കരിംകിളി

(Eurasian Blackbird എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കരിംകിളിയുടെ ഇംഗ്ലീഷിലെ നാമം Common Blackbird, Eurasian Blackbird, Blackbird എന്നൊക്കെയാണ്. ശാസ്ത്രീയ നാമം Turdus merula.[2] ഭാഗികമായി ദേശാടന പക്ഷിയാണ്.

കരിംകിളി
An adult male, nominate race, in a garden in Dorset, England
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
T. merula
Binomial name
Turdus merula

ഇവയുടെ ആയുസ്സ് 2.4 വർഷമാണ്.[3] എന്നാല് 21 വർഷവും 10 മാസവുമുള്ള റെക്കോഡുമുണ്ട്.[4]

പ്രജനനം

തിരുത്തുക

യൂറോപ്പ്, ഏഷ്യ, വടക്കെ അമേരിക്ക എന്നിവിടങ്ങളിൽ പ്രജനനം. നടത്തുന്നു. ഉള്ളിൽ മണ്ണുപൊതിഞ്ഞ വൃത്തിയുള്ള കോപ്പയുടെ ആകൃതിയുള്ള കൂട് ഉണ്ടാക്കും. ഇതൊരു മിശ്രഭുക്കാണ്. പ്രാണികൾ, മണ്ണിരകൾ, പഴങ്ങൾ എന്നിവ കഴിക്കും.

കേരളത്തിലെ കരിംകിളികൾ ഫെബ്രുവരി മുതൽ നവംബർ വരെ പ്രജനനം നടത്തുന്നു. പുല്ലും വേരുകളും പായലും ഉപയോഗിച്ചാണ് കൂട് ഉണ്ടാക്കുന്നത്. കളിമൺ പൊതിഞ്ഞ ആഴമുള്ള കോപ്പയുടെ ആകൃതിയിലാണ് കൂട്. കുറ്റിച്ചെടിയിലൊ മരക്കുറ്റിയിലൊ കൂട് വെക്കുന്നു. ചുവപ്പുകലർന്ന തവിട്ടു പുള്ളികളുള്ള നീലയൊ ഇളം പച്ചയൊ ആയ നാലു മുട്ടകളിടുന്നു.[5] പ്രജനന സ്ഥലത്ത് ഇണകൾ അതിർത്തി സംരക്ഷിച്ചുകൊണ്ടിരിക്കും.

 
കൂട്ടില് മുട്ടകള്
 
വിരിഞ്ഞ കുഞ്ഞുങ്ങളും വിരിയാറായ മുട്ടയും.
 
-

ഇതേ ഇണ തന്നെയായിരിക്കും മുഴുവൻ കാലവും. തീറ്റ കുറയുമ്പോൾ 20% ഇണകൾ പിരിയുന്നതായി കാണുന്നു.[6] വള്ളികളിലൊ കെട്ടിടങ്ങളിലൊ പൊത്തുകളിലൊ പുല്ലുകളും ഇലകളും കൊണ്ട് കോപ്പ പോലുള്ള കൂടുണ്ടാക്കി മണ്ണുകൊണ്ട് ഉൾവശം പൂശി ഭംഗിയാക്കും. പിടയാണ് കൂടുണ്ടാക്കുന്നത്. നീലയും പച്ചയും ചുവപ്പും കലർന്ന മുട്ടയിൽ തവിട്ടു നിറത്തിലുള്ള അടയാളങ്ങൾ ഉണ്ടാവും. 3-5 മുട്ടകളിടും. 2.9×2.1 സെ.മീ വലിപ്പത്തിൽ 7.2 ഗ്രം തൂക്കമുള്ളവയാണ് മുട്ടകൾ.[7] തെക്കേ ഇന്ത്യയിലുള്ളവയുടെ മുട്ടകൾ കൂടുതൽ മങ്ങിയതാണ്.

പിട 12-14 ദിവസം അടയിരിയ്ക്കും. 10-19 ദിവസംകൊണ്ട് അവ പറക്കാറാകും. പൂവനും പിടയും കൂടിയാണ് തീറ്റ കൊടുക്കുന്നത്.

