വർഗ്ഗീകരിച്ച രോഗങ്ങളിലെ സ്ലീറൈറ്റിസും എപിസ്ലീറൈറ്റിസും
- H19.1 ഹെർപസ് വൈറൽ കെരറ്റൈറ്റിസ്, കെരറ്റോകൺജങ്റ്റിവൈറ്റിസ്
- H19.2 മറ്റ് പകർച്ചവ്യാധികളിലെയും പാരസൈറ്റിക് അസുഖങ്ങളിലെയും കെരറ്റൈറ്റിസ്, കെരറ്റോകൺജങ്റ്റിവൈറ്റിസ് എന്നിവ
- H19.3 മറ്റിടങ്ങളിൽ വർഗ്ഗീകരിച്ച രോഗങ്ങളിൽ കെരറ്റൈറ്റിസ്, കെരറ്റോകൺജങ്റ്റിവൈറ്റിസ് എന്നിവ
- H19.8 മറ്റെവിടെയെങ്കിലും തരംതിരിക്കപ്പെട്ട രോഗങ്ങളിൽ സ്ലീറ, കോർണിയ എന്നിവയുടെ മറ്റ് തകരാറുകൾ
ഐറിസ്, സിലിയറി ബോഡി എന്നിവയുടെ തകരാറുകൾ (H20–H22)
തിരുത്തുക- H20 ഐറിഡോസൈക്ലൈറ്റിസ്
- H20.0 അക്യൂട്ട്, സബ് അക്യൂട്ട് ഐറിഡോസൈക്ലൈറ്റിസ്
- H20.1 ക്രോണിക് ഐറിഡോസൈക്ലൈറ്റിസ്
- H20.2 ലെൻസ് ഇൻഡ്യൂസ്ഡ് ഐറിഡോസൈക്ലൈറ്റിസ്
- H20.8 മറ്റ് ഐറിഡോസൈക്ലൈറ്റിസ്
- H20.9 വ്യക്തമാക്കാത്ത ഐറിഡോസൈക്ലൈറ്റിസ്
- H21 മറ്റ് ഐറിസ്, സീലിയറിബോഡി തകരാറുകൾ
- H21.0 ഹൈഫീമ
- H21.1 മറ്റ് ഐറിസ്, സീലിയറിബോഡി വാസ്കുലാർ തകരാറുകൾ
- H21.2 ഐറിസ്, സീലിയറിബോഡി ഡീജനറേഷൻ
- H21.3 ഐറിസ്, സീലിയറിബോഡി ആൻറീരിയർ ചേംബർ സിസ്റ്റുകൾ
- H21.4 പ്യൂപ്പിലറി മെംബ്രേൻ
- H21.5 ഐറിസ്, സീലിയറിബോഡി എന്നിവയിലെ മറ്റ് അഡിഷനുകളും തടസ്സപ്പെടുത്തലുകളും
- H21.8 ഐറിസിന്റെയും സീലിയറി ബോഡിയുടെയും മറ്റ് തകരാറുകൾ
- H21.9 ഐറിസിന്റെയും സീലിയറി ബോഡിയുടെയും തകരാറുകൾ, വ്യക്തമാക്കാത്തവ
- H22 മറ്റെവിടെയെങ്കിലും തരംതിരിക്കപ്പെട്ട രോഗങ്ങളിൽ ഐറിസിന്റെയും സീലിയറി ബോഡിയുടെയും തകരാറുകൾ
ലെൻസിന്റെ തകരാറുകൾ (H25–H28)
തിരുത്തുകകൊറോയിഡിന്റെയും റെറ്റിനയുടെയും തകരാറുകൾ (H30–H36)
തിരുത്തുക- H30 കൊറിയോറെറ്റിനൽ വീക്കം
- H31 കൊറോയിഡ് ന്റെ മറ്റ് തകരാറുകൾ
- H31.0 കൊറിയോറേറ്റിനൽ സ്കാർ
