സാൻസിബാർ
കേരളത്തിൽ അധികം പ്രചാരത്തിലാകാത്ത ഒരു ആഫ്രിക്കൻ വാഴയിനമാണ് സാൻസിബാർ. നേന്ത്രന്റെ അതേ ഗുണങ്ങളുള്ള ഒരിനമാണ് [1] .വിദേശ ഇനമായതിനാൽ മറ്റു വാഴകളെപ്പോലെ രോഗപ്രതിരോധ ശേഷി ഇവയ്ക്ക് ഇല്ലാത്തതാണ് ഈ ഇനം വാഴയുടെ കൃഷി വ്യാപകമാകാതിരിക്കാൻ കാരണം. കുടപ്പനില്ലാത്തതിനാൽ ഈ വാഴയിനത്തെ ട്രു ഹോൺ വിഭാഗത്തിൽ പെടുത്തിയിരിക്കുന്നു[2] .
കൃഷിരീതിതിരുത്തുക
കിളച്ചൊരുക്കിയ മണ്ണിൽ തടങ്ങളെടുത്ത് കരിയിലകൾ കൂട്ടി കത്തിക്കണം. ഉണങ്ങിപ്പൊടിഞ്ഞ ചാണകം എല്ലുപൊടി എന്നിവ ചേർത്ത് കന്നുകൾ നടാം[1] . നല്ല വിളവു ലഭിച്ച വാഴകളിൽ നിന്ന് കന്നുകൾ ഇളക്കിയെടുത്ത വിത്തായി ഉപയോഗിക്കാം. വേനൽക്കാലത്ത് ജലസേചനവും ഇടയ്ക്കിടെ ജൈവവളങ്ങൾ ചേർക്കലും ആവശ്യമാണ്. പത്തുമാസം കൊണ്ട് സാൻസിബാർ വാഴകൾ കുലയ്ക്കും.
പ്രത്യേകതകൾതിരുത്തുക
ചുണ്ടുകൾ (കുടപ്പൻ) സാൻസിബാർ വാഴക്കുലകളിൽ കാണാറില്ല[1] [2] . മൂപ്പെത്താൻ സാധാരണ നേന്ത്രനേക്കാളും ഒരു മാസം കൂടുതലാണ്. രണ്ടോ മൂന്നോ പടലകളിലായി 18-30 കായ്കൾ അടങ്ങുന്ന കുലകളാണ് ഉണ്ടാകുന്നത്. ഓരോ കായ്കൾക്കും 35 - 40 സെ.മീ. നീളവും അതിനൊത്ത വണ്ണവും ഉണ്ടാകും[2] .ഉപ്പേരിക്കും(ചിപ്സുണ്ടാക്കാൻ) ഇവ മികച്ചതാണ്[2] .