ഡിസ്കവറി ചാനൽ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2023 മേയ്) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
അമേരിക്കയിൽ നിന്നാരംഭിച്ച എഡ്യുക്കേഷണൽ ടെലിവിഷൻ നെറ്റ് വർക്ക്. 1985 ജൂൺ പതിനേഴിന് പ്രവർത്തനം ആരംഭിച്ചു. ജോൺ ഹെൻട്രിക്സ് ആണ് ഈ ചാനലിന് രൂപം നൽകിയത്. 1987-ൽ സോവിയറ്റ് ടെലിവിഷനെ സംബന്ധിച്ച് 66 മണിക്കൂർ സംപ്രേഷണം നടത്തി അമേരിക്കക്കാരായ പ്രേക്ഷകരെ ആകർഷിച്ചു. അതേവർഷം തന്നെ ജപ്പാനിൽ സംപ്രേഷണം നടത്തുന്നതിന് മിത്സുബിഷി കോർപ്പറേഷന് അനുവാദം നൽകി.
രാജ്യം | India |
---|---|
Broadcast area | Indian subcontinent |
ആസ്ഥാനം | Mumbai, Maharashtra, India |
പ്രോഗ്രാമിങ് | |
ഭാഷകൾ | Hindi English Tamil (as Discovery Tamil) Telugu Malayalam Kannada Bengali Marathi |
Picture format | 1080i HDTV (downscaled to 576i for the SD feed) |
ഉടമസ്ഥാവകാശം | |
ഉടമസ്ഥൻ | Warner Bros. Discovery India |
അനുബന്ധ ചാനലുകൾ | See List of channels owned by Warner Bros. Discovery in India |
ചരിത്രം | |
ആരംഭിച്ചത് | 15 ഓഗസ്റ്റ് 1995[1] |
കണ്ണികൾ | |
വെബ്സൈറ്റ് | Discovery India |
ലഭ്യമാവുന്നത് - Available on all major Indian DTH & Cables. | |
Terrestrial | |
DVB-T2 (India) | Check local frequencies |
Streaming media | |
Discovery+ (India) | SD & HD |
Jio TV (India) | SD & HD |
Amazon Prime Video (India) | SD & HD |
1990-ൽ ഡിസ്ക്കവറി ഇന്റർആക്ടീവ് ലൈബ്രറി ആരംഭിക്കുകയും 92-ൽ സ്കൂൾ വിദ്യാർഥികൾക്കു വേണ്ടി 'റെഡിസെറ്റ് ലേൺ' എന്ന പ്രോഗ്രാമിന്റെ സംപ്രേഷണം നടത്തുകയും ചെയ്തു. 1993-ൽ ഡിസ്കവറി ചാനലിൽ വന്ന ഡോക്യുമെന്ററി ഇൻ ദ് കമ്പനി ഒഫ് വെയിൽസ് സിഡിറോമിലാക്കി പുറത്തിറക്കി.
ഏഷ്യൻ മേഖലയ്ക്കുവേണ്ടിയുള്ള ഡിസ്ക്കവറി ചാനലിന്റെ ഒരു നെറ്റ് വർക്ക് 1994-ൽ ആരംഭിച്ചു. 95-ൽ ഇന്ത്യയ്ക്കുവേണ്ടി ഒരു പ്രത്യേക ചാനൽ ആരംഭിക്കുകയും ചെയ്തു. 1996-ൽ ആരംഭിച്ച ആനിമൽ പ്ലാനറ്റ് എന്ന ചാനൽ ഏറെ പ്രചാരം നേടി. രണ്ടു വർഷക്കാലംകൊണ്ടു നാലുകോടി വരിക്കാരെ നേടിയ ഈ ചാനൽ 98-ൽ ഏഷ്യയിലും സംപ്രേഷണം തുടങ്ങി. ഇതോടൊപ്പം തന്നെ ഡിസ്കവറി ഹെൽത്ത് ചാനലും വിങ്സ് ചാനലും ആരംഭിച്ചു.
വിയറ്റ്നാം യുദ്ധത്തെ സംബന്ധിച്ച് തയ്യാറാക്കിയ ഫിലിമിനു 1998-ലെ എമ്മി അവാർഡ് ഡിസ്കവറി ചാനലിന് ലഭിക്കുയുണ്ടായി. 99-ൽ ആനിമൽ പ്ലാനറ്റിന്റെ 24 മണിക്കൂർ സംപ്രേഷണം ഇന്ത്യയിലാരംഭിച്ചു. അതേവർഷം തന്നെ ഇന്റർനെറ്റ് പ്രേക്ഷകർക്കുവേണ്ടി വെബ് ടി.വിയുമായി കരാറുണ്ടാക്കി.
2000-ൽ സംപ്രേഷണം ചെയ്ത വാക്കിങ് വിത്ത് ദിനോസർ എന്ന മൂന്നു മണിക്കൂർ സ്പെഷ്യൽ പ്രോഗ്രാമിന് ഏറ്റവുമധികം പ്രേക്ഷകരെ ലഭിക്കുകയുണ്ടായി. വാച്ച് വിത്ത് ദ് വേൾഡ് ഇൻസൈഡ് ദ് സ്പേസ് സ്റ്റേഷൻ എന്ന പ്രോഗ്രാമിന്റെ സംപ്രേഷണവും ഈ വർഷം തന്നെയായിരുന്നു. ആനിമൽ പ്ലാനറ്റിലെ ആദ്യ സിനിമയായ റിട്രിവേഴ്സ് ഏറ്റവുമധികം പ്രേക്ഷകരെ നേടി.
'ഡിജിറ്റൽ ആനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്റ്റീവ് ഫിഡിലിറ്റി യൂസ് സ്റ്റുഡിയോ' 2001-ൽ മോൺറിയോയിൽ ആരംഭിച്ചു. അമേരിക്കയിലെ ഏറ്റവും മികച്ച ആറു സ്ഥാപനങ്ങളിൽ ഒന്നായി ഫൊർച്യൂൺ മാഗസീൻ സർവേ 2002-ൽ തിരഞ്ഞെടുത്തത് ഡിസ്കവറി ചാനലിനെയാണ്.
ഇന്ത്യയിൽ സോണി ടി.വിയുമായി സഹകരിച്ച് പ്രവർത്തിക്കുവാൻ ഡിസ്കവറി ചാനൽ ഒരു കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.