ഡോറിസ് ലെസ്സിംഗ്

(Doris Lessing എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2007 ൽ സാഹിത്യത്തിനുളള നോബൽ പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട ഇംഗ്ലീഷ് സാഹിത്യകാരിയാണ് ഡോറിസ് ലെസ്സിംഗ്[1] (22 ഒക്ടോബർ 1919 - 17 നവംബർ 2013). നോവലുകളും, ചെറുകഥകളും, സംഗീതനാടകങ്ങളും കവിതകളും അവരുടെ രചനകളിൽ പെടുന്നു.

ഡോറിസ് ലെസ്സിംഗ്
ലെസ്സിംഗ് കോളോണിൽ 2006
ലെസ്സിംഗ് കോളോണിൽ 2006
ജനനംഡോറിസ് മേ ടെയ്ലർ
(1919-10-22) 22 ഒക്ടോബർ 1919  (105 വയസ്സ്)
കെർമാന്ഷാ, പേർഷ്യ
മരണം17 നവമ്പർ 2013
ലണ്ടൻ, യു.കെ.
തൂലികാ നാമംജയ്ൻ സോമേഴ്സ്
തൊഴിൽഎഴുത്തുകാരി
ദേശീയതബ്രിട്ടീഷ്
Period1950 – 2013
Genreജീവചരിത്രം, നാടകം, സംഗീതനാടകം, നോവൽ , കവിത, ചെറുകഥ
സാഹിത്യ പ്രസ്ഥാനംആധുനികം, ഉത്തരാധുനികം, സൂഫിസം, സോഷ്യലിസം, സ്ത്രീപക്ഷം,സയന്സ് ഫിക്ഷൻ
ശ്രദ്ധേയമായ രചന(കൾ)
അവാർഡുകൾ
പങ്കാളി
  • ഫ്രാങ്ക് ചാൾസ് വിസ്ഡം (1939–1943)
  • ഗോട്ട്ഫ്രെഡ് അന്റൺ നിക്കളസ് ലെസ്സിംഗ് (1945–1949)
വെബ്സൈറ്റ്
http://www.dorislessing.org/

ജീവചരിത്രം

തിരുത്തുക

1919ൽ പേർഷ്യയിലാണ് ലെസ്സിംഗ് ജനിച്ചത്.[2] മാതാപിതാക്കളോടൊപ്പം ചെറുപ്പകാലം ഇറാനിലും റൊഡേഷ്യയിലുമായി ചെലവിട്ടു. 14 വയസ്സിൽ സ്കൂളിൽ പോക്കു നിർത്തി, വീട്ടിലിരുന്ന് സ്വയം പഠിക്കാൻ തുടങ്ങി. [3].1937-ൽ ഫ്രാങ്ക് വിസ്ഡവുമായുളള വിവാഹവും 1943-ൽ വിവാഹമോചനവും നടന്നു. തുടർ ന്ന് ഗോട്ടഫ്രീഡ് ലെസ്സിംഗിനെ വിവാഹം ചെയ്തു; 1949-ൽ ആ ബന്ധവും വേർപെടുത്തി.അണവായുധങ്ങൾക്കും വർണ്ണവിവേചനത്തിനും എതിരായി ശബ്ധമുയർത്തിയ ലെസ്സിംഗിന് ഏറെ താമസിയാതെ ദക്ഷിണാഫ്രിക്ക വിടേണ്ടിവന്നു. ആദ്യ വിവാഹത്തിലെ രണ്ടു കുട്ടികളെ അച്ഛനമ്മമാരെ ഏല്പിച്ച് രണ്ടാം വിവാഹത്തിലെ കുഞ്ഞിനോടൊപ്പം ലെസ്സിംഗ് ഇംഗ്ളണ്ടിലെത്തി. 17 നവമ്പ 2013-ന് ലണ്ടനിലെ വസതിയിൽ വെച്ച് മരണമടഞ്ഞു.

