ഡാലി റിവർ, നോർത്തേൺ ടെറിട്ടറി

(Daly River, Northern Territory എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ഒരു നദിയുടെയും പട്ടണത്തിന്റെയും പേരാണ് ഡാലി റിവർ. 2006-ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം ഡാലി റിവറിലെ ജനസംഖ്യ 468 ആയിരുന്നു.[2] വിക്ടോറിയ ഡാലി റീജിയനിലെ പ്രാദേശിക സർക്കാർ പ്രദേശത്തിന്റെ ഭാഗമാണ് ഈ നഗരം. നയിയുവിലെ ആദിവാസി സമൂഹം കേന്ദ്രീകരിച്ചിരിക്കുന്നത് ഇവിടെയാണ്. ഓസ്‌ട്രേലിയയിലെ നരിമീൻ പിടിക്കാനുള്ള ഏറ്റവും മികച്ച സ്ഥലമായി ഇത് കണക്കാക്കപ്പെടുന്ന ഈ പ്രദേശം വിനോദ മത്സ്യബന്ധനത്തിനും ജനപ്രിയമാണ്. ഡാലി ക്യാച്ച്മെന്റിന്റെ ഭാഗമായ ഡാലി നദി വടക്കെ നോർത്തേൺ ടെറിട്ടറിയിൽ നിന്നും മധ്യ നോർത്തേൺ ടെറിട്ടറിയിലേക്ക് ഒഴുകുന്നു. ഡാർവിനിൽ നിന്നും 222 കിലോമീറ്ററും കാതറിനിൽ നിന്നും 311 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം.

ഡാലി റിവർ
Daly River

നോർത്തേൺ ടെറിട്ടറി
Daly River Roadside Inn
ഡാലി റിവർ Daly River is located in Northern Territory
ഡാലി റിവർ Daly River
ഡാലി റിവർ
Daly River
നിർദ്ദേശാങ്കം13°35′11″S 130°38′28″E / 13.5864°S 130.6411°E / -13.5864; 130.6411[1]
ജനസംഖ്യ127 (2016 census)[2]
സ്ഥാപിതം1865
4 April 2007 (locality)[1]
പോസ്റ്റൽകോഡ്0822
സമയമേഖലACST (UTC+9:30)
സ്ഥാനം
LGA(s)
Territory electorate(s)Daly
ഫെഡറൽ ഡിവിഷൻLingiari
Suburbs around ഡാലി റിവർ
Daly River:
Rakula Rakula Litchfield Park
Nemarluk ഡാലി റിവർ
Daly River
Litchfield Park
Tipperary
Nauiyu
Maranunga
Nauiyu
Tipperary
Nemarluk Nemarluk
Tipperary
Tipperary
അടിക്കുറിപ്പുകൾAdjoining localities[3][4]
ഡാലി റിവറിലെ റോഡ് മാപ്പ്

ചരിത്രം

തിരുത്തുക

ഈ പ്രദേശത്തിന്റെ പരമ്പരാഗത ഉടമകൾ മുല്ലുക്-മുല്ലുക് ജനതയാണ്.

ബോയൽ ട്രാവേഴ്‌സ് ഫിന്നിസിന്റെ വരവോടെ 1865-ൽ ഡാലി റിവറിലെ യൂറോപ്യൻ കുടിയേറ്റം ആരംഭിച്ചു. സൗത്ത് ഓസ്‌ട്രേലിയയിലെ ആദ്യത്തെ പ്രീമിയറും നോർത്തേൺ ടെറിട്ടറിയിലെ അഡ്മിനിസ്ട്രേറ്ററും ഇദ്ദേഹമായിരുന്നു. നോർത്തേൺ ടെറിട്ടറി അക്കാലത്ത് സൗത്ത് ഓസ്‌ട്രേലിയയുടെ ഭാഗമായതിനാൽ ഫിന്നിസ് ഈ നദിക്ക് സൗത്ത് ഓസ്‌ട്രേലിയയുടെ ഗവർണറായിരുന്ന സർ ഡൊമിനിക് ഡാലിയുടെ പേര് നൽകി. ചെമ്പ് കണ്ടെത്തുന്ന 1882 വരെ ഈ പ്രദേശം യൂറോപ്യന്മാർക്ക് തൊട്ടുകൂടാത്തതായിരുന്നു.