- H31.1 കൊറോയിഡൽ ഡീജനറേഷൻ
- H31.2 പാരമ്പര്യ കോറോയ്ഡൽ ഡിസ്ട്രോഫി
- H31.3 കോറോയ്ഡൽ രക്തസ്രാവം, വിള്ളൽ
- H31.4 കൊറോയിഡൽ ഡിറ്റാച്ച്മെൻറ്
- H31.8 കൊറോയിഡ് ന്റെ മറ്റ് നിർദ്ദിഷ്ട തകരാറുകൾ
- H31.9 വ്യക്തമാക്കാത്ത കൊറോയിഡ് ഡിസോർഡറുകൾ
- H32 മറ്റിടങ്ങളിൽ തരംതിരിക്കപ്പെട്ട രോഗങ്ങളിലെ കൊറിയോറെറ്റിനൽ തകരാറുകൾ
- H33 റെറ്റിനൽ ഡിറ്റാച്ച്മെൻറ്
- H34 റെറ്റിനൽ വാസ്കുലാർ ഒക്ക്ളൂഷൻസ്
- H35 മറ്റ് റെറ്റിന തകരാറുകൾ
- H35.0 ബാഗ്രൌണ്ട് റെറ്റിനോപ്പതി, റെറ്റിന വാസ്കുലാർ മാറ്റങ്ങൾ
- H35.1 പ്രിമച്വർ റെറ്റിനോപ്പതി
- H35.3 മാക്യുല, പോസ്റ്റീരിയർ പോൾ എന്നിവയുടെ അപചയം
- H35.5 പാരമ്പര്യ റെറ്റിനൽ ഡിസ്ട്രോഫി
- H35.6 റെറ്റിനൽ ഹെമറേജ്
- H35.7 റെറ്റിന പാളികളുടെ വേർതിരിവ്
- H35.8 മറ്റ് നിർദ്ദിഷ്ട റെറ്റിന തകരാറുകൾ
- H36 മറ്റിടങ്ങളിൽ തരംതിരിക്കപ്പെട്ട രോഗങ്ങളിലെ റെറ്റിനൽ ഡിസോർഡേഴ്സ്
ഗ്ലോക്കോമ (H40–H42)
തിരുത്തുക- H40 ഗ്ലോക്കോമ
- H40.0 ഗ്ലോക്കോമ സംശയിക്കുന്നവ
- H40.1 ഓപ്പൺ ആംഗിൾ ഗ്ലോക്കോമ
- H40.2 ആംഗിൾ ക്ലോഷർ ഗ്ലോക്കോമ
- H40.3 നേത്ര ആഘാതം മൂലമുള്ള ദ്വിതീയ ഗ്ലോക്കോമ
- H40.4 കണ്ണിന്റെ വീക്കം കാരണമുണ്ടാകുന്ന ദ്വിതീയ ഗ്ലോക്കോമ
വിട്രിയസ് ബോഡി, ഗ്ലോബ് എന്നിവയുടെ തകരാറുകൾ (H43–H45)
തിരുത്തുക- H43 വിട്രിയസ് ബോഡിയുടെ തകരാറുകൾ
- H43.0 വിട്രിയസ് പ്രൊലാപ്സ്
- H43.1 വിട്രിയസ് ഹെമറേജ്
- H43.2 വിട്രിയസ് ബോഡിയിലെ സ്ഫടിക നിക്ഷേപങ്ങൾ
- H43.3 മറ്റ് വിട്രിയസ് ഒപ്പാസിറ്റികൾ
- H43.8 വിട്രിയസ് ബോഡിയുടെ മറ്റ് തകരാറുകൾ
- H43.9 വ്യക്തമാക്കാത്ത വിട്രിയസ് ബോഡി ഡിസോർഡറുകൾ
- H44 ഗ്ലോബ് ഡിസോർഡറുകൾ
- H44.0 പുറുലൻറ് എൻഡൊഫ്താൽമൈറ്റിസ്
