അഫേകിയ
തിമിര ശസ്ത്രക്രിയ, കണ്ണിലേക്ക് തുളച്ച് കയറുന്ന മുറിവ്, അല്ലെങ്കിൽ അൾസർ പോലെയുള്ള കാരണങ്ങളാലോ, ജന്മനായൊ കണ്ണിന്റെ ലെൻസ് ഇല്ലാതാകുന്ന അവസ്ഥയാണ് അഫേകിയ എന്ന് അറിയപ്പെടുന്നത്. ഇത് മൂലം അക്കൊമഡേഷൻ പൂർണ്ണമായും ഇല്ലാതാകുന്നു. കൂടിയ അളവിലുള്ള ദീർഘദൃഷ്ടി[1], ആഴത്തിലുള്ള മുൻ അറ, വിട്രിയസ് അല്ലെങ്കിൽ റെറ്റിന എന്നിവയുടെ ഡിറ്റാച്ച്മെന്റ്, ഗ്ലോക്കോമ എന്നിവയാണ് അഫേകിയയുടെ സങ്കീർണതകൾ.
അഫേകിയ | |
---|---|
സ്പെഷ്യാലിറ്റി | നേത്രവിജ്ഞാനം |
തിമിരം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയിലൂടെയാണ് അഫേകിയ ഏറ്റവും സാധാരണയായി സംഭവിക്കുന്നത്. ജന്മനായുള്ള അഫേകിയ അപൂർവ്വമാണ്. ഗര്ഭപിണ്ഡത്തിന്റെ അണുബാധയുടെയോ ജനിതക കാരണങ്ങളാലോ സാധാരണയായി ജന്മനായുള്ള തിമിരം വികസിക്കുന്നു. ഈ തിമിരത്തിന്റെ കൃത്യമായ കാരണം തിരിച്ചറിയുന്നത് പലപ്പോഴും ബുദ്ധിമുട്ടാണ്, പ്രത്യേകിച്ചും ഒരു കണ്ണിനെ മാത്രം ബാധിക്കുന്ന തിമിരം.
അഫേകിയ ഉള്ളവർക്ക് താരതമ്യേന ചെറിയ പ്യൂപ്പിൾ ആണ് ഉള്ളത്. വെളിച്ചം കുറയുന്നതിന് അനുസരിച്ച് പ്യൂപ്പിൾ വലുപ്പം കൂടുന്നതിന്റെ അളവും സാധാരണക്കാരെ അപേക്ഷിച്ച് കുറവായിരിക്കും.[2]
കാരണങ്ങൾ
തിരുത്തുക- ശസ്ത്രക്രിയ: തിമിര ശസ്ത്രക്രിയയിൽ ലെൻസ് നീക്കം ചെയ്തതിന് ശേഷം പല കാരണങ്ങളാൽ കൃത്രിമ ലെൻസ് കണ്ണിൽ സ്ഥാപിക്കാത്തതാണ് അഫേകിയയുടെ ഏറ്റവും സാധാരണമായ കാരണം.[1]
- ലെൻസിന്റെ സ്വയമേയുള്ള ആഗിരണം: ആഘാതം മൂലം ലെൻസ് ദ്രവ്യം ആഗിരണം ചെയ്യുന്നത് അപൂർവമായ ഒരു അവസ്ഥയാണ്.[3]
- കൺജനിറ്റൽ പ്രൈമറി അഫേകിയ: ജന്മനായുള്ള ലെൻസിന്റെ അഭാവമാണ് ഇത്. ഇതും ഒരു അപൂർവ അവസ്ഥയാണ്.[4]
- ലെൻസിന്റെ സബ്ലക്സേഷൻ അല്ലെങ്കിൽ ഡിസ്ലോക്കേഷൻ: കണ്ണിനേൽക്കുന്ന ആഘാതം മൂലം ലെൻസിന്റെ ട്രോമാറ്റിക് സബ്ലക്സേഷൻ അല്ലെങ്കിൽ ഡിസ്ലോക്കേഷൻ സംഭവിക്കുന്നത് അഫേകിയയ്ക്ക് കാരണമായേക്കാം. ജന്മനായുള്ള പ്രശ്‌നങ്ങൾ കാരണവും ഇത് സംഭവിക്കാം.
അടയാളങ്ങളും ലക്ഷണങ്ങളും
തിരുത്തുക- ഹൈപ്പർമെട്രോപിയ: ലെൻസിന്റെ ഫോക്കസിംഗ് പവർ ഇല്ലാതാവുമ്പോൾ, കണ്ണ് കൂടിയ അളവിൽ ദീർഘദൃഷ്ടിയുള്ളതായി മാറുന്നു.
- അക്കൊമഡേഷൻ നഷ്ടം: ലെൻസും അതിന്റെ സോണ്യൂളുകളും കാഴ്ചയുടെ ഫോക്കസ് ക്രമീകരിക്കുന്നതിന് ഉത്തരവാദികളായതിനാൽ, അഫേകിയ രോഗികൾക്ക് അക്കൊമഡേഷൻ പൂർണ്ണമായും നഷ്ടപ്പെടും.
- വികലമായ ദർശനം: ഉയർന്ന ഡിഗ്രി ഹൈപ്പർമെട്രോപിയയും അക്കൊമഡേഷൻ നഷ്ടവും ദൂരകാഴ്ചയിലും സമീപ കാഴ്ചയിലും വൈകല്യം ഉണ്ടാക്കുന്നു.
- സയനോപ്സിയ : ലെൻസിന്റെ അഭാവം സയനോപ്സിയ അല്ലെങ്കിൽ നീല കാഴ്ചയ്ക്ക് കാരണമാകുന്നു.[1] ലെൻസുള്ളവർക്ക് അദൃശ്യമായ അൾട്രാവയലറ്റ് പ്രകാശം വെള്ള കലർന്ന നീല അല്ലെങ്കിൽ വെള്ള കലർന്ന വയലറ്റ് ആയിട്ടാണ് തങ്ങൾ കാണുന്നതെന്ന് ചില വ്യക്തികൾ പറയുന്നു.[5]
- എറിത്രോപ്സിയ: ചിലപ്പോൾ വസ്തുക്കൾ ചുവന്നതായി കാണപ്പെടും.
- ആഴമുള്ള ആന്റീരിയർ ചേമ്പർ: ലെൻസ് ഇല്ലാത്തതിനാൽ ആന്റീരിയർ ചേംബർ ആഴമുള്ളതായിരിക്കും.
- ഐറിഡോഡോണെസിസ്: കണ്ണിന്റെ ചലനത്തോട് ഒപ്പം വരുന്ന ഐറിസിന്റെ വൈബ്രേഷൻ ചലനമാണ് ഐറിഡോഡോണെസിസ്.
- പുർകിഞ്ചെ ടെസ്റ്റ് രണ്ട് ചിത്രങ്ങൾ മാത്രം കാണിക്കുന്നു; അത് മുൻഭാഗത്തെയും പിൻഭാഗത്തെയും കോർണിയ പ്രതലങ്ങളിൽ നിന്നുള്ള പ്രതിഫലനം ആണ്.
- ശസ്ത്രക്രിയ മൂലമുള്ള അഫേകിയയിൽ ഐറിഡെക്ടമി അടയാളം കാണാം.[6]
- അസ്റ്റിഗ്മാറ്റിസം: ശസ്ത്രക്രിയ മുറിവുകൾ, പ്രധാനമായും ICCE അല്ലെങ്കിൽ ECCE ശസ്ത്രക്രിയക്ക് ശേഷം അസ്റ്റിഗ്മാറ്റിസം ഉണ്ടാകുന്നു.
ചികിത്സ
തിരുത്തുകകണ്ണട, കൊണ്ടാക്റ്റ് ലെൻസ്, ഇൻട്രാഒക്യുലർ ലെൻസ് ഇംപ്ലാന്റേഷൻ അല്ലെങ്കിൽ റിഫ്രാക്റ്റീവ് കോർണിയൽ ശസ്ത്രക്രിയകൾ എന്നിവയിലൂടെ അഫേകിയ ശരിയാക്കാം.[1] കൃത്രിമ ലെൻസുകളുള്ള കണ്ണ് "സ്യൂഡോഫേകിക്" എന്നാണ് വിശേഷിപ്പിക്കുന്നത്.
പരാമർശങ്ങൾ
തിരുത്തുക- ↑ 1.0 1.1 1.2 1.3 Khurana, AK. "Errors of refraction and accommodation". Comprehensive ophthalmology (6th ed.). Jaypee, The Health Sciences Publisher. pp. 37–38. ISBN 978-93-86056-59-7.
- ↑ Mary V Gibbens; R Goel; S E Smith (1989). "Effect of cataract extraction on the pupil response to mydriatics" (PDF). British Journal of Ophthalmology. 73 (7): 563–565. doi:10.1136/bjo.73.7.563. PMC 1041802. PMID 2757997.
- ↑ Alpar, John (1 April 1989). ""Present state of management of aphakia. Future of spectacles and contact lenses"". Indian Journal of Ophthalmology (in ഇംഗ്ലീഷ്). 37 (2): 54. ISSN 0301-4738.
- ↑ "Congenital primary aphakia". rarediseases.info.nih.gov.
- ↑ R M Anderson (1983). "Visual perceptions and observations of an aphakic surgeon". Perceptual and Motor Skills. 57 (3_suppl): 1211–1218. doi:10.2466/pms.1983.57.3f.1211. PMID 6664798.
- ↑ Textbook of ophthalmology Vol 1. Agarwal, Sunita. New Delhi, India: Jaypee Bros. Medical Publishers. 2002. ISBN 978-81-7179-884-1. OCLC 49561947.
{{cite book}}
: CS1 maint: others (link)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകClassification |
---|
ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:Navbox with collapsible groups/configuration' not found