ടൈറ്റാനിക് (ചലച്ചിത്രം)

(ടൈറ്റാനിക്ക് (ചലചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടൈറ്റാനിക് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ടൈറ്റാനിക് (വിവക്ഷകൾ) എന്ന താൾ കാണുക. ടൈറ്റാനിക് (വിവക്ഷകൾ)

ജെയിംസ് കാമറൂൺ കഥയും, തിരക്കഥയും, സം‌വിധാനവും, സഹനിർമ്മാണവും നിർവ്വഹിച്ച് 1997-ൽ ആർ.എം.എസ്. ടൈറ്റാനിക് എന്ന കപ്പലിന്റെ ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച ഒരു ചലച്ചിത്രമാണ്‌ ടൈറ്റാനിക്. ലിയോനാർഡോ ഡികാപ്രിയോ, കേറ്റ് വിൻസ്ലെറ്റ് എന്നിവരാണ്‌ ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 1959-ൽ ബെൻഹർ, പിന്നീട് 2003-ൽ ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിട്ടേൺ ഓഫ് ദ കിങ് എന്നീ ചിത്രങ്ങളോടൊപ്പം, ഏറ്റവുമധികം ഓസ്കാർ പുരസ്കാരങ്ങൾ നേടിയ ചിത്രമാണ്‌ ടൈറ്റാനിക്'(11 ഓസ്കാർ) [7] അക്കാദമി അവാർഡിനായുള്ള നാമ നിർദ്ദേശങ്ങളുടെ എണ്ണത്തിൽ 1950 ൽ പുറത്തിറങ്ങിയ ഓൾ എബൗട്ട് ഈവിനൊപ്പമാണ് ഈ ചിത്രം; ഇരു ചിത്രത്തിനും 14 വീതം നാമനിർദ്ദേശങ്ങളാണ് ലഭിച്ചത് [8]. ലിയോനാർഡോ ഡികാപ്രിയൊ, കേറ്റ് വിൻസ്‌ലെറ്റ് എന്നിവരാണ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. യഥാക്രമം ജാക്ക് ഡേവിസൺ, റോസ് ഡ്വിറ്റ് ബുക്കറ്റെർ എന്നാണ്‌ കഥാപാത്രങ്ങളുടെ പേരുകൾ. ടൈറ്റാനിക് ദുരന്തത്തിന്റെ നൂറാം വാർഷിക സമയത്ത് - 2012 ഏപ്രിലിൽ- ഈ ചിത്രത്തിന്റെ 3ഡി പതിപ്പ് പ്രദർശനത്തിനെത്തി.

ടൈറ്റാനിക്
Theatrical release poster
സംവിധാനംജെയിംസ് കാമറൂൺ
നിർമ്മാണംജെയിംസ് കാമറൂൺ
ജോൺ ലാൻഡൂ
രചനജെയിംസ് കാമറൂൺ
അഭിനേതാക്കൾലിയോനാർഡോ ഡികാപ്രിയോ
കേറ്റ് വിൻസ്ലെറ്റ്
ബില്ലി സെയിൻ
കാത്തി ബേറ്റ്സ്
ഫ്രാൻസെസ് ഫിഷർ
വിക്ടർ ഗാർബർ
ഗ്ലോറിയ സ്റ്റുവാർട്ട്
ബെർണാഡ് ഹിൽ
ഡാനി നുച്ചി
ബിൽ പാക്സ്റ്റൺ
സംഗീതംജെയിംസ് ഹോണർ
ഛായാഗ്രഹണംറസ്സൽ കാർപെന്റർ
ചിത്രസംയോജനംകോൺറാഡ് ബഫ്
ജെയിംസ് കാമറൂൺ
റിച്ചാർഡ് എ. ഹാരിസ്
സ്റ്റുഡിയോലൈറ്റ്സ്റ്റോം എന്റർടെയിൻമെന്റ്
വിതരണംയുഎസ്എ/കാനഡ
പാരമൗണ്ട് പിക്ചേഴ്സ്
ആഗോളം
20th സെഞ്ചുറി ഫോക്സ്
റിലീസിങ് തീയതിഡിസംബർ 19, 1997
രാജ്യംയുണൈറ്റഡ് സ്റ്റേറ്റ്സ്
ഭാഷഇംഗ്ലീഷ്
ബജറ്റ്US$200 ദശലക്ഷം[1][2][3][4][5][6]
സമയദൈർഘ്യം194 മിനുട്ട്
ആകെ$1,842,879,955[1] - $1,848,813,795[2]
  1. 1.0 1.1 "Box office statistics for Titanic (1997)". Box Office Mojo. Retrieved October 15, 2006.
  2. 2.0 2.1 Movie Titanic - Box Office Data, News, Cast Information - The Numbers
  3. "CANOE - JAM! Movies - Artists - Cameron, James: Billion-dollar baby". Jam.canoe.ca. 1998-02-07. Retrieved 2009-07-28.
  4. Garrett, D., 2007. Big-budget bang-ups. Variety, [internet] 20 April. Available at Variety.com [Accessed 16 November 2009]. Archived at Webcitation.org
  5. Sandler, K.S. & Studlar, G. eds., 1999. Titanic: Anatomy of a Blockbuster. Piscataway, NJ: Rutgers University Press.
  6. Welkos, R., 1998. The $200-Million Lesson of 'Titanic'. Los Angeles Times, [internet] 11 February. Available at Articles.latimes.com[Accessed 12 December 2009]. Archived at.
  7. http://news.bbc.co.uk/2/hi/entertainment/6401799.stm
  8. http://news.bbc.co.uk/2/hi/entertainment/6401799.stm
"https://ml.wikipedia.org/w/index.php?title=ടൈറ്റാനിക്_(ചലച്ചിത്രം)&oldid=4036763" എന്ന താളിൽനിന്ന് ശേഖരിച്ചത്