ധർമ്മപദം

(Dhammapada എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബുദ്ധമതത്തിലെ പ്രമാണഗ്രന്ഥങ്ങളിലൊന്നാണ്‌ ധർമ്മപദം പാലിയിൽ ധമ്മപദം. ത്രിപിടകങ്ങൾ എന്നറിയപ്പെടുന്ന വിനയപിടകം, അഭിധമ്മപിടകം, സൂത്തപിടകം എന്നിവയിലെ സൂത്തപിടകത്തിൽ ഉൾപ്പെട്ടതാണ്‌ ധർമ്മപദം അഥവാ ധമ്മപദം. ഇതിന്റെ ഉള്ളടക്കം അതെഴുതപ്പെട്ടകാലത്തെ ഭാരതീയ തത്ത്വചിന്തകളുടേയും സദാചാരസങ്കല്പങ്ങളുടേയും ലളിതമായ പ്രതിപാദനമായിക്കരുതപ്പെടുന്നു.[1] ഈ ഗ്രന്ഥം പാലിഭാഷയിലാണ്‌ രചിക്കപ്പെട്ടിരിക്കുന്നത്. 26 അദ്ധ്യായങ്ങളിലായി 423 ഗാഥകളാണുള്ളത്.[2] ഇതിലെ ഉള്ളടക്കം അന്നു നിലവിലുണ്ടായിരുന്ന ഭാരതീയ ചിന്തകളുടെയും സദാചാര സങ്കല്പങ്ങളുടെയും ലളിതമായ പ്രതിപാദനമാണ്‌, അതിനാൽ ഒരു മതഗ്രന്ഥമെന്നതിലുപരി ഇത് ഒരു ഭാരതീയ ഗ്രന്ഥം ആണെന്നു പറയാം. [3]

 
ബുദ്ധമതം
എന്ന  പരമ്പരയുടെ  ഭാഗം 

Dharma Wheel.svg

ചരിത്രം

ധാർമ്മിക മതങ്ങൾ
ബുദ്ധമതത്തിന്റെ നാഴികകല്ലുകൾ
ബൗദ്ധ സഭകൾ

സ്ഥാപനം

ചതുര സത്യങ്ങൾ
അഷ്ട വിശിഷ്ട പാതകൾ
പഞ്ച ദർശനങ്ങൾ
നിർ‌വാണം· ത്രിരത്നങ്ങൾ

പ്രധാന വിശ്വാസങ്ങൾ

ജീവൻറെ മൂന്ന് അടയാളങ്ങൾ
സ്കന്ദർ · Cosmology · ധർമ്മം
ജീവിതം · പുനർ‌ജന്മം · ശൂന്യത
Pratitya-samutpada · കർമ്മം

പ്രധാന വ്യക്തിത്വങ്ങൾ

ഗൗതമബുദ്ധൻ
ആനന്ദ ബുദ്ധൻ · നാഗാർജ്ജുനൻ
ഇരുപത്തെട്ട് ബുദ്ധന്മാർ
ശിഷ്യന്മാർ · പിൽകാല ബുദ്ധസാന്യാസിമാർ