സാഹിത്യജീവിതം

തിരുത്തുക

ലെസ്സിംഗിന്റെ ആദ്യത്തെ നോവൽ The Grass is singing ( പുല്ലിന്റെ പാട്ട്) 1950-ൽ പ്രസിദ്ധീകരിക്കപ്പെട്ടു.ഇതിന്റെ ഏറ്റവും പുതിയ പതിപ്പ് ഹാർപ്പർ കോളിന്സ് പുറത്തിറക്കിയിട്ടുണ്ട്. [4]. മനസ്സിന്റെ സമനില തെറ്റിയേക്കാവുന്ന ഒരു എഴുത്തുകാരിയുടെ അന്തർഛിദ്രങ്ങളെ വരച്ചുകാട്ടുന്നതാണ് Golden Notebook (സുവർണ്ണപുസ്തകം). 1962-ലാണ് പുറത്തുവന്നത്. ലെസ്സിംഗിന്റെ മികച്ച രചനകളിലൊന്നായി കണക്കാക്കപ്പെടുന്നു. ഇതിന്റേയും പുതിയ പതിപ്പ് ലഭ്യമാണ്. [5]

പ്രധാനകൃതികൾ

തിരുത്തുക
'ദ് ഗോൾഡൻ നോട്ട്ബുക്ക്' (സുവർണ്ണപുസ്തകം), 'ദ് ഗുഡ് ടെററിസ്റ്റ്' (നല്ലവളായ ഭീകരവാദി) എന്നീ നോവലുകൾ മലയാളത്തിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടു്.[6]

നോവലുകൾ

തിരുത്തുക
  • ദ ഗ്രാസ് ഈസ് സിങ്ങിങ് (1950)
  • Retreat to Innocence (1956)
  • ദ ഗോൾഡൺ നോട്ട്ബുക്ക് (1962)
  • ബ്രീഫിങ് ഫോർ ഡീസന്റ് ഇൻറ്റു ഹെൽl (1971)
  • The Summer Before the Dark (1973)
  • Memoirs of a Survivor (1974)
  • The Diary of a Good Neighbour (as Jane Somers, 1983)
  • If the Old Could... (as Jane Somers, 1984)
  • ദ് ഗുഡ് ടെററിസ്റ്റ് (1985)
  • The Fifth Child (1988)
  • Love, Again (1996)
  • Mara and Dann (1999)
  • Ben, in the World (2000) – sequel to The Fifth Child
  • The Sweetest Dream (2001)
  • The Story of General Dann and Mara's Daughter, Griot and the Snow Dog (2005)
  • ദ് ക്ലെഫ്റ്റ് (2007)
  • Alfred and Emily (2008)

ചെറുകഥാ സമാഹാരങ്ങൾ

തിരുത്തുക
  • Five Short Novels (1953)
  • The Habit of Loving (1957)
  • A Man and Two Women (1963)
  • African Stories (1964)
  • Winter in July (1966)
  • The Black Madonna (1966)
  • The Story of a Non-Marrying Man (1972)
  • This Was the Old Chief's Country: Collected African Stories, Vol. 1 (1973)
  • The Sun Between Their Feet: Collected African Stories, Vol. 2 (1973)
  • To Room Nineteen: Collected Stories, Vol. 1 (1978)
  • The Temptation of Jack Orkney: Collected Stories, Vol. 2 (1978)
  • Through the Tunnel (1990)
  • London Observed: Stories and Sketches (1992)
  • The Real Thing: Stories and Sketches (1992)
  • Spies I Have Known (1995)
  • The Pit (1996)
  • The Grandmothers: Four Short Novels (2003)
  1. നൊബേൽ ജേത്രി ഡോറിസ് ലെസ്സിങ് അന്തരിച്ചു Archived 2013-11-18 at the Wayback Machine. - മാതൃഭൂമി ദിനപത്രം 2013 നവംബർ 18
  2. മാധ്യമം ദിനപത്രം Archived 2013-11-19 at the Wayback Machine. - 2013 നവംബർ 18
  3. ഡോറിസ് ലെസ്സിംഗ് ജീവചരിത്രം
  4. Doris Lessing (2008). Grass is singing. HarperCollins. ISBN 9780007498802.
  5. Doris Lessing (2007). Golden Notebook. Harper Collins. ISBN 9780007247202.
  6. "ഡി‌സി ബുക്ക്സ്". Archived from the original on 2013-03-01. Retrieved 2013-11-18.


സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (2001-)

2001: നൈപാൾ | 2002: കർത്തേസ്സ് | 2003: കുട്സീ | 2004: ജെലിനെക് | 2005: പിന്റർ | 2006: പാമുക്‌ | 2007: ലെസ്സിങ്ങ് | 2008: ലേ ക്ലേസിയോ | 2009: മുള്ളർ | 2010: യോസ | 2011: ട്രാൻസ്ട്രോമർ | 2012: യാൻ | 2013: ആലിസ് മൺറോ |


"https://ml.wikipedia.org/w/index.php?title=ഡോറിസ്_ലെസ്സിംഗ്&oldid=3804944" എന്ന താളിൽനിന്ന് ശേഖരിച്ചത്