ഗോളം
ഒരു മുഖം മാത്രം ഉള്ള ഒരു ത്രിമാന ജ്യാമിതീയ രൂപമാണ് ഗോളം. ഒരു അർദ്ധവൃത്തത്തെ അതിന്റെ അക്ഷത്തെ(വ്യാസം) അടിസ്ഥാനമാക്കി ഭ്രമണം ചെയ്യുമ്പോൾ കിട്ടുന്ന രൂപമാണ് ഗോളം. ഗോളത്തിന്റെ ഉപരിതലത്തിന്റെ ഏതു ഭാഗത്തു നിന്നും ഒരു പ്രത്യേക ബിന്ദുവിലേക്കുള്ള ദൂരം തുല്യമായിരിക്കും. ഈ ബിന്ദുവിനെ ഗോളത്തിന്റെ കേന്ദ്രം എന്നു വിളിക്കുന്നു. കേന്ദ്രത്തിൽ നിന്നും ഉപരിതലത്തിലേക്കുള്ള അകലത്തിനെ ഗോളത്തിന്റെ ആരം(Radius) എന്നും വിളിക്കുന്നു. r എന്ന അക്ഷരം ആണ് സാധാരണയായി ആരത്തിനെ സൂചിപ്പിക്കൻ ഉപയോഗിക്കുന്നത്.ഒരു നിശ്ചിത വ്യാപ്തമുള്ള വസ്തുവിന് സ്വീകരിക്കാൻ കഴിയുന്ന രൂപങ്ങളിൽ ഉപരിതല വിസ്തീർണ്ണം ഏറ്റവും കുറവു വരുന്നത് ഗോളാകൃതിയിൽ ആയിരിക്കുമ്പോഴാണ്.
ഗോളത്തിന്റെ അളവുകൾ
തിരുത്തുകഗോളത്തിന്റെ വ്യാപ്തം
ഗോളത്തിന്റെ ഉപരിതല വിസ്തീർണ്ണം