രൂപവിവരണം

തിരുത്തുക

ബുൾബുളിനേക്കാൾ കുറച്ച് വലുതും മൈനയേക്കാൾ ചെറുതുമാണ്. അവയുടെ നിറം കറുപ്പോ കടും തവിട്ടു നിറമൊ ആയിരിക്കും. പെൺപക്ഷികൾക്ക് ചെമ്മൺ നിറമാണ്. കൊക്കും കാലും കൺവളയവും ഓറഞ്ചു കലർന്ന ചുവപ്പാണ്. പ്രായപൂർത്തിയാവാത്തവയ്ക്ക് പെൺ പക്ഷികളോട് സാമ്യമുണ്ട്. അവയ്ക്ക് ദേഹത്ത് ഓറഞ്ചു കലർന്ന ഇളം മഞ്ഞ തൂവലുകളുണ്ട്.[8]

പശ്ചിമഘട്ടത്തിന്റെ വടക്കുഭാഗത്ത് മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിൽ കാണുന്ന ഉപവിഭാഗത്തിലെ പൂവന് കറുത്തതൊപ്പിയുണ്ട്. മുകൾഭാഗം ചാര നിറവുമാണ്. ഇവയെ കരിംതൊപ്പി കരിംകിളി എന്ന് അറിയുന്നു. ഇവ മദ്ധ്യേഷ്യയിലും പൂർവഘട്ടത്തിലും പ്രജനനം നടത്തുന്നു. വയനാട്, നീലഗിരി എന്നിവിടങ്ങളിൽ കാണുന്നവ കൂടുതൽ കറുത്തവയാണ്. ഇവ ഹ്രസ്വദൂര ദേശാടകരാണ്. തിരുവിതാംകൂർ മേഖലയിലെ പക്ഷികൾക്ക് ഉരുണ്ട നിറം കൂടുതലാണ്.[8]

പ്രജനനം

തിരുത്തുക

കേരളത്തിലെ കരിംകിളികൾ ഫെബ്രുവരി മുതൽ നവംബർ വരെ പ്രജനനം നടത്തുന്നു. പുല്ലും വേരുകളും പായലും ഉപയോഗിച്ചാണ് കൂട് ഉണ്ടാക്കുന്നത്.

ദേശാടനം

തിരുത്തുക

തണുപ്പുകാലത്ത് തീറ്റ കിട്ടുന്നുണ്ടെങ്കിൽ അവ സ്ഥലം വിട്ടു പോകുകയില്ല. എന്നാൽ തീറ്റ കുറവായാൽ ചെറിയ കൂട്ടങ്ങളായി ദേശാടനം നടത്തും.

 
സ്വിറ്റ്സർലന്റിൽ

കരിംകിളി സ്വീഡന്റെ ദേശീയ പക്ഷിയാണ്.[9]

  1. "Turdus merula". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. Alderfer, Jonathan, ed. (2006). Complete Birds of North America. Washington, D.C.: National Geographic Society. p. 489. ISBN 0-7922-4175-4.
  3. "British garden birds – lifespan". garden-birds.co.uk. Retrieved 7 April 2007.
  4. "European Longevity Records". euring.org. Retrieved 15 December 2007.
  5. കരിങ്കിളി, ജെ. പ്രവീൺ, പേജ് 41 , കൂട് മാസിക, മേയ്2017
  6. Streif, Michael (2001). "Divorce and its consequences in the Common blackbird Turdus merula". Ibis. 143 (4): 554–560. doi:10.1111/j.1474-919X.2001.tb04882.x. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)
  7. "Blackbird Turdus merula [Linnaeus, 1758]". BTOWeb BirdFacts. British Trust for Ornithology. Retrieved 30 December 2007. {{cite web}}: Italic or bold markup not allowed in: |work= (help)
  8. 8.0 8.1 കരിംകിളി, ജെ പ്രവീൺ, പേജ്41, കൂട് മാസിക, മേയ്2017
  9. [http:// www.nationmaster.com/country/sw-sweden/bac-background "Background – Sweden"]. Nationmaster. Retrieved 12 December 2007. {{cite web}}: Check |url= value (help)
"https://ml.wikipedia.org/w/index.php?title=കരിംകിളി&oldid=3126586" എന്ന താളിൽനിന്ന് ശേഖരിച്ചത്