ഹൈപ്പർടെൻസിവ് റെറ്റിനോപ്പതി

കണ്ണിലെ റെറ്റിനയെ ബാധിക്കുന്ന ഒരു അസുഖം
(Hypertensive retinopathy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉയർന്ന രക്തസമ്മർദ്ദം അതായത് രക്താതിമർദ്ദം മൂലം റെറ്റിനയ്ക്കും, റെറ്റിനയിലെ രക്തചംക്രമണത്തിനും കേടുപാടുകൾ സംഭവിക്കുന്ന മെഡിക്കൽ അവസ്ഥയാണ് ഹൈപ്പർടെൻസിവ് റെറ്റിനോപ്പതി. ഈ രോഗത്തിന് തുടക്കത്തിൽ അനുഭവനീയ രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടാകണമെന്നില്ല.

ഹൈപ്പർടെൻസിവ് റെറ്റിനോപ്പതി
എവി നിക്കിംഗും മിതമായ വാസ്കുലർ ടർട്ടോസിറ്റിയും ഉള്ള ഹൈപ്പർടെൻസിവ് റെറ്റിനോപ്പതി
സ്പെഷ്യാലിറ്റിനേത്രവിജ്ഞാനം
സങ്കീർണതഅന്ധത
കാരണങ്ങൾരക്താതിമർദ്ദം
ഡയഗ്നോസ്റ്റിക് രീതിനേത്ര പരിശോധന

അടയാളങ്ങളും ലക്ഷണങ്ങളും

തിരുത്തുക

ഹൈപ്പർടെൻസിവ് റെറ്റിനോപ്പതി ഉള്ള മിക്ക രോഗികൾക്കും രോഗലക്ഷണങ്ങളൊന്നും അനുഭവപ്പെടണം എന്നില്ല. എന്നിരുന്നാലും, ചിലർക്ക് കാഴ്ച കുറയുകയോ, [1] തലവേദന ഉണ്ടാവുകയോ ചെയ്യുന്നു. [2]

അടയാളങ്ങൾ

തിരുത്തുക

രക്താതിമർദ്ദം മൂലം റെറ്റിനയ്ക്ക് കേടുപാടുകൾ സംഭവിക്കുന്നതിന്റെ ലക്ഷണങ്ങൾ ഇവയാണ്:

 
രക്താതിമർദ്ദമുള്ള രോഗിയുടെ പാപ്പില്ലയുടെ ലേസർ ഡോപ്ലർ ഇമേജിംഗ്
  • ആർട്ടീരിയോളാർ മാറ്റങ്ങൾ, അതായത് ജെനറലൈസ്ഡ് ആർട്ടീരിയോളാർ നാരോവിങ്, ഫോക്കൽ ആർട്ടീരിയോളാർ നാരോവിങ്, ആർട്ടീരിയോവീനസ് നിക്കിംഗ്, ആർട്ടീരിയോളാർ ഭിത്തിയിലെ മാറ്റങ്ങൾ (ആർട്ടീരിയോ സ്ലീറോസിസ്), ആർട്ടീരിയോളുകളും വീനലുകളും മുറിച്ചുകടക്കുന്ന സ്ഥലങ്ങളിലെ അസാധാരണതകൾ. ഈ മാറ്റങ്ങളിൽ കോപ്പർ വയർ ആർട്ടീരിയോളുകൾ, സിൽവർ വയർ ആർട്ടീരിയോളുകൾ, ആർട്ടീരിയോ-വെനുലാർ (എവി) നിക്കിംഗ് അല്ലെങ്കിൽ എവി നിപ്പിംഗ് കാണാം.
  • അഡ്വാവാൻസ്ഡ് ററ്റിനോപ്പതിയിൽ മൈക്രോഅനൂറിസംസ്, ബ്ലോട്ട് അല്ലെങ്കിൽ ഫ്ലേം ഹെമറേജുകൾ, ഇസ്കെമിക് മാറ്റങ്ങൾ (ഉദാ. "കോട്ടൺ വൂൾ സ്‌പോട്ട്"), ഹാർഡ് എക്സുഡേറ്റുകൾ, അതിലും കഠിനമായ സന്ദർഭങ്ങളിൽ ഒപ്റ്റിക് ഡിസ്ക് എഡിമ എന്നിവയും സംഭവിക്കാം. മാക്യുല കൂടി ഉൾപ്പെടുന്ന സന്ദർഭങ്ങളിൽ കാഴ്ചശക്തിതിയിൽ കുറവുകൾ ഉണ്ടാകാം.
  • മധ്യ, ബ്രാഞ്ച് ധമനികളിലെ ശക്തമായി മോഡുലേറ്റ് ചെയ്ത ബ്ലഡ്ഫ്ലോ പൾസ് രക്താതിമർദ്ദത്തിന്റെ ഫലമായി ഉണ്ടാകാം. ലേസർ ഡോപ്ലർ ഇമേജിംഗ് മൈക്രോആഞ്ചിയോഗ്രാഫി പരിശോധന ഹെമോഡൈനാമിക്സ് മാറ്റം വെളിപ്പെടുത്തിയേക്കാം.[3].