വെള്ളപ്പൊക്കം

തിരുത്തുക

ടോപ്പ് എൻഡിലെ മറ്റ് നദികളെപ്പോലെ ഡാലിയിലും കാലാനുസൃതമായ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതാണ്. ഇത് ചരിത്രത്തിലുടനീളം ചെറുകിട സമൂഹത്തെ സാരമായി ബാധിച്ചിരുന്നു. പ്രധാന വെള്ളപ്പൊക്കങ്ങൾ 1899 ലും 1957 ലും നഗരത്തെ തകർത്തു. ഇത് വ്യാപകമായ സ്വത്ത് നാശത്തിനും കാരണമായി. 1998 ജനുവരി 28-ന് ഒരു വലിയ പ്രകൃതി ദുരന്തത്തിൽ പട്ടണത്തിലെ എല്ലാ കെട്ടിടങ്ങളും വെള്ളത്തിൽ മുങ്ങിപ്പോയി. അടിയന്തര കുടിയൊഴിപ്പിക്കൽ സമയത്ത് മുഴുവൻ ജനങ്ങളും ബാറ്റ്‌ചെലറിലേക്ക് മാറിത്താമസിച്ചു. ഉഷ്ണമേഖലാ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കം ഫെബ്രുവരി 3 വരെ തുടർന്നു. 6.8 മീറ്റർ (55 അടി) ഉയരത്തിലെത്തി ജലനിരപ്പ് ഇന്നുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിലയാണ്.[5]

ആകർഷണങ്ങൾ

തിരുത്തുക

ഓസ്‌ട്രേലിയയിലെ മറ്റെവിടെയേക്കാളും കൂടുതൽ ശുദ്ധജല കടലാമകളുടെ ആവാസ കേന്ദ്രമാണ് ഡാലി നദി.[6] ഇപ്പോൾ പട്ടണത്തിൽ ഏതാനും മോട്ടൽ യൂണിറ്റുകൾ, ഒരു പോലീസ് സ്റ്റേഷൻ, ഒരു സൗജന്യ കാരവൻ പാർക്ക് എന്നിവയും ഒന്നിലധികം പബ്ബുകളും ഇവിടെയുണ്ട്. കായൽ മുതലകൾ, ഉരഗങ്ങൾ, ചിലന്തികൾ, കോക്കാറ്റൂകൾ, കാട്ടുപന്നികൾ, കാട്ടുപോത്ത്, കണ്ടൽക്കാടുകൾ, ഭീമൻ മുളകൾ, പാണ്ടനസ്, കപ്പോക് മരങ്ങൾ എന്നിവയാണ് ഡാലി റിവർ നേച്ചർ പാർക്കിലുള്ളത്.

  1. 1.0 1.1 1.2 "Place Names Register Extract for Daly River (locality)". NT Place Names Register. Northern Territory Government. Retrieved 25 May 2019.
  2. 2.0 2.1 Australian Bureau of Statistics (27 June 2017). "2016 Community Profiles: Daly River (State Suburb)". 2016 Census of Population and Housing. Retrieved 25 May 2019.  
  3. 3.0 3.1 "Daly River (locality)". NT Atlas and Spatial Data Directory. Northern Territory Government. Retrieved 25 May 2019.
  4. 4.0 4.1 "Localities within Victoria-Daly Shire (map)" (PDF). Northern Territory Government. 3 April 2007. Archived from the original (PDF) on 2019-03-18. Retrieved 25 May 2019.
  5. "Climate Education: Katherine floods, January 1998". Bureau of Meteorology. Archived from the original on 2009-03-17. Retrieved 30 July 2012.
  6. Warren Snowdon (6 October 2011). "Fish River - Conservation helps close the gap". Media Release. Commonwealth of Australia. Retrieved 3 November 2011.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക