ഡാർവിൻ, നോർത്തേൺ ടെറിട്ടറി
ഓസ്ട്രേലിയയിലെ ഒരു പ്രധാന നഗരവും നോർത്തേൺ ടെറിട്ടറിയുടെ തലസ്ഥാനവുമാണ് ഡാർവിൻ (ഇംഗ്ലിഷ്: Darwin). രാജ്യത്തിന്റെ വടക്കേ അറ്റത്ത് തിമൂർ കടലിന്റെ തീരത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ദക്ഷിണപൂർവേഷ്യയുമായി ചേർന്നുകിടക്കുന്നതിനാൽ ഏഷ്യയുടെ കവാടം എന്നാണ് ഡാർവിൻ നഗരം ഓസ്ട്രേലിയയിൽ പൊതുവെ അറിയപ്പെടുന്നത്. പാർമേസ്റ്റൺ എന്നായിരുന്നു നഗരത്തിന്റെ പഴയപേർ. 1839ൽ ചാൾസ് ഡാർവിനെയും വഹിച്ചുകൊണ്ടുള്ള എച്ച്.എം.എസ് ബീഗിൾ കപ്പൽ ഈ തുറമുഖത്തെത്തുകയുണ്ടായി. ചാൾസ് ഡാർവിനോടുള്ള ആദരസൂചകമായാണ് നഗരത്തിനു ആ പേർ ലഭിച്ചത്.[7] ഓസ്ട്രേലിയയിലെ ആധുനികനഗരങ്ങളിലൊന്നായാണ് ഡാർവിൻ അറിയപ്പെടുന്നത്.[8][9]
ഡാർവിൻ നോർത്തേൺ ടെറിട്ടറി | |||||||||
---|---|---|---|---|---|---|---|---|---|
ജനസംഖ്യ | 1,46,245 (2014)[1] (16th) | ||||||||
• സാന്ദ്രത | 926/km2 (2,400/sq mi) (2008)[2] | ||||||||
സ്ഥാപിതം | 1869 | ||||||||
വിസ്തീർണ്ണം | 112.01 km2 (43.2 sq mi) | ||||||||
സമയമേഖല | ACST (UTC+9:30) | ||||||||
സ്ഥാനം | |||||||||
LGA(s) | ഡാർവിൻ ,പാമേർസ്റ്റൺ,ലിച്ച്ഫീൽഡ് | ||||||||
രാജ്യം | പാമേർസ്റ്റൺ കൗണ്ടി | ||||||||
Territory electorate(s) | ഡാർവിൻ ഭരണകൂടം (and 14 others) | ||||||||
ഫെഡറൽ ഡിവിഷൻ | സോളമൻ | ||||||||
| |||||||||
Error: unknown |type= value (help) |
തദ്ദേശീയർക്കുപുറമെ ചൈന, ന്യൂസിലൻഡ്, അയർലണ്ട്, ഇന്തോനേഷ്യ, കിഴക്കൻ ടിമോർ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരും ഇവിടെ താമസിക്കുന്നു.[10] ഔദ്യോഗിക കണക്കുകൾ അനുസരിച്ച് 1,36,245 ആണ്[1] ഡാർവിനിലെ ജനസംഖ്യ. ക്രിസ്തുമതമാണ് ഇവിടുത്തെ പ്രധാനമതം. ഇംഗ്ലീഷിനുപുറമെ ഇറ്റാലിയൻ, ഗ്രീക്ക്, ചൈനീസ് ഭാഷകളും ഇവിടുത്തുകാർ സംസാരിച്ചുപോരുന്നു.[11] രാജ്യത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ ഡാർവിനിൽ പ്രതിവർഷം ലക്ഷക്കണക്കിനു ടൂറിസ്റ്റുകളാണ് എത്താറുള്ളത്. ഓസ്ട്രേലിയയിലെ മറ്റു പ്രധാന നഗരങ്ങളുമായി ദേശീയപാത വഴി ബന്ധപ്പെട്ടിരിക്കുന്ന ഡാർവിനിൽ ഒരു രാജ്യാന്തര വിമാനത്താവളവുമുണ്ട്[12]
അവലംബം
തിരുത്തുക- ↑ 1.0 1.1 "3218.0 – Regional Population Growth, Australia, 2012-13: ESTIMATED RESIDENT POPULATION, States and Territories – Greater Capital City Statistical Areas (GCCSAs)". Australian Bureau of Statistics. 3 April 2014. Retrieved 8 April 2014. ERP at 30 June 2013.
- ↑ Australian Bureau of Statistics (17 March 2008). "Explore Your City Through the 2006 Census Social Atlas Series". Retrieved 19 May 2008.
- ↑ "Great Circle Distance between DARWIN and ADELAIDE". Geoscience Australia. March 2004.
- ↑ "Great Circle Distance between DARWIN and PERTH". Geoscience Australia. March 2004.
- ↑ "Great Circle Distance between DARWIN and BRISBANE". Geoscience Australia. March 2004.
- ↑ "Great Circle Distance between DARWIN and CANBERRA". Geoscience Australia. March 2004.
- ↑ "Darwin – Northern Territory – Australia – Travel – smh.com.au". The Sydney Morning Herald. 8 February 2004. Retrieved 22 May 2010.
- ↑ "A brief history of Darwin". Darwin City Council. Retrieved 29 December 2008.
- ↑ "Darwin (Northern Territory, Australia)". Encyclopædia Britannica. Retrieved 13 August 2009.
- ↑ Australian Bureau of Statistics. "Darwin Significant Migration Groups". Retrieved 26 March 2008.
- ↑ "Religion in Darwin". Archived from the original on 2008-06-07. Retrieved 31 March 2008.
- ↑ "Contact us." Airnorth. Retrieved on 10 February 2011. "Administration 4 Lancaster Road MARRARA."
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Media related to Darwin, Northern Territory at Wikimedia Commons
- Darwin Archived 2012-02-01 at the Wayback Machine. at the ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ്
- Darwin – Tടൂറിസം ഓസ്ട്രേലിയ Archived 2012-12-18 at the Wayback Machine.