രക്താതിമർദ്ദം ഇല്ലാതെ പോലും സാധാരണക്കാരിൽ (≥40 വയസ് പ്രായമുള്ള മുതിർന്നവരിൽ 3-14%) ഹൈപ്പർടെൻസിവ് റെറ്റിനോപ്പതിയുടെ നേരിയ ലക്ഷണങ്ങൾ കാണാം.[4] ഹൈപ്പർ‌ടെൻസിവ് റെറ്റിനോപ്പതിയെ ഹൈപ്പർ‌ടെൻസിവ് എമർജൻസിയുടെ ഡയഗ്നോസ്റ്റിക് സവിശേഷതയായി കണക്കാക്കുന്നു.[5]

പാത്തോഫിസിയോളജി

തിരുത്തുക

ഹൈപ്പർടെൻസിവ് റെറ്റിനോപ്പതി മൂലമുണ്ടാകുന്ന മാറ്റങ്ങൾക്ക് കാരണം, ഉയർന്ന രക്തസമ്മർദ്ദത്തോടുള്ള പ്രതികരണമായി ആർട്ടീരിയൽ, ആർട്ടീരിയോളാർ രക്തചംക്രമണത്തിൽ ഉണ്ടാകുന്ന കേടുപാടുകളും അഡാപ്റ്റീവ് മാറ്റങ്ങളുമാണ്.[1]

രോഗനിർണയം

തിരുത്തുക

കീത്ത് വാഗനർ ബാർക്കർ (കെഡബ്ല്യുബി) ഗ്രേഡുകൾ

തിരുത്തുക
ഗ്രേഡ് 1
വാസ്കുലർ അറ്റൻ‌വേഷൻ
ഗ്രേഡ് 2
ഗ്രേഡ് 1 + ക്രമരഹിതമായി കാണപ്പെടുന്ന ഇറുകിയ കൺസ്ട്രിക്ഷനുകൾ- "എവി നിക്കിംഗ്" അല്ലെങ്കിൽ "എവി നിപ്പിംഗ്" എന്നറിയപ്പെടുന്നു- സാലസ് സൈൻ
ഗ്രേഡ് 3
ഗ്രേഡ് 2 + റെറ്റിനൽ എഡിമ, കോട്ടൺ വൂൾ സ്പോട്ട്, ഫ്ലേം ഹെമറേജുകൾ "കോപ്പർ വയറിംഗ്" + ബോണറ്റ് സൈൻ + ഗൺ സൈൻ
ഗ്രേഡ് 4
ഗ്രേഡ് 3 + ഒപ്റ്റിക് ഡിസ്ക് എഡിമ + മാക്കുലാർ സ്റ്റാർ "സിൽവർ വയറിംഗ്"

റെറ്റിനോപ്പതിയുടെ ഗ്രേഡും മരണനിരക്കും തമ്മിൽ ഒരു ബന്ധമുണ്ട്. 1939 ലെ ഒരു ക്ലാസിക് പഠനത്തിൽ, കീത്തും സഹപ്രവർത്തകരും[6] റെറ്റിനോപ്പതി വിവിധ അളവിൽ ഉള്ള ആളുകളുടെ ജീവിതത്തെക്കുറിച്ചുള്ള പ്രവചനം വിവരിച്ചു. ഗ്രേഡ് 1 റെറ്റിനോപ്പതി ഉള്ളവരിൽ 70% പേർ 3 വർഷത്തിനുശേഷം ജീവിച്ചിരിപ്പുണ്ടെന്നും ഗ്രേഡ് 4 ഉള്ളവരിൽ 6% പേർ മാത്രമാണ് രക്ഷപ്പെട്ടതെന്നും അവർ കാണിച്ചു.[4] റിസ്ക് സ്ട്രാറ്റിഫിക്കേഷനിൽ റെറ്റിനോപ്പതി ഗ്രേഡിംഗിന്റെ പങ്ക് ഇപ്പോഴും ചർച്ചാവിഷയമാണ്, പക്ഷേ ഹൈപ്പർടെൻസീവ് റെറ്റിനോപ്പതി ലക്ഷണങ്ങളുള്ള വ്യക്തികളെ, പ്രത്യേകിച്ച് റെറ്റിന രക്തസ്രാവം, മൈക്രോഅനൂറിസം, കോട്ടൺ-വൂൾ സ്പോട്ട് എന്നിവ ഉള്ള രോഗികളെ ശ്രദ്ധാപൂർവ്വം വിലയിരുത്തണമെന്ന് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.