Practices and Attainment

ബുദ്ധൻ · ബോധിസത്വം
ബോധോദയത്തിന്റെ നാലുഘട്ടങ്ങൾ
Paramis · Meditation · Laity

ആഗോളതലത്തിൽ

തെക്കുകിഴക്കനേഷ്യ · കിഴക്കനേഷ്യ
ഇന്ത്യ · ശ്രീലങ്ക · ടിബറ്റ്
പാശ്ചാത്യരാജ്യങ്ങൾ

വിശ്വാസങ്ങൾ

ഥേർ‌വാദ · മഹായാനം · നവായാനം
വജ്രയാനം · ഹീനയാനം · ആദ്യകാലസരണികൾ

ബുദ്ധമത ഗ്രന്ഥങ്ങൾ

പാലി സംഹിത · മഹായാന സൂത്രങ്ങൾ
ടിബറ്റൻ സംഹിത

താരതമ്യപഠനങ്ങൾ
സംസ്കാരം · വിഷയങ്ങളുടെ പട്ടിക
കവാടം: ബുദ്ധമതം

Dharma wheel 1.png

കാലഘട്ടവും രചനയുംതിരുത്തുക

ധർമ്മപദത്തിന്റെ രചനാകാലത്തെക്കുറിച്ച് കൃത്യമായ അറിവില്ല. ശ്രീബുദ്ധന്റെ നിർവാണത്തിനുശേഷം മൂന്നുമാസം കഴിഞ്ഞ് അദ്ദേഹത്തിന്റെ ശിഷ്യന്മാരായ ആർഹതന്മാർ ഒത്തുചേർന്ന് അദ്ദേഹത്തിന്റെ കാവ്യഭാഷിതങ്ങൾ സമാഹരിച്ച് ക്രോഡീകരിച്ച് ധർമ്മപദം എന്ന പേരു നൽകിയതാണ്‌ എന്നാണ്‌ കരുതപ്പെടുന്നത്. ഡോ. എസ്. രാധാകകൃഷ്ണന്റെ അഭിപ്രായത്തിൽ ഇത് ഒന്നാം സഭ ചേർന്ന വർഷമായ ക്രി.മു 477 മുതലായിരിക്കാം ഇവ രചിക്കപ്പെട്ടത് എന്നാണ്‌. മദ്ധ്യേഷ്യയിലെ ഖോട്ടാൻ പ്രദേശത്തുനിന്നും പാലിയിലല്ലാതെ പ്രാകൃത ഖരോഷ്ടിയിൽ എഴുതപ്പെട്ട ധർമ്മപദത്തിന്റെ ഭാഗങ്ങൾ ലഭിച്ചിട്ടുണ്ട്. ക്രി.പി. രണ്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട പാലിയിലും സംസ്കൃതത്തിലുമുള്ള പാഠങ്ങൾ ഇവയേക്കാൾ പഴക്കമുള്ളതാണ്‌. വിപുലമായ ആഖ്യാനപാഠങ്ങളോടെ ജോൺ ബ്രോ പ്രസാധനം ചെയ്ത ഗാന്ധാരി ധർമ്മപദം എന്ന ഗ്രന്ഥത്തിൽ പാലി, ഗാന്ധാര, സംസ്കൃത, മഹാസാംഘിക എന്നിങ്ങനെ നാലു പുരാതന പാഠങ്ങളെക്കുറിച്ച് വ്യകതമായ സൂചന നൽകുന്നു. ആദ്യകാല ബുദ്ധമതഗ്രന്ഥങ്ങളെല്ലാം പാലിഭാഷയിലാണ്‌. താൻ സാധാരണക്കാരോടാണ്‌ സംസാരിക്കുന്നത് എന്നതിനാൽ തന്റെ ഉപദേശങ്ങളും പ്രഭാഷണങ്ങളും സാധാരണക്കാരുടെ ഭാഷയായ പാലിയിലാണ്‌ രേഖപ്പെടുത്തി വക്കേണ്ടതെന്ന് ശ്രീബുദ്ധൻ നിഷ്കർഷിച്ചിരുന്നുവത്രെ. 45 കൊല്ലത്തെ ധർമ്മപ്രചരണത്തിനിടെ മുന്നൂറു സന്ദർഭങ്ങളിലായി പ്രഭാഷണങ്ങളിലോ സംഭാഷണവേളകളിലോ ശ്രോതാക്കളുടെ നിലവാരമനുസരിച്ച് ശ്രീബുദ്ധൻ തന്നെ ചൊല്ലിയതാണ്‌ ഈ 423 ഗാഥകളും എന്നു കരുതപ്പെടുന്നു. ഒരോ ഗാഥയും ചോല്ലാനുണ്ടായ സന്ദർഭവും അത് സംബന്ധിച്ച കഥകളും ബുദ്ധഘോഷന്റെ വിപുലമായ ധർമ്മപദവ്യഖ്യാനത്തിൽ കൊടുത്തിട്ടുണ്ട്. ഗാന്ധാരി ധർമ്മപദത്തെക്കൂടാതെ പാറ്റ്നാ ധർമ്മപദം[4], ഉദാനവർഗ്ഗ ധർമ്മപദം,(സംസ്കൃതം) മഹാവാസ്തു ധർമ്മപദം എന്നിങ്ങനെ വ്യത്യസ്തപാഠങ്ങളും നിലവിലുണ്ട്. ഫാജിയൂ ജിങ് എന്ന ചീനരുടെ പരിഭാഷയും വിരളമായെങ്കിലും ഉപയോഗത്തിലുണ്ട്.

അദ്ധ്യായങ്ങൾതിരുത്തുക

 1. യമകവർഗ്ഗം
 2. അപ്രമാദവർഗ്ഗം
 3. ചിത്തവർഗ്ഗം
 4. പുഷ്പവർഗ്ഗം
 5. ബാലവർഗ്ഗം(മൂഢവർഗ്ഗം)
 6. പണ്ഡിതവർഗ്ഗം
 7. ആർഹതവർഗ്ഗം
 8. സഹസ്രവർഗ്ഗം
 9. പാപവർഗ്ഗം
 10. ദണ്ഡവർഗ്ഗം
 11. ജരവർഗ്ഗം
 12. ആത്മവർഗ്ഗം
 13. ലോകവർഗ്ഗം
 14. ബുദ്ധവർഗ്ഗം
 15. സുഖവർഗം
 16. പ്രിയവർഗ്ഗം
 17. ക്രോധവർഗ്ഗം
 18. മലവർഗ്ഗം
 19. ധർമിഷ്ഠവർഗ്ഗം
 20. മാർഗവർഗ്ഗം
 21. പക്കിണവർഗ്ഗം
 22. നിരയവർഗ്ഗം
 23. നാഗ(ആന)വർഗ്ഗം
 24. തൃഷ്ണാവർഗ്ഗം
 25. ഭിക്ഷുവർഗ്ഗം
 26. ബ്രാഹ്മണവർഗ്ഗം

