ദരി ഭാഷ

(Dari Persian എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അഫ്ഗാനിസ്ഥാനിൽ സംസാരിക്കുന്ന പേർഷ്യൻ ഭാഷയുടെ ഒരു വകഭേദമാണ് ദരി ഭാഷ - Dari language.[9] അഫ്ഗാനിസ്ഥാൻ ഔദ്യോഗികമായി അംഗീകരിക്കപ്പട്ട ഭാഷയും 1964 മുതൽ അഫ്ഗാനിസ്ഥാൻ സർക്കാർ പ്രോത്സാഹിപ്പിക്കുന്നതുമായ ഭാഷയാണിത്. അഫ്ഗാൻ പേർഷ്യൻ എന്ന പേരിലും ദരി ഭാഷ അറിയപ്പടുന്നുണ്ട്.[2][10] അഫ്ഗാനിസ്ഥാൻ ഭരണഘടന പ്രകാരം അഫ്ഗാനിസ്ഥാന്റെ രണ്ടു ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് ദരി ഭാഷ. രണ്ടാമത്തേത് പഷ്തു ഭാഷയാണ്. അഫ്ഗാനിസ്ഥാനിൽ ഏറ്റവും വ്യാപകവുമായി സംസാരിക്കപ്പെടുന്ന ഭാഷയാണിത്. ജനസംഖ്യയുടെ 25 ശതമാനം മുതൽ 50 ശതമാനം വരെ ജനങ്ങൾ പ്രാദേശികമായി സംസാരിക്കുന്ന ഭാഷയാണ് ദരി ഭാഷ. അഫ്ഗാനിസ്ഥാന്റെ ഒരു പൊതുഭാഷയായാണ് ഇത് പരിഗണിക്കപ്പെടുന്നത്. ഇറാനിയൻ, അഫ്ഗാനിസ്ഥാൻ പേർഷ്യൻ ഭാഷകൾ പരസ്പരം സുഗ്രാഹ്യമാണ്. പദാവലിയിലും ശബ്ദശാസ്ത്രത്തിലും മാത്രമാണ് പ്രാഥമികമായി വ്യത്യാസം കാണപ്പെടുന്നത്. ആദ്യകാല പുതിയ പേർഷ്യൻ, ദരി പേർഷ്യൻ, ഇറാനിയൻ പേർഷ്യൻ, താജിക് പേലേയാണ്. മദ്ധ്യ പേർഷ്യൻ ഭാഷയുടെ തുടർച്ചയാണിത്. ഔദ്യോഗിക മതപരവും സാഹിത്യപരവുമാണിത്.

Dari
Dari Persian, Afghan Persian
دری
ഉച്ചാരണം[dæˈɾi]
ഉത്ഭവിച്ച ദേശംAfghanistan
മാതൃഭാഷയായി സംസാരിക്കുന്നവർ
12.5 million (2000–2011)[1]
native language of 25–50% of the Afghan population.[2][2][3][4]
ഭാഷാഭേദങ്ങൾKaboli, Mazari, Herati, Badakhshi, Panjshiri, Laghmani, Sistani, Aimaqi, Hazaragi[5]
Persian alphabet
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
 അഫ്ഗാനിസ്താൻ
Regulated byAcademy of Sciences of Afghanistan
ഭാഷാ കോഡുകൾ
ISO 639-3Variously:
prs – Dari, Afghan Persian
aiq – Aimaq
haz – Hazaragi
ഗ്ലോട്ടോലോഗ്dari1249  Dari[6]
aima1241  Aimaq[7]
haza1239  Hazaragi[8]
Linguasphere58-AAC-ce (Dari) + 58-AAC-cdo & cdp (Hazaragi) + 58-AAC-ck (Aimaq)
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

പേരിന് പിന്നിൽ

തിരുത്തുക

അറബിക് ഭാഷയിൽ ഉപയോഗിച്ചിരുന്ന ദരി എന്ന പദം പത്താം നൂറ്റാണ്ട് മുതൽ പേർഷ്യൻ ഭാഷയ്ക്ക് ലഭിച്ച ഒരു പേരാണ് ഇത്.[11] 1964 മുതൽ, പേർഷ്യൻ സംസാരിക്കുന്ന അഫ്ഗാനിസ്ഥാനിൽ ഔദ്യോഗികമായ ഒരു പേരാണ് ദരി. അഫ്ഗാനിസ്ഥാനിൽ പേർഷ്യൻ ആധുനിക വകഭേദമായ ദരി ഭരണമേഖല, സർക്കാർ, റേഡിയോ, ടെലിവിഷൻ, അച്ചടി മാധ്യമം എന്നീ മേഖലകളിൽ എല്ലാം ദരി ഭാഷ ഉപയോഗിക്കുന്നുണ്ട്. കാരണം സാധാരണ ജനങ്ങൾക്കിടയിൽ വളരെ സ്വാധീനമുണ്ട്. ഇത് സാധാരണയായി ഫാർസി (പേർഷ്യൻ)ഭാഷയായാണ് കാണുന്നത്. ചില പാശ്ചാത്യൻ രേഖകളിൽ ഇതിനെ അഫ്ഗാൻ പേർഷ്യൻ എന്നാണ് അറിയപ്പെടുന്നത്.[2][10]

ചരിത്രം

തിരുത്തുക

ദരി എന്ന പദത്തിന്റെ ഉത്ഭവത്തെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ നിലവിലുണ്ട്. എന്നാൽ ഭൂരിഭാഗം പണ്ഡിതൻമാരും ദരി എന്ന പദം പേർഷ്യൻ പദമായ ദർ അല്ലെങ്കിൽ ദർബാർ (دربار) എന്ന പദത്തിൽ നിന്നുമാണ് ഉത്ഭവിച്ചതെന്നാണ് വിശ്വസിക്കുന്നത്. ഇതിന്റെ അർത്ഥം കോർട്ട് - കോടതി എന്നാണ്. ദരി എന്ന വാക്കിന് യഥാർത്ഥ അർത്ഥം നൽകിയത് ഇബ്‌നു അൽ മുഖഫ്ഫ എന്ന പണ്ഡിതനാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ഫാർസി ഭാഷ സംസാരിച്ചിരുന്നത് പുരോഹിതൻമാരും പണ്ഡിതൻമാരുമായിരുന്നു. ഇത് ഫാർസ് ഭാഷയായിരുന്നു. ഇത് മധ്യ പേർഷ്യൻ ഭാഷയായിരുന്നുവെന്ന് വ്യക്തമാണ്. ദരി പോലെ, അദ്ദേഹം പറയുന്നു, ഇത് മദായിൻ നഗരങ്ങളിലെ ഭാഷയായിരുന്നു. ഇത് രാജകൊട്ടാരത്തിൽ സംസാരിച്ചിരുന്ന ഭാഷയായിരുന്നു. ഇങ്ങനെയാണ് കോർട്ട് എന്ന പദവുമായി ഫാർസ് ഭാഷ ബന്ധപ്പെടുന്നത്. ഒക്‌സ്‌ഫോർഡിലെ തോമസ് ഹൈഡ് എന്ന ഭാഷ പണ്ഡിതനാണ് ആദ്യമായി യൂറോപ്പിൽ ദെരി അല്ലെങ്കിൽ ദരി എന്ന പദം ഉപയോഗിച്ചത്. അദ്ദേഹത്തിന്റെ പ്രധാന കൃതിയായ ഹിസ്റ്റോറിയ റിലിജിയോനിസ് വെറ്റിറം പെർസറിലാണ് (1700) ഈ വാക്ക് ആദ്യം ഉപയോഗിച്ചത്. ദരി അല്ലെങ്കിൽ ദെരി എന്ന വാക്കിന് രണ്ട് അർത്ഥമുണ്ട്. കോടതിയിലെ ഭാഷ എന്നതാണ് ഒരു അർത്ഥം. സെബാനി ദേരി - സെബാൻ എ ദെരി , സെബാൻ എ ദരി - ദെരി ഭാഷ ) ദരി ചില സമയങ്ങളിൽ അറകി രീതിയിൽ (ഇറാഖി) പേർഷ്യൻ കവിയായ അബു അബ്ദുള്ള ജാഫർ ഇബ്ൻ മുഹമ്മദ് റുദാകി മുതൽ അഫ്ഗാനിസ്ഥാനിലെ സൂഫി പണ്ഡിതനായിരുന്ന നൂറുദ്ദീൻ അബ്ദുർറഹ്മാൻ ജമി വരെയുള്ളവർ ഉപയോഗിച്ച ഒരു കാവ്യ പദമായി ദരി ഉപയോഗിച്ചിരുന്നു. സ്വരസൗഷ്ഠവമുള്ള ഹിന്ദിയിൽ ദർ എന്ന പദത്തിന് പഞ്ചസാര എന്ന അർത്ഥമുണ്ട്. പാർസി ഭാഷയിൽ ദരി എന്നവാക്കിന് മാധുര്യം എന്നാണ് അർത്ഥം.

  1. Dari, Afghan Persian at Ethnologue (18th ed., 2015)
    Aimaq at Ethnologue (18th ed., 2015)
    Hazaragi at Ethnologue (18th ed., 2015)
  2. 2.0 2.1 2.2 2.3 "CIA – The World Factbook, "Afghanistan", Updated on 8 July 2010". Cia.gov. Archived from the original on 2013-10-15. Retrieved 19 August 2013.
  3. "AFGHANISTAN v. Languages". Ch. M. Kieffer. Encyclopædia Iranica, online ed. Retrieved 10 December 2010. Persian (2) is the language most spoken in Afghanistan. The native tongue of twenty five percent of the population ...
  4. "Dari". UCLA International Institute: Center for World Languages. University of California, Los Angeles. Archived from the original on 2011-06-05. Retrieved 10 December 2010.
  5. "Iranica, "Afghanistan: v.Languages", Table 11". Archived from the original on 2010-12-08. Retrieved 19 August 2013.
  6. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Dari". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  7. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Aimaq". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  8. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Hazaragi". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  9. Lazard, G. "Darī – The New Persian Literary Language", in Encyclopædia Iranica, Online Edition 2006.
  10. 10.0 10.1 "Documentation for ISO 639 identifier: prs". Sil.org. 18 January 2010. Archived from the original on 2012-09-18. Retrieved 19 August 2013.
  11. http://www.iranicaonline.org/articles/dari
"https://ml.wikipedia.org/w/index.php?title=ദരി_ഭാഷ&oldid=4022869" എന്ന താളിൽനിന്ന് ശേഖരിച്ചത്