ബ്രിട്ടിഷ്ക്കാരിയും നോബേൽ സാഹിത്യ ജേതാവുമായ ഡോറിസ് ലെസ്സിംഗിന്റെ നോവലാണ് ദ ഗോൾഡൺ നോട്ട്ബുക്ക് (The Golden Notebook). 1962ലാണ് ഇത് പ്രസിദ്ധീകൃതമായത്.

The Golden Notebook
പ്രമാണം:The Golden Notebook.gif
First edition cover
കർത്താവ്Doris Lessing
രാജ്യംUnited Kingdom
ഭാഷEnglish
സാഹിത്യവിഭാഗംNovel
പ്രസാധകർMichael Joseph
പ്രസിദ്ധീകരിച്ച തിയതി
1962
മാധ്യമംPrint (hardback and paperback)
ISBN0-7181-0970-8
OCLC595787
823/.9/14
LC ClassPZ3.L56684 Go5 PR6023.E833

രണ്ടാം ലോകയുദ്ധാന്തര പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഈ നോവലിൽ യുദ്ധങ്ങളുടെ നിരർഥതയും, സ്റ്റാലിനിസത്തിന്റെ ഗതിയും , കമ്മ്യൂണിസ്റ്റ് ആശയങ്ങളും, ബ്രിട്ടിഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയും, പുതുതായി രൂപം കൊണ്ടുവരുന്ന ഫെമിനിസവും എല്ലാം സജീവ ചർച്ചാ വിഷയമാവുന്നു. 1923നു ശേഷം രചിക്കപ്പെട്ടിട്ടൂള്ള ഏറ്റവും മികച്ച നൂറ് ഇംഗ്ലീഷ് നോവലുകളൂടെ കൂട്ടത്തിൽ ടൈം മാഗസിൻ 2005ൽ ഈ കൃതിയും ഉൾപ്പെടുത്തിയിരുന്നു.

കഥാസാരം

തിരുത്തുക

അന്ന ഫ്രീമാൻ വൾഫ് (Anna Freeman Wulf) എന്ന ഒരു പുത്തൻ എഴുത്തുക്കാരിയുടെ ജീവിതവും അനുഭവങ്ങളും ചിന്തകളും അവതരിപ്പിക്കുന്നതാണ് നോവൽ. രണ്ടാം ലോകയുദ്ധക്കാലത്ത് റോഡേഷ്യയിൽ കഴിഞ്ഞ അന്ന പിന്നീട് ഇംഗ്ലണ്ടിലേക്ക് കുടിയേറുന്നു.വിവാഹ മോചിതയായ അന്ന അവളുടെ കൗമാരിക്കാരി മകൾ ജാനറ്റിനു സിം. ഗിൾ മദറാണ്.

കഥയുടെ മുക്കാൽ ഭാഗവും അന്നയുടെ നാലു ഡൈറികളും അവയുടെ ഉള്ളടക്കവുമാണ്. ബ്ലൂ, യെല്ലൊ,ബ്ലാക്ക്, റെഡ് എന്നീ നോട്ടുബുക്കുകളൾ അന്നയുടെ ജീവിതത്തിന്റെ ഓരോ ഘട്ടത്തെയോ, ചിന്തകളേയോ അടക്കം ചെയ്തിരിക്കുന്നു.

ബ്ലൂ നോട്ട്ബുക്ക് അവളുടെ സ്വകാര്യ ഡൈയിറിയാണ്.അവളുടെ സ്വപ്നങ്ങളും, സ്മരണകളും, വൈകാരിക ജീവിതവും എല്ലാമാണ് അവിടെ കാണുന്നത്. യെല്ലൊ നോട്ട്ബുക്ക് അന്ന ഇപ്പോൾ രചിച്ചുകൊണ്ടിരിക്കുന്ന നോവലിനുള്ള ആശയങ്ങളും ഡ്രാഫ്റ്റും ഉൾക്കൊള്ളുന്നു

ബ്ലാക്ക് ബുക്ക് അന്നയുടെ ആഫ്രിക്കൻ ( റോഡേഷ്യ ) ജീവിതവും എഴുത്തുക്കാരിയായി തുടങ്ങിയ കാലവും ഉൾക്കൊള്ളുന്നു.
റെഡ് ബുക്ക് അന്നയുടെ കമ്മ്യൂണിസ്റ്റായ ജീവിതവും രാഷ്ട്രീയ ചിന്തകളും കുറിച്ചിരിക്കുന്ന ഇടമാണ്.
ഈ ബുക്കുകളെലാം കൂടി കോർത്തിണക്കികൊണ്ട് സ്വർണ്ണ കളറുള്ള ഒരു നോട്ട് ബുക്കിലാക്കാനുള്ള ശ്രമമാണ് നോവലിന്റെ ഒടുവിൽ നാം കാണുക.

പ്രമേയങ്ങൾ

തിരുത്തുക

ധാരാളം കാലിക വിഷയങ്ങൾ ഈ നോവൽ കൈകാര്യം ചെയ്യുന്നു.ഇവയിൽ പ്രധാനപ്പെട്ട ചിലത്: ശീതയുദ്ധം സ്റ്റാലിനിസം ആണവനശീകരണ ഭീഷണി വനിത വിമോചനം ജോലിസ്ഥലത്തുള്ള സംഘർഷങ്ങൾ പ്രണയം മാതൃത്തം രാഷ്ട്രീയം

"https://ml.wikipedia.org/w/index.php?title=ദ_ഗോൾഡൺ_നോട്ട്ബുക്ക്&oldid=2928063" എന്ന താളിൽനിന്ന് ശേഖരിച്ചത്