- H44.1 മറ്റ് എൻഡൊഫ്താൽമൈറ്റിസ്
- സിംപതെറ്റിക് യൂവിയൈറ്റിസ്
- H44.2 ഡീജനറേറ്റീവ് ഹ്രസ്വദൃഷ്ടി
- H44.3 ഗ്ലോബിലെ മറ്റ് ഡീജനറേറ്റീവ് ഡിസോർഡേഴ്സ്
- H44.4 കണ്ണിൻറെ ഹൈപ്പോടോണി
- H44.5 ഗ്ലോബിൻറെ ഡീജനറേറ്റഡ് അവസ്ഥകൾ
- H44.6 നിലനിർത്തിയ (പഴയ) ഇൻട്രാഒകുലർ ഫോറിൻ ബോഡി, കാന്തികം
- H44.7 നിലനിർത്തിയ (പഴയ) ഇൻട്രാഒകുലർ ഫോറിൻ ബോഡി, നോൺ മാഗ്നറ്റിക്
- H44.8 മറ്റ് ഗ്ലോബ് ഡിസോർഡറുകൾ
- H44.9 വ്യക്തമാക്കാത്ത ഗ്ലോബ് ഡിസോർഡറുകൾ
- H45 മറ്റിടങ്ങളിൽ വർഗ്ഗീകരിച്ച രോഗങ്ങളിൽ വിട്രിയസ് ബോഡി, ഗ്ലോബ് എന്നിവയുടെ തകരാറുകൾ
ഒപ്റ്റിക് നാഡി, വിഷ്വൽ പാതകളുടെ തകരാറുകൾ (H46–H48)
തിരുത്തുക- H46 ഒപ്റ്റിക് ന്യൂറൈറ്റിസ്
- H47 മറ്റ് ഒപ്റ്റിക് നെർവ്, വിഷ്വൽ പാത്ത്വെ തകരാറുകൾ
- H47.0 മറ്റൊരിടത്തും തരംതിരിച്ചിട്ടില്ലാത്ത ഒപ്റ്റിക് നാഡി തകരാറുകൾ
- ഒപ്റ്റിക് നെർവ് കംപ്രഷൻ
- ഒപ്റ്റിക് നാഡി ഷീത്ത് രക്തസ്രാവം
- ഇസ്കെമിക് ഒപ്റ്റിക് ന്യൂറോപ്പതി
- H47.1 വ്യക്തമാക്കാത്ത പാപ്പിലെഡീമ
- H47.2 ഒപ്റ്റിക് അട്രോഫി
- ഒപ്റ്റിക് ഡിസ്കിൻറെ ടെമ്പറൽ പാല്ലർ
- H47.3 മറ്റ് ഒപ്റ്റിക് ഡിസ്ക് തകരാറുകൾ
- ഒപ്റ്റിക് ഡിസ്ക് ഡ്രൂസൻ
- സ്യൂശോപാപ്പിലെഡീമ
- H47.4 ഒപ്റ്റിക് കയാസ്മ തകരാറുകൾ
- H47.5 വിഷ്വൽ പാത്ത്വെ തകരാറുകൾ
- ഒപ്റ്റിക് ട്രാക്റ്റ്, ജെനിക്യുലേറ്റ് ന്യൂക്ലിയുകൾ, ഒപ്റ്റിക് റേഡിയേഷൻ എന്നിവയുടെ തകരാറുകൾ
- H47.6 വിഷ്വൽ കോർടെക്സ് തകരാറുകൾ
- H47.7 വ്യക്തമാക്കാത്ത വിഷ്വൽ പാത്ത്വെ തകരാറുകൾ
- H47.0 മറ്റൊരിടത്തും തരംതിരിച്ചിട്ടില്ലാത്ത ഒപ്റ്റിക് നാഡി തകരാറുകൾ
- H48 മറ്റൊരിടത്തും തരംതിരിച്ചിട്ടില്ലാത്ത ഒപ്റ്റിക് നെർവ്, വിഷ്വൽ പാത്ത്വെ തകരാറുകൾ
