ദിൽഹാര ഫെർണാണ്ടോ

ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരൻ
(Dilhara Fernando എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശ്രീലങ്കയിലെ ഒരു പ്രൊഫഷണൽ ക്രിക്കറ്റ് കളിക്കാരനാണ് ദിൽ‌ഹാര ഫെർണാണ്ടോ (സിംഹള: දිල්හාර ප්‍රනාන්දු; ജനനം: 19 ജൂലൈ 1979) എന്നറിയപ്പെടുന്ന ചൊന്ഗെനിഗെ രംധി ദിൽ‌ഹാര ഫെർണാണ്ടോ. വലംകൈയ്യൻ പേസ് ബൗളറായ ഇദ്ദേഹം ടെസ്റ്റിലും, ഏകദിനത്തിലും, ട്വന്റി 20യിലും ശ്രീലങ്കയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 2007 ഐസിസി ക്രിക്കറ്റ് ലോകകപ്പ്, 2011 ഐസിസി ക്രിക്കറ്റ് ലോകകപ്പ് റണ്ണർഅപ്പ് ടീമുകളിൽ അംഗമായിരുന്നു.

ദിൽ‌ഹാര ഫെർണാണ്ടോ
දිල්හාර ප්‍රනාන්දු
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ചൊന്ഗെനിഗെ രംധി ദിൽ‌ഹാര ഫെർണാണ്ടോ
ജനനം (1979-07-19) 19 ജൂലൈ 1979  (45 വയസ്സ്)
കൊളംബോ
ഉയരം6 അടി (1.829 മീ)*
ബാറ്റിംഗ് രീതിവലം-കൈയ്യൻ
ബൗളിംഗ് രീതിRight arm fast
റോൾBowler
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 82)14 ജൂൺ 2000 v പാകിസ്താൻ
അവസാന ടെസ്റ്റ്8 ജൂലൈ 2012 v പാകിസ്താൻ
ആദ്യ ഏകദിനം (ക്യാപ് 106)9 ജനുവരി 2001 v സൗത്ത് ആഫ്രിക്ക
അവസാന ഏകദിനം11 ജനുവരി 2012 v പാകിസ്താൻ
ആദ്യ ടി20 (ക്യാപ് 3)15 ജൂൺ 2006 v ഇംഗ്ലണ്ട്
അവസാന ടി2014 ഫെബ്രുവരി 2016 v ഇന്ത്യ
പ്രാദേശിക തലത്തിൽ
വർഷംടീം
1997/98–നിലവിൽSinhalese Sports Club
2008Worcestershire
2008–2011മുംബൈ ഇന്ത്യൻസ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ടി20 ഫസ്റ്റ് ക്ലാസ്
കളികൾ 40 147 18 109
നേടിയ റൺസ് 249 239 25 561
ബാറ്റിംഗ് ശരാശരി 8.30 9.19 5.00 7.58
100-കൾ/50-കൾ 0/0 0/0 -/- 0/0
ഉയർന്ന സ്കോർ 39* 20 21 42
എറിഞ്ഞ പന്തുകൾ 6,181 6,507 378 14,670
വിക്കറ്റുകൾ 100 187 18 291
ബൗളിംഗ് ശരാശരി 37.84 30.20 25.77 30.39
ഇന്നിംഗ്സിൽ 5 വിക്കറ്റ് 3 1 0 6
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 0 0
മികച്ച ബൗളിംഗ് 5/42 6/27 3/19 6/29
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 10/– 27/– 3/- 39/–
ഉറവിടം: ഈഎസ്പിഎൻ ക്രിക്കിൻഫോ, 14 ഫെബ്രുവരി 2016

ആഭ്യന്തര കരിയർ

തിരുത്തുക

2008 ൽ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ വളരെ ചെറിയ ഒരു കാലത്തേക്ക് കളിച്ചിട്ടുണ്ട്. വോർക്ക്ഷെയറിനായി സീസണിന്റെ അവസാനത്തിൽ ഒരു കൗണ്ടി ചാമ്പ്യൻഷിപ്പും രണ്ട് പ്രോ 40 മത്സരങ്ങളും കളിച്ചു.

അന്താരാഷ്ട്ര കരിയർ

തിരുത്തുക

2000 ജൂണിൽ കൊളംബോയിൽ നടന്ന പാകിസ്താനെതിരായ ടെസ്റ്റ് മത്സരത്തിലാണ് ഫെർണാണ്ടോ ശ്രീലങ്കയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. ആറുമാസത്തിനുശേഷം ഡർബനിൽ നടന്ന ഒരു കളിയിൽ അദ്ദേഹം 91.9 kilometres per hour (57.1 mph) വേഗതയിൽ പന്തെറിഞ്ഞു. ഇന്ത്യയിൽ ബംഗ്ലാദേശുമായി നടന്ന പരമ്പരയിൽ 93.4 kilometres per hour (58.0 mph) വേഗതയിലാണ് അദ്ദേഹം പന്തെറിഞ്ഞത്. എന്നാൽ മിക്കപ്പോഴും പരിക്ക് അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയർ പരിമിതപ്പെടുത്തിയിരുന്നു. ഒരു വർഷത്തിനിടയിൽ അദ്ദേഹത്തിന്റെ പുറത്ത് പേശീവലിവുകൊണ്ടുള്ള രണ്ട് പരിക്കുണ്ടായതുകൊണ്ട് 2004 ൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഹോം പരമ്പര നഷ്ടമായി.

