ഇയോറാപ്റ്റർ
ഏറ്റവും പുരാതന ദിനോസറുകളുടെ വിഭാഗത്തിലുള്ള ഇരുകാലിയായ ദിനോസറാണ് ഇയോറാപ്റ്റർ. ദിനോസറുകളുടെ യുഗത്തിന് തുടക്കം കുറിക്കുന്ന വിഭാഗമാണിവ.
ഇയോറാപ്റ്റർ | |
---|---|
Replica skeleton | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Eusaurischia |
Genus: | †Eoraptor Sereno et al., 1993 |
Species: | †E. lunensis
|
Binomial name | |
†Eoraptor lunensis Sereno et al., 1993
|
പേരിനു പിന്നിൽ
തിരുത്തുകഇയോറാപ്റ്റർ ലുനെൻസിസ് എന്ന ഇവയുടെ സ്പീഷിസ് നാമം നിലവിൽ വന്നത് രണ്ടു പദത്തിൽ നിന്നുമാണ്. ഉദിക്കുന്ന ചന്ദ്രൻ എന്നാണ് ഈ വാക്കിന്റെ അർത്ഥം. ആദ്യനാമം ഗ്രീക്ക് വാക്കായ eos/ηως ന്റെ അർത്ഥം ഉദിക്കുന്ന, അല്ലെങ്കിൽ പുലർച്ച എന്നാണ്. രണ്ടാമത്തെ ഭാഗമായ ലത്തീൻ പദം ലുനെൻസിസിന്റെ അർത്ഥം ചന്ദ്രന്റെ എന്നാണ്. ഇത് സൂചിപ്പിക്കുന്നത് ഇവയുടെ ഫോസ്സിൽ കണ്ടെത്തിയിട്ടുള്ള അർജന്റീനയിലെ വാലി ഓഫ് മൂൺ എന്ന സ്ഥല നാമമാണ്.
ശാസ്ത്രീയ വർഗ്ഗീകരണം
തിരുത്തുകഇരുകാലിയായ ദിനോസറുകളുടെ വിഭാഗത്തിലാണെകിലും ഇവയെ തെറാപ്പോഡ വിഭാഗത്തിലല്ല ഇവയെ ഉൾക്കൊള്ളിച്ചിരിക്കുന്നത്, പകരം സൌരിശ്ച്യൻ എന്ന വിഭാഗത്തിലാണ് ഇവ.
ജീവിതകാലം
തിരുത്തുകഇവ ജീവിച്ചിരുന്നത് ഏകദേശം 231.4 ദശലക്ഷം വർഷം മുൻപ് മധ്യ ട്രയാസ്സിക് കാലത്താണ് . ദിനോസറുകളുടെ ഉദയവും ഈ സമയത്ത് തന്നെയാണ്.