ഡിസംബർ 19
തീയതി
(December 19 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 19 വർഷത്തിലെ 353 (അധിവർഷത്തിൽ 354)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1187 - പോപ് ക്ലെമന്റ് മൂന്നാമൻ തിരഞ്ഞെടുക്കപ്പെട്ടു.
- 1675 - കിംഗ് ഫിലിപ്പ് യുദ്ധത്തിലെ പരമപ്രധാനമായ ഗ്രേറ്റ് സ്വാംപ് ഫൈറ്റ്, ഇംഗ്ലീഷ് കുടിയേറ്റക്കാരുടെ കയ്പേറിയ വിജയത്തിന് ഇത് വഴിവെച്ചു.
- 1879 - ന്യൂസിലാൻഡ് യൂണിവേഴ്സൽ പുരുഷ വോട്ടവകാശം നൽകി.
- 1907 - പെൻസിൽവാനിയയിലെ ജേക്കബ്സ് ക്രീക്കിൽ ഡർ മൈൻ ഡിസാസ്റ്ററിൽ ഇരുനൂറ്റി മുപ്പത്തൊമ്പത് കൽക്കരി ഖനി ജീവനക്കാർ കൊല്ലപ്പെട്ടു.
- 1924 - അവസാന റോൾസ് റോയ്സ് സിൽവർ ഗോസ്റ്റ് ഇംഗ്ലണ്ടിലെ ലണ്ടനിലാണ് വിറ്റത്.
- 1941 - ഹിറ്റ്ലർ ജർമ്മൻ സൈന്യത്തിന്റെ സുപ്രീം കമാൻഡർ-ഇൻ-ചീഫ് ആയി.
- 1961 - ദാമൻ, ദിയു എന്നീ പ്രദേശങ്ങളെ പോർച്ചുഗീസ് ആധിപത്യത്തിൽ നിന്നും മോചിപ്പിച്ച് ഇന്ത്യയോടു ചേർത്തു.
- 1963 - സാൻസിബാർ ബ്രിട്ടണിൽ നിന്നും സ്വതന്ത്രമായി.
- 1997 - ടൈറ്റാനിക്ക് എന്ന ചലചിത്രം പുറത്തിറങ്ങി.
- 2001 - അമേരിക്കൻ ഐക്യനാടുകളിലെ ലോക വ്യാപാര സമുച്ചയത്തിനു നേരേ നടന്ന 2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന്റെ ഫലമായി ഉണ്ടായ അഗ്നി മൂന്നു മാസത്തിനു ശേഷം കെടുത്തി
ജന്മവാർഷികങ്ങൾ
തിരുത്തുക- 1974 - റിക്കി പോണ്ടിംഗ്, ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം.
- 1934 - പ്രതിഭാ പാട്ടിൽ, ഇന്ത്യയുടെ രാഷ്ട്രപതി