യൂഫോർബിയേസീ

(EUPHORBIACEAE എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

300 -ഓളം ജനുസുകളിലായി ഏതാണ്ട് 7500 സ്പീഷിസുകൾ ഉള്ള ഒരു സസ്യകുടുംബമാണ് യൂഫോർബിയേസീ (Euphorbiaceae). മധ്യരേഖാപ്രദേശങ്ങളിലാണ് പ്രധാനമായും ഈ കുടുംബത്തിലെ അംഗങ്ങളെ കണ്ടുവരുന്നത്, അതിൽത്തന്നെ ഭൂരിഭാഗവും ഇന്ത്യ-മലയൻ പ്രദേശത്തുമാണ്. മിക്കവാറും കുറ്റിച്ചെടികളും മരങ്ങളുമായ ഇവയിൽ ചിലത് കള്ളിച്ചെടികളോട് സാമ്യം പുലർത്തുന്നവിധം മാംസളമായ തണ്ടോടുകൂടിയവയാണ്.

യൂഫോർബിയേസീ
കുങ്കുമപ്പൂമരം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Euphorbiaceae

Subfamilies

യൂഫോർബിയേസീ കുടുംബത്തിലെ പല അംഗങ്ങളിലും വിഷം അടങ്ങിയിട്ടുണ്ട്. ചിലത് മാരകമാണ്, ചിലത് കണ്ണിലും മറ്റും വീണാൽ അസ്വസ്ഥതയുണ്ടാക്കുന്നതും.

സാമ്പത്തികമായും ഭക്ഷ്യപരമായും പ്രാധാന്യമുള്ള കപ്പ, ആവണക്ക്, കടലാവണക്ക്, റബ്ബർ എന്നിവ യൂഫോർബിയേസീ കുടുംബത്തിലെ പ്രധാന സസ്യങ്ങളാണ്.

അവലംബം തിരുത്തുക

  1. Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III". Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Archived from the original (PDF) on 2017-05-25. Retrieved 2013-06-26.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=യൂഫോർബിയേസീ&oldid=3642503" എന്ന താളിൽനിന്ന് ശേഖരിച്ചത്