ഒക്കുലാർ പേശി, ബൈനോക്കുലർ ചലനം, അക്കൊമഡേഷൻ, റിഫ്രാക്ഷൻ എന്നിവയുടെ തകരാറുകൾ (H49–H52)
തിരുത്തുക- H49 പരാലിറ്റിക് സ്ട്രബിസ്മസ്
- H50 മറ്റ് സ്ട്രബിസ്മസ്
- H50.0 കൺവർജന്റ് കൺകൊമിറ്റൻറ് സ്ട്രബിസ്മസ്
- ഈസോട്രോപ്പിയ (ആൾട്ടർനേറ്റിങ്)(മോണോകുലർ), ഇൻറർമിറ്റൻറ് ഒഴികെ
- H50.1 ഡൈവെർജന്റ് കൺകമിറ്റന്റ് സ്ട്രബിസ്മസ്
- എക്സോട്രോപ്പിയ (ആൾട്ടർനേറ്റിങ്)(മോണോകുലർ), ഇൻറർമിറ്റൻറ് ഒഴികെ
- H50.2 വെർട്ടിക്കൽ സ്ട്രബിസ്മസ്
- H50.3 ഇന്റർമിറ്റന്റ് ഹെറ്ററോട്രോപ്പിയ
- H50.4 വ്യക്തമാക്കാത്ത മറ്റ് ഹെറ്ററോട്രോപ്പിയകൾ
- H50.5 ഹെറ്ററോഫോറിയ
- H50.6 മെക്കാനിക്കൽ സ്ട്രബിസ്മസ്
- H50.8 വ്യക്തമാക്കിയ മറ്റ് കോങ്കണ്ണുകൾ
- H50.9 വ്യക്തമാക്കാത്ത കോങ്കണ്ണുകൾ
- H50.0 കൺവർജന്റ് കൺകൊമിറ്റൻറ് സ്ട്രബിസ്മസ്
- H51 ബൈനോകുലാർ ചലനത്തിലെ തകരാറുകൾ
- H51.0 കൺജുഗേറ്റ് ഗേസ് പാൾസി
- H51.1 കൺവർജൻസ് ഇൻസഫിഷ്യൻസിയും കൺവർജൻസ് എക്സസും
- H51.2 ഇന്റർ ന്യൂക്ലിയാർ ഒഫ്താൽമോപ്ലീജിയ
- H51.8 വ്യക്തമാക്കിയ മറ്റ് ബൈനോകുലാർ ചലന തകരാറുകൾ
- H51.9 വ്യക്തമാക്കാത്ത ബൈനോകുലാർ ചലന, തകരാറുകൾ
- H52 റിഫ്രാക്ഷൻ, അക്കൊമഡേഷൻ തകരാറുകൾ
- H52.0 ദീർഘദൃഷ്ടി
- H52.1 ഹ്രസ്വദൃഷ്ടി
- H52.2 അസ്റ്റിഗ്മാറ്റിസം
- H52.3 അനൈസോമെട്രോപ്പിയ, അനൈസെകോണിയ
- H52.4 വെള്ളെഴുത്ത്
- H52.5 അക്കൊമഡേഷൻ തകരാറുകൾ
- H52.6 മറ്റ് റിഫ്രാക്ഷൻ തകരാറുകൾ
- H52.7 വ്യക്തമാക്കാത്ത മറ്റ് റിഫ്രാക്ഷൻ തകരാറുകൾ
ദൃശ്യ അസ്വസ്ഥതയും അന്ധതയും (H53–H54)
തിരുത്തുക- H53 ദൃശ്യ അസ്വസ്ഥത
- H53.0 ആംബ്ലിയോപ്പിയ എക്സ് അനോപ്സിയ
- H53.1 സബ്ജക്റ്റീവ് ദൃശ്യ അസ്വസ്ഥത
- H53.2 ഡിപ്ലോപ്പിയ
- H53.3 മറ്റ് ബൈനോകുലർ കാഴ്ച തകരാറുകൾ
- H53.4 ദൃശ്യ പരിധിയിലെ തകരാറുകൾ
