ആക്സസറി വിഷ്വൽ ഘടനകൾ
ഒരു അവയവത്തിന്റെ പ്രവർത്തനത്തെ പരിരക്ഷിക്കുന്നതിലും / അല്ലെങ്കിൽ പിന്തുണയ്ക്കുന്നതിലും ഏർപ്പെട്ടിരിക്കുന്ന ആക്സസറി ഘടനകളാണ് അഡ്‌നെക്സ എന്ന് അറിയപ്പെടുന്നത്. പുരികം, കൺപോളകൾ, ലാക്രിമൽ സിസ്റ്റം എന്നിവയാണ് കണ്ണിന്റെ ആക്സസറി വിഷ്വൽ ഘടനകൾ. പുരികം, കൺപോളകൾ, കൺപീലികൾ, ലാക്രിമൽ ഗ്രന്ഥി, ഡ്രെയിനേജ് സിസ്റ്റം എന്നിവയെല്ലാം നേത്ര ഗോളത്തിന്റെ സംരക്ഷണം, ലൂബ്രിക്കേഷൻ, ഒക്കുലാർ അണുബാധയുടെ സാധ്യത കുറയ്ക്കൽ എന്നിവയിൽ നിർണായക പങ്ക് വഹിക്കുന്നു.[1] കോർണിയയെ നനവുള്ളതും വൃത്തിയുള്ളതുമായി സൂക്ഷിക്കുന്നതിനും അഡ്‌നെക്സൽ ഘടന സഹായിക്കുന്നു.
ആക്സസറി വിഷ്വൽ ഘടനകൾ | |
---|---|
Details | |
Identifiers | |
Latin | structurae oculi accessoriae |
TA | A15.2.07.001 |
FMA | 76554 |
Anatomical terminology |
മറ്റൊരു ഉറവിടത്തിൽ സൂചിപ്പിച്ചിരിക്കുന്നത് കണ്ണിന്റെ അഡ്നെക്സകൾ ഓർബിറ്റ്, കൺജങ്റ്റൈവ, കൺപോള എന്നിവ ആണെന്നാണ്.[2] ഓർബിറ്റും എക്സ്ട്രാഒക്യുലർ പേശികളും കണ്ണിന്റെ സുഗമമായ ചലനത്തിന് സഹായിക്കുന്നവയാണ്.
പുരികം
തിരുത്തുകകണ്ണിന് മുകളിലുള്ള കട്ടിയുള്ളതും ഹ്രസ്വവുമായ രോമങ്ങളുള്ള ഒരു പ്രദേശമാണ് പുരികം. കണ്ണിൽ വീഴുന്ന വിയർപ്പ്, വെള്ളം, മറ്റ് അവശിഷ്ടങ്ങൾ എന്നിവ തടയുക എന്നതാണ് പ്രധാന പ്രവർത്തനം, അതോടൊപ്പം പുരികങ്ങൾ മനുഷ്യന്റെ ആശയവിനിമയത്തിനും മുഖഭാവങ്ങൾക്കും പ്രധാനമാണ്.
കൺപോള
തിരുത്തുകകണ്ണ് മൂടുകയും സംരക്ഷിക്കുകയും ചെയ്യുന്ന ചർമ്മത്തിന്റെ നേർത്ത മടക്കാണ് കൺപോള. കൺപോളകളുടെ ചലനത്തിന് ലെവേറ്റർ പാൽപെബ്രെ സുപ്പീരിയറിസ് പേശി സഹായിക്കുന്നു. മനുഷ്യ കൺപോളയിൽ, കൺപോളകളുടെ അരികിൽ കൺപീലികളുടെ ഒരു നിരയുണ്ട്, ഇത് പൊടിയിൽ നിന്നും പുറമേ നിന്നുള്ള അവശിഷ്ടങ്ങളിൽ നിന്നും കണ്ണിനെ സംരക്ഷിക്കാൻ സഹായിക്കുന്നു. കൺപോളകളുടെ പ്രധാന പ്രവർത്തനം കോർണിയയെ നനവുള്ളതും വൃത്തിയുള്ളതുമായി നിലനിർത്തുക എന്നതാണ്.
കൺജങ്റ്റൈവ
തിരുത്തുകകൺപോളകളുടെ ഉള്ളിൽ തുടങ്ങി കോർണിയയുടെ അരിക് വരെ എതുന്നതും, സ്ലീറയെ മൂടുന്നതുമായ സുതാര്യമായ ടിഷ്യുവാണ് കൺജങ്റ്റൈവ. ഗോബ്ലറ്റ് സെല്ലുകളുള്ള കെരാറ്റിനൈസ് ചെയ്യാത്ത, സ്ട്രാറ്റേറ്റഡ് സ്ക്വാമസ് എപിത്തീലിയം, സ്ട്രാറ്റേറ്റഡ് കോളമ്നാർ എപിത്തീലിയം എന്നിവ ചേർന്നതാണ് ഇത്. കൺജങ്റ്റൈവ അടിസ്ഥാനപരമായി സുതാര്യമാണ്, നമ്മൾ കാണുന്ന വെളുത്ത നിറം യഥാർത്ഥത്തിൽ സ്ലീറയാണ്.
ലാക്രിമൽ സിസ്റ്റം
തിരുത്തുകകണ്ണുനീർ ഉൽപാദനത്തിനും ഡ്രെയിനേജിനുമായുള്ള ഘടനകൾ ഉൾക്കൊള്ളുന്ന ഫിസിയോളജിക്കൽ സിസ്റ്റമാണ് ലാക്രിമൽ സിസ്റ്റം.[3]
ഓർബിറ്റ്
തിരുത്തുകകണ്ണും അതിന്റെ അനുബന്ധ ഘടകങ്ങളും സ്ഥിതിചെയ്യുന്ന തലയോട്ടിയിലെ അറ അല്ലെങ്കിൽ സോക്കറ്റാണ് ഓർബിറ്റ് എന്ന് അറിയപ്പെടുന്നത്. ഐബോളിന്റെ സുഗമമായ ഭ്രമണത്തിന് ഓർബിറ്റ് സഹായിക്കുന്നു.
പരാമർശങ്ങൾ
തിരുത്തുക- ↑ "Ophthalmology training".
- ↑ Knowles, Daniel M. (2001). Neoplastic hematopathology. Hagerstwon, MD: Lippincott Williams & Wilkins. pp. 1303. ISBN 0-683-30246-9.
- ↑ Cassin, B. and Solomon, S. Dictionary of Eye Terminology. Gainesville, Florida: Triad Publishing Company, 1990.