മാധവൻ അയ്യപ്പത്ത്

മാധവൻ അയ്യപ്പത്ത്

ഒരു പ്രമുഖ മലയാള കവിയാണ് മാധവൻ അയ്യപ്പത്ത് (24 ഏപ്രിൽ 1934 - 25 ഡിസംബർ 2021). കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

മാധവൻ അയ്യപ്പത്ത്
മാധവൻ അയ്യപ്പത്ത് , 2014
ജനനം (1934-04-24) 24 ഏപ്രിൽ 1934 (age 91) വയസ്സ്)
ജീവിതപങ്കാളിടി.സി. രമാദേവി
കുട്ടികൾസഞ്ജയ്, മഞ്ജിമ
മാതാപിതാക്കൾഅയ്യപ്പത്ത് ലക്ഷ്മിക്കുട്ടിയമ്മ, പെരിങ്ങോട് കരുമത്തിൽ രാമുണ്ണി നായർ

ജീവിത രേഖ

തിരുത്തുക

തൃശ്ശൂർ ജില്ലയിൽ കുന്നംകുളത്തിനടുത്ത്‌ ചൊവ്വന്നൂരിൽ അയ്യപ്പത്ത്‌ ലക്ഷ്‌മിക്കുട്ടിയമ്മയുടെയും പെരിങ്ങോട്ട്‌ കരുമത്തിൽ രാമുണ്ണിനായരുടെയും മകനായി 1934 ഏപ്രിൽ 24-ന്‌ ജനനം. മദ്രാസ്‌ യൂണിവേഴ്‌സിറ്റിയിൽനിന്ന്‌ ഇക്കണോമിക്‌സിൽ ബി.എ.യും ഇംഗ്ലീഷ്‌ സാഹിത്യത്തിൽ എം.എയും എടുത്തു. 1992 വരെ കേന്ദ്ര സർക്കാർ സേവനം.[1]

ഭാര്യ: ടി.സി. രമാദേവി മക്കൾ: ഡോ. സഞ്ജയ്‌ ടി. മേനോൻ, മഞ്ജിമ ബബ്ലു.

പുരസ്കാരങ്ങൾ

തിരുത്തുക
  • 1988 ലെ കേരള സാഹിത്യ അക്കാദമി അവാർഡ്‌.[2]
  • 2008 ലെ ആശാൻ പ്രൈസ്[3]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-01-11. Retrieved 2012-01-15.
  2. http://www.keralasahityaakademi.org/ml_aw2.htm
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-13. Retrieved 2012-01-15.
"https://ml.wikipedia.org/w/index.php?title=മാധവൻ_അയ്യപ്പത്ത്&oldid=3760332" എന്ന താളിൽനിന്ന് ശേഖരിച്ചത്