ഡിഫറൻഷ്യൽ ഡയഗ്നോസിസ്

തിരുത്തുക

പ്രമേഹം ഉൾപ്പടെ മറ്റ് പല രോഗങ്ങളും റെറ്റിനോപ്പതി ഉണ്ടാക്കുന്നുണ്ട്. ഡയബറ്റിക് റെറ്റിനോപ്പതി, അനീമിയ റെറ്റിനോപ്പതി, റേഡിയേഷൻ റെറ്റിനോപ്പതി, സെൻട്രൽ റെറ്റിന വെയിൻ ഒക്ക്ലൂഷൻ എന്നിവയെല്ലാം ഹൈപ്പർടെൻസീവ് റെറ്റിനോപ്പതിയുമായി ആശയക്കുഴപ്പം ഉണ്ടാക്കുന്നവയാണ്.[2]

മാനേജ്മെന്റ്

തിരുത്തുക

ചികിത്സയുടെ ഒരു പ്രധാന ലക്ഷ്യം ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും മരണത്തിനും ഉള്ള സാധ്യത കുറയ്ക്കുക എന്നതാണ്. വ്യക്തിയുടെ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുന്നതിലൂടെ അവയവങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകുന്നത് തടയുക, കേടുപാടുകളുടെ പരിധി കുറക്കുക, സംഭവിച്ചുപോയ കേടുപാടുകളിൽ നിന്നുമുള്ള മുക്തി എന്നിവ ലക്ഷ്യമിടുന്നു. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് ആന്റിഹൈപ്പർ‌ടെൻസിവ് മരുന്നുകളുപയോഗിച്ച് ചികിത്സ ആവശ്യമായി വന്നേക്കാം.

ഇതും കാണുക

തിരുത്തുക

പരാമർശങ്ങൾ

തിരുത്തുക
  1. 1.0 1.1 Bhargava, M; Ikram, M K; Wong, T Y (2011). "How does hypertension affect your eyes?". Journal of Human Hypertension. 26 (2): 71–83. doi:10.1038/jhh.2011.37. PMID 21509040.
  2. 2.0 2.1 Yanoff, Myron; Duker, Jay S. (2009-01-01). Ophthalmology (in ഇംഗ്ലീഷ്). Elsevier Health Sciences. ISBN 978-0323043328.
  3. Puyo, Léo, Michel Paques, Mathias Fink, José-Alain Sahel, and Michael Atlan. "Waveform analysis of human retinal and choroidal blood flow with laser Doppler holography." Biomedical Optics Express 10, no. 10 (2019): 4942-4963.
  4. 4.0 4.1 "Hypertensive retinopathy signs as risk indicators of cardiovascular morbidity and mortality". British Medical Bulletin. 73–74: 57–70. 2005. doi:10.1093/bmb/ldh050. PMID 16148191.
  5. Cremer, A.; Amraoui, F.; Lip, G. Y. H.; Morales, E.; Rubin, S.; Segura, J.; Van den Born, B. J.; Gosse, P. (2016-08-01). "From malignant hypertension to hypertension-MOD: a modern definition for an old but still dangerous emergency". Journal of Human Hypertension (in ഇംഗ്ലീഷ്). 30 (8): 463–466. doi:10.1038/jhh.2015.112. ISSN 0950-9240. PMID 26582411.
  6. Keith NM, Wagener HP, Barker NW (1939) Some different types of essential hypertension: their course and prognosis. Am J Med Sci, 197, 332–43.

കൂടുതൽ വായനയ്ക്ക്

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
Classification
External resources