2010 ലെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ, ഗബ്ബയിൽ നടന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ, 150 kilometres per hour (93 mph) വേഗതയിൽ പന്തെറിഞ്ഞു. 

2007 ഒക്ടോബർ 13 ന് കൊളംബോയിൽ നടന്ന ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഫെർണാണ്ടോ തന്റെ കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമായ 27 ന് 6 പുറത്തെടുക്കുകയും, ഈ മത്സരത്തിൽ ശ്രീലങ്ക ഇംഗ്ലണ്ടിനെ 107 റൺസിന് പരാജയപ്പെടുത്തുകയും ചെയ്തു. ഇതാദ്യമായി ഫെർണാണ്ടോ ഒരു ഏകദിന ഇന്നിംഗ്‌സിൽ 4 വിക്കറ്റിൽ കൂടുതൽ നേട്ടം കൈവരിക്കുകയും ഈ നേട്ടം അദ്ദേഹത്തെ ശ്രീലങ്കൻ ഏകദിന ബൗളർമാരുടെ മികച്ച പ്രകടനം പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തിക്കുകയും ചെയ്തു.[1]

2007 ലെ ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് ലോകകപ്പിൽ വെറും 2 റൺസിന് ടീമിനെ വിജയ മാർജിനിലേക്ക് നയിച്ചു. മത്സരത്തിന്റെ അവസാന പന്തിൽ ഇംഗ്ലണ്ടിന് വെറും 2 റൺസ് മാത്രം ആവശ്യമുള്ളപ്പോൾ, മികച്ച ഒരു പന്തിലൂടെ രവി ബോപാറയെ ക്ലീൻ ബൗൾഡ് ചെയ്തുകൊണ്ട് ശ്രീലങ്കയെ വിജയ പഥത്തിലെത്തിച്ചു.[2] [3] [4]

കരിയറിലെ 158 ഏകദിന വിക്കറ്റുകളുമായാണ് ഫെർണാണ്ടോ പരമ്പര പൂർത്തിയാക്കിയത്. 2011 ജൂൺ 17 ലെ കണക്കുപ്രകാരം ചമിന്ദ വാസ്, സനത് ജയസൂര്യ, മുത്തയ്യ മുരളീധരൻ എന്നിവർ മാത്രമാണ് ശ്രീലങ്കയ്ക്ക് വേണ്ടി ഇതിൽ കൂടുതൽ ഏകദിന വിക്കറ്റുകൾ നേടിയവർ (ഇവർ മൂന്ന് പേരും 300 ഏകദിന വിക്കറ്റുകൾ നേടിയിട്ടുണ്ട്). [5]

3 വർഷത്തിന് ശേഷം ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിലേക്ക് ഫെർണാണ്ടോ തിരഞ്ഞെടുക്കപ്പെട്ടു. 2016 ഫെബ്രുവരി 14 ന് ഇന്ത്യയ്‌ക്കെതിരെ അദ്ദേഹം 4 വർഷത്തിനുശേഷം തന്റെ ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചു. ശ്രീലങ്ക മത്സരത്തിൽ വളരെ കുറച്ച് റൺസ് നേടിയത് കാരണം അദ്ദേഹത്തിന് വിക്കറ്റൊന്നും നേടാനായില്ലെന്നുമാത്രമല്ല, ഈ മത്സരത്തിൽ ശ്രീലങ്ക 9 വിക്കറ്റിന് തോൽക്കുകയും ചെയ്തു. [6] ഇതായിരുന്നു അദ്ദേഹത്തിന്റെ അവസാന അന്താരഷ്ട്ര മത്സരം.

സ്വകാര്യ ജീവിതം

തിരുത്തുക

കൊളംബോയുടെ പ്രാന്തപ്രദേശമായ കണ്ടാനയിലെ ഡി മസെനോഡ് കോളേജിൽനിന്നാണ് ദിൽഹാര വിദ്യാഭ്യാസം നേടിയത്. ബാസ്കറ്റ് ബോൾ കളിക്കാരനായി സ്കൂൾ ജീവിതം ആരംഭിച്ചെങ്കിലും അദ്ദേഹത്തിന്റെ ഉയരവും ആകാരവും കാരണം ക്രിക്കറ്റ് കളിയിലേയ്ക്ക് റിക്രൂട്ട് ചെയ്യപ്പെട്ടു.

ദിൽഹാര ഒരു ക്രിസ്ത്യൻ മതവിശ്വാസിയാണ്.

  1. Best bowling figures in an innings – Sri Lanka from Cricinfo, retrieved 13 October 2007
  2. http://www.gettyimages.com/detail/news-photo/ravi-bopara-of-england-walks-back-after-being-bowled-by-news-photo/73809993
  3. https://www.theguardian.com/sport/blog/2014/mar/03/ravi-bopara-england-west-indies-odi
  4. https://www.telegraph.co.uk/sport/cricket/2310353/Bopara-heroics-in-vain-as-England-fall-short.html
  5. Most ODI wickets – Sri Lanka from Cricinfo, retrieved 17 June 2011
  6. Fernando, Andrew Fidel (28 January 2016). "Dilhara Fernando gets surprise Sri Lanka recall". ESPNcricinfo. Retrieved 1 February 2016.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദിൽഹാര_ഫെർണാണ്ടോ&oldid=4099939" എന്ന താളിൽനിന്ന് ശേഖരിച്ചത്