വ്യാഖ്യാനങ്ങളും പരിഭാഷകളുംതിരുത്തുക

ധർമ്മപദത്തെ നിരവധി ലോകോത്തര പൺഢിതന്മാർ പഠിക്കുകയും വ്യാഖ്യാനിക്കുകയും പരിഭാഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആചാര്യ വിനോൻബെ ഭാവെ 50 കൊല്ലത്തോളം ധർമ്മപദത്തെ പഠിച്ചു എന്നാണ്‌ പറയപ്പെടുന്നത്. അദേഹം 423 ഗാഥകളും 26 അദ്ധ്യായങ്ങളും മൂന്ന് വിഭാഗങ്ങളായി തരം തിരിക്കുകയുണ്ടായി. കർമ്മയോഗം, സാധന, നിഷ്ഠ എന്നിവയാണവ. ഓരോ വിഭാഗത്തേയും ആറുവീതം അദ്ധ്യായങ്ങളാക്കി മൊത്തം 18 അദ്ധ്യായങ്ങളാക്കി വർഗ്ഗീകരിച്ചു. ഗാഥകളെ വിഷയമനുസരിച്ച് 100 ഉപശീർഷകങ്ങളാക്കി. ധർമ്മപദം നവസംഹിത എന്നപേരിൽ 1959-ൽ ഇത് പ്രസിദ്ധപ്പെടുത്തി.

ജോൺ ബ്രോ ധർമ്മപദം വിപുലമായ വ്യാഖ്യാനങ്ങളടക്കം ഗാന്ധാരധർമ്മപദം എന്ന പേരിൽ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ഡോ. എസ്. രാധാകൃഷ്ണൻ ധർമ്മപദം പഠിക്കുകയും അതിനെ ഹിന്ദി ഇംഗ്ലീഷ് എന്നീ ഭാഷകളിലേക്ക് തർജ്ജമ ചെയ്യുകയുമുണ്ടായി. സഹോദരൻ അയ്യപ്പൻ പാലിയിൽ നിന്ന് അയ്യാക്കുട്ടിയുടെ സഹായത്തോടെ വിവർത്തനം രചിച്ചിട്ടുണ്ട്. മൂലൂർ പത്മനാഭപ്പണിക്കർ ധർമപദം കിളിപ്പാട്ട് രീതിയിലാണ്‌ വിവർത്തനം ചെയ്ത് അവതരിപ്പിച്ചത്. ഇവ കൂടാതെ തേലപ്പുറത്ത് നാരായണനമ്പിയുടെ ഗദ്യപരിഭാഷ(1914) കെ.രാഘവൻ തിരുമുൽപ്പാടിന്റെ പദ്യപരിഭാഷ(1959) മലയാളിയായ ഫാദർ ഇലഞ്ഞിമറത്തിന്റെ പരിഭാഷ, വിജു.വി.നായരുടെ ഗദ്യപരിഭാഷ (1998) മാധവൻ അയ്യപ്പത്ത് ഗദ്യപരിഭാഷ (2000) എന്നീ ഗ്രന്ഥങ്ങൾ വിവർത്തനങ്ങളായി മലയാളത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

വ്യാഖ്യാനങ്ങൾതിരുത്തുക

മലയാളംതിരുത്തുക

തമിഴ്തിരുത്തുക

 • ഭിക്ഷു സോമാനന്ദ നായക ഥേര (ഗദ്യം)

സംസ്കൃതംതിരുത്തുക

 • റിഡ്ജി ലാമ.

ഹിന്ദിതിരുത്തുക

 • ധർമ്മപദം- നവസംഹിത- സമ്പാ: വിനോബ, അനുവാദകൻ: കുന്ദർ ദിവാൻ

പരാമർശങ്ങൾതിരുത്തുക

 1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2006-04-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-02-18.
 2. http://www.thebigview.com/buddhism/dhammapada.html
 3. മാധവൻ അയ്യപ്പത്ത് (സംശോധാവ്.). ധർമ്മപദം. തൃശൂർ: കറന്റ് ബുക്സ്. {{cite book}}: Cite has empty unknown parameters: |accessyear=, |accessmonth=, |month=, |chapterurl=, |origdate=, and |coauthors= (help); Unknown parameter |origmonth= ignored (help)
 4. http://www.ancient-buddhist-texts.net/Buddhist-Texts/C5-Patna/index.htm
 5. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-12-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-01.
 6. സാഹിത്യവിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
"https://ml.wikipedia.org/w/index.php?title=ധർമ്മപദം&oldid=3634902" എന്ന താളിൽനിന്ന് ശേഖരിച്ചത്