യൂക്ലിഡ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഗണിതശാസ്ത്ര വിഭാഗത്തിൽ ക്ഷേത്രഗണിതശാസ്ത്രത്തിന്റെ (ജ്യാമിതി) പിതാവ് എന്നറിയപ്പെടുന്ന ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനാണ് യൂക്ലിഡ് (/ˈjuːklɪd/; പുരാതന ഗ്രീക്ക്: Εὐκλείδης – Eukleídēs, [eu̯.klěː.dɛːs]; fl. 300 BC). ഉദ്ദേശം ബി.സി. 300-ൽ ജീവിച്ചിരുന്ന ഇദ്ദെഹം യൂക്ലിഡ് ഓഫ് അലക്സാണ്ട്രിയ എന്ന പേരിലും അറിയപ്പെട്ടിരുന്നു. ടോളമി ഒന്നാമന്റെ (323–283 BC) ഭരണകാലത്ത് ഇദ്ദേഹം അലക്സാണ്ട്രിയയിൽ പ്രവർത്തിച്ചിരുന്നു. ഗണിതശാസ്ത്രചരിത്രത്തിലെ ഒരു പ്രധാന കൃതിയാണ് ഇദ്ദേഹം രചിച്ച എലമെന്റ്സ് എന്ന ഗ്രന്ഥം. ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചശേഷം പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനമോ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശയോ വരെ ഗണിതശാസ്ത്രം (പ്രധാനമായും ക്ഷേത്രഗണിതം) പഠിപ്പിക്കുവാൻ ഒരു പാഠപുസ്തകമായി ഇതുപയോഗിച്ചിരുന്നു എന്നതിൽ നിന്ന് ഈ ഗ്രന്ഥത്തിന്റെ പ്രാധാന്യം മനസ്സിലാക്കാം. [1][2][3] എലമെന്റ്സ് എന്ന ഗ്രന്ഥത്തിൽ യൂക്ലിഡ് വിവരിക്കുന്ന ജ്യാമിതീയതത്വങ്ങൾ യൂക്ലീഡിയൻ ക്ഷേത്രഗണിതം എന്നറിയപ്പെടുന്നു. വളരെക്കുറച്ച് മൗലികതത്വങ്ങളിൽ (ആക്സിയം) നിന്ന് ഇദ്ദേഹം ജ്യാമിതീയ തത്ത്വങ്ങൾ വിശദീകരിക്കുന്നു. വീക്ഷണകോൺ, കോണിക് സെക്ഷനുകൾ, ഗോള ജ്യാമിതി, നമ്പർ സിദ്ധാന്തം, ഗണിത നിയമങ്ങൾ എന്നിവയെപ്പറ്റിയും ഇദ്ദേഹം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
യൂക്ലിഡ് | |
---|---|
ജനനം | fl. 300 BC |
ദേശീയത | ഗ്രീക്ക് |
അറിയപ്പെടുന്നത് | യൂക്ലിഡിന്റെ എലമെന്റുകൾ |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഗണിതശാസ്ത്രം |
ഗ്രീക്ക് പേരായ Εὐκλείδης എന്നതിന്റെ ആംഗലേയവൽക്കരിച്ച നാമമാണ് "യൂക്ലിഡ്" എന്നത്. ഇതിന്റെ അർത്ഥം "നല്ല മഹിമ" എന്നാണ്.[4]
ജീവിതകാലം
തിരുത്തുകഏകദേശം ക്രി.മു. 300 കാലഘട്ടങ്ങളിൽ അലക്സാണ്ട്രിയയിൽ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു. ബി.സി275ൽ മരിച്ചതായി കരുതപ്പെടുന്നു.
ക്യൂബ്, ഗോളം, പിരമിഡ് തുടങ്ങിയ ജ്യാമിതീയ രൂപങ്ങളെക്കുറിച്ച് വിവരണങ്ങൾ അടങ്ങിയ എലിമെന്റ്സ് ഇന്ത്യൻ ഭാഷകൾ ഉൾപ്പെടെയുള്ള പലഭാഷകളിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്.
സംഭാവനകൾ
തിരുത്തുകഗണിതശാസ്ത്രത്തിനു യൂക്ലിഡിന്റെ മഹത്തരമായ സംഭാവന മൂലപ്രമാണങ്ങൾ( Elements) എന്ന ഗ്രന്ഥമാണ്.13അദ്ധ്യായങ്ങളിലായി ഈ ഗ്രന്ഥത്തിലൂടെ ക്ഷേത്രഗണിതം,അങ്കഗണിതം,സംഖ്യാശാസ്ത്രം ഇവ വിവരിക്കുന്നു.1482ൽ ആണ് മൂലപ്രമാണങ്ങളുടെ അച്ചടിച്ച ആദ്യപതിപ്പ് ഇറങ്ങുന്നത്.യൂക്ലിഡ് തെളിവ് എന്ന ആശയം അവതരിപ്പിച്ചു.
അവലംബം
തിരുത്തുക- ↑ Ball, pp. 50–62.
- ↑ Boyer, pp. 100–19.
- ↑ Macardle, et al. (2008). Scientists: Extraordinary People Who Altered the Course of History. New York: Metro Books. g. 12.
- ↑ etymonline.com Retrieved 2011-12-04
Encarta Reference Library Premium2005
കൂടുതൽ വായനയ്ക്ക്
തിരുത്തുക- DeLacy, Estelle Allen (1963). Euclid and Geometry. New York: Franklin Watts.
- Knorr, Wilbur Richard (1975). The Evolution of the Euclidean Elements: A Study of the Theory of Incommensurable Magnitudes and Its Significance for Early Greek Geometry. Dordrecht, Holland: D. Reidel. ISBN 90-277-0509-7.
- Mueller, Ian (1981). Philosophy of Mathematics and Deductive Structure in Euclid's Elements. Cambridge, MA: MIT Press. ISBN 0-262-13163-3.
- Reid, Constance (1963). A Long Way from Euclid. New York: Crowell.
- Szabó, Árpád (1978). The Beginnings of Greek Mathematics. A.M. Ungar, trans. Dordrecht, Holland: D. Reidel. ISBN 90-277-0819-3.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- Euclid's Elements, All thirteen books, with interactive diagrams using Java. Clark University
- Euclid's Elements Archived 2014-04-19 at the Wayback Machine., with the original Greek and an English translation on facing pages (includes PDF version for printing). University of Texas.
- Euclid's Elements, books I-VI, in English pdf, in a Project Gutenberg Victorian textbook edition with diagrams.
- Euclid's Elements, All thirteen books, in several languages as Spanish, Catalan, English, German, Portuguese, Arabic, Italian, Russian and Chinese.
- Elementa Geometriae 1482, Venice. From Rare Book Room.
- Elementa 888 AD, Byzantine. From Rare Book Room.
- Euclid biography by Charlene Douglass With extensive bibliography.
- Texts on Ancient Mathematics and Mathematical Astronomy PDF scans (Note: many are very large files). Includes editions and translations of Euclid's Elements, Data, and Optica, Proclus's Commentary on Euclid, and other historical sources.