- H53.5 വർണ്ണ ദർശന വൈകല്യങ്ങൾ
- H53.6 നിശാന്ധത
- H54 അന്ധത, കാഴ്ച വൈകല്യം
കണ്ണിൻറെയും ആക്സസറി വിഷ്വൽ ഘടനകളുടെയും മറ്റ് തകരാറുകൾ (H55–H59)
തിരുത്തുക- H55 നിസ്റ്റാറ്റാഗ്മസും മറ്റ് ക്രമരഹിത നേത്ര ചലനങ്ങളും
- H57 മനുഷ്യ നേത്രത്തിന്റെയും ആക്സസറി വിഷ്വൽ ഘടനകളുടെയും മറ്റ് തകരാറുകൾ
- H57.0 പ്യൂപ്പിൾ പ്രവർത്തനത്തിലെ അപാകതകൾ
- H57.1 കണ്ണ് വേദന
- H57.9 മനുഷ്യ നേത്രത്തിന്റെയും ആക്സസറി വിഷ്വൽ ഘടനകളുടെയും വ്യക്തമാക്കാത്ത മറ്റ് തകരാറുകൾ
- H58 മനുഷ്യ നേത്രത്തിന്റെയും ആക്സസറി വിഷ്വൽ ഘടനകളുടെയും മറ്റിടങ്ങളിൽ വർഗ്ഗീകരിച്ച രോഗങ്ങളിൽ പെടാത്ത തകരാറുകൾ
- H59 മനുഷ്യ നേത്രത്തിന്റെയും ആക്സസറി വിഷ്വൽ ഘടനകളുടെയും മറ്റിടങ്ങളിൽ പെടാത്ത പോസ്റ്റ്പ്രൊസഡ്യൂറൽ തകരാറുകൾ
ഒഴിവാക്കുന്നു
തിരുത്തുക- പെരിനാറ്റൽ കാലഘട്ടത്തിൽ (P00-P96) ഉത്ഭവിക്കുന്ന ചില വ്യവസ്ഥകൾ
- ഗർഭം, പ്രസവം, പ്യൂർപെരിയം (O00-O9A) എന്നിവയുടെ സങ്കീർണതകൾ
- അപായ വൈകല്യങ്ങൾ, രൂപഭേദം, ക്രോമസോം തകരാറുകൾ (Q00-Q99)
- പ്രമേഹവുമായി ബന്ധപ്പെട്ട കണ്ണിന്റെ അവസ്ഥ (E09.3-, E10.3-, E11.3-, E13.3-)
- എൻഡോക്രൈൻ, പോഷക, ഉപാപചയ രോഗങ്ങൾ (E00-E88)
- കണ്ണിന്റെയും ഓർബിറ്റിൻറെയും പരിക്ക് (ആഘാതം) (S05-)
- പരിക്ക്, വിഷം, മറ്റ് ബാഹ്യ കാരണങ്ങളുടെ ചില ഫലങ്ങൾ (S00-T88)
- നിയോപ്ലാസങ്ങൾ (C00-D49)
- ലക്ഷണങ്ങൾ, അടയാളങ്ങൾ, അസാധാരണമായ ക്ലിനിക്കൽ, ലബോറട്ടറി കണ്ടെത്തലുകൾ, എൻഇസി (R00-R94)
- സിഫിലിസുമായി ബന്ധപ്പെട്ട നേത്രരോഗങ്ങൾ (A50.01, A50.3-, A51.43, A52.71)
ഇതും കാണുക
തിരുത്തുക- കണ്ണിൻറെയും ആക്സസറി വിഷ്വൽ ഘടനകളുടെയും തകരാറുകൾ (360–379), ഐസിഡി -9 ന്റെ ആറാമത്തെ അധ്യായത്തിന്റെ ഭാഗം