ബാറ്റ്‌ചെലർ, നോർത്തേൺ ടെറിട്ടറി

(Batchelor, Northern Territory എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ഒരു പട്ടണമാണ് ബാറ്റ്‌ചെലർ. കൂമാലി ഷയർ പ്രാദേശിക സർക്കാർ മേഖലയിലെ നിലവിലെ ആസ്ഥാനവും ഏറ്റവും വലിയ പട്ടണവുമാണ് ഈ നഗരം. നോർത്തേൺ ടെറിട്ടറിയുടെ തലസ്ഥാനമായ ഡാർവിന് 98 കിലോമീറ്റർ (61 മൈൽ) തെക്കായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. നിരവധി താമസക്കാർ ഡാർവിനിലും അതിന്റെ പ്രാന്തപ്രദേശങ്ങളിലും ജോലിക്കായി യാത്രചെയ്യുന്നു. 2016-ലെ ജനസംഖ്യാ കണക്കെടുപ്പിൽ ബാറ്റ്ചെലറിൽ 507 ആളുകളാണുണ്ടായിരുന്നത്. ഇവരിൽ 36% ആദിവാസികളും ടോറസ് സ്ട്രെയിറ്റ് ഐലൻഡർ വംശജരുമാണ്.

ബാറ്റ്‌ചെലർ
Batchelor

നോർത്തേൺ ടെറിട്ടറി
ബാറ്റ്‌ചെലറിലെ ജനറൽ സ്റ്റോറും പോസ്റ്റോഫീസും
ബാറ്റ്‌ചെലർ Batchelor is located in Northern Territory
ബാറ്റ്‌ചെലർ Batchelor
ബാറ്റ്‌ചെലർ
Batchelor
നിർദ്ദേശാങ്കം13°04′0″S 131°01′0″E / 13.06667°S 131.01667°E / -13.06667; 131.01667
ജനസംഖ്യ507 (2016 census)[1]
സ്ഥാപിതം1911 (സെറ്റിൽമെന്റ്)
20 സെപ്റ്റംബർ 1977 (നഗരം)
29 ഒക്ടോബർ 1997 (പ്രദേശം)[2][3]
പോസ്റ്റൽകോഡ്0845
ഉയരം104 മീ (341 അടി)
സ്ഥാനം
LGA(s)കൂമാലി ഷയർ
Territory electorate(s)ഡാലി
ഫെഡറൽ ഡിവിഷൻലിംഗിരി
Mean max temp Mean min temp Annual rainfall
33.6 °C
92 °F
21.1 °C
70 °F
1,544.9 mm
60.8 in
Localities around ബാറ്റ്‌ചെലർ
Batchelor:
റം ജംഗിൾ റം ജംഗിൾ കൂമാലി ക്രീക്ക്
ഫിന്നിസ് വാലി
ഇവ വാലി
ബാറ്റ്‌ചെലർ കൂമാലി ക്രീക്ക്
ടോർട്ടില്ല ഫ്ലാറ്റ്സ്
അഡ്‌ലെയിഡ് റിവർ
ഇവ വാലി സ്റ്റാപ്ലെട്ടൺ അഡ്‌ലെയിഡ് റിവർ
അടിക്കുറിപ്പുകൾതൊട്ടടുത്തുള്ള പ്രാന്തപ്രദേശങ്ങൾ[4][5]

ചരിത്രം

തിരുത്തുക

നഗരത്തിനു ചുറ്റുമുള്ള ഭൂമിയിലെ ആദിമ നിവാസികളും പരമ്പരാഗത ഉടമകളും വാറായ്, കുങ്കരകനി എന്നീ തദ്ദേശീയ ഗ്രൂപ്പുകളാണ്.[6]

1911-ൽ സൗത്ത് ഓസ്‌ട്രേലിയയിൽ നിന്ന് ഭരണപരമായ കൈമാറ്റത്തെത്തുടർന്ന് നോർത്തേൺ ടെറിട്ടറിയുടെ സാമ്പത്തിക സാധ്യതകളെക്കുറിച്ച് അന്വേഷിക്കാൻ കോമൺ‌വെൽത്ത് സ്ഥാപിച്ച രണ്ട് പരീക്ഷണ ഫാമുകളിൽ ഒന്നിനായി റം ജംഗിളിനടുത്തുള്ള ഒരു സൈറ്റ് (മറ്റൊന്ന് ഡാലി റിവറിൽ സ്ഥിതിചെയ്യുന്നു) തിരഞ്ഞെടുത്തു. ഫാമിനും അനുബന്ധ റെയിൽ‌വേ സൈഡിംഗിനും 1912-ൽ നോർത്തേൺ ടെറിട്ടറിയുടെ ആദ്യത്തെ മന്ത്രിയായിരുന്ന വ്യക്തിയും മുൻപു മരണമടഞ്ഞയാലുമായ ലീ ബാറ്റ്‌ചെലറുടെ പേരാണ് നൽകിയിരുന്നത്.[7] വിവിധ വിളകളും കന്നുകാലികളും പരീക്ഷിച്ചുകൊണ്ട് 1919 വരെ ഈ ഫാം പ്രവർത്തിച്ചിരുന്നു. ഡാർവിൻ കലാപത്തിലേക്ക് നയിച്ച പണിമുടക്കുകൾക്കും വ്യാവസായിക ബന്ധങ്ങൾക്കുമിടയിൽ പരിചയസമ്പന്നരായ തൊഴിലാളികളെ ആകർഷിക്കുന്നതിലും നിലനിർത്തുന്നതിലും ഫാമിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഫാമിൽ വിജയകരമായി ഉൽപാദിപ്പിക്കുന്ന വിളകളിൽ തണ്ണിമത്തൻ, മത്തങ്ങ, കാബേജ് എന്നിവ ഉൾപ്പെടുന്നു. 1919 മുതൽ ഈ ഫാം ഒരു സ്വകാര്യ കന്നുകാലി കേന്ദ്രമായും ഒരു ആദിവാസി പുരയിടമായും ഉപയോഗിച്ചു.[6]

പരീക്ഷണ ഫാമിനായി മുമ്പ് ഉപയോഗിച്ചിരുന്ന ഭൂമിയുടെ ഒരു ഭാഗം 1933-ൽ ഒരു സിവിലിയൻ വിമാനത്താവളമായി ഉപയോഗിച്ചു. രണ്ടാം ലോകമഹായുദ്ധസമയത്ത് ഈ എയർഫീൽഡ് ഗണ്യമായി നവീകരിച്ച് ഓസ്ട്രേലിയയുടെ പ്രതിരോധത്തിൽ റോയൽ ഓസ്ട്രേലിയൻ വ്യോമസേനയ്ക്കും യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമി എയർഫോഴ്സിനും ഒരു പ്രധാന താവളമായി മാറിയിരുന്നു. റോയൽ നെതർലാന്റ്സ് ഈസ്റ്റ് ഇൻഡീസ് ആർമി എയർഫോഴ്സിന്റെ യൂണിറ്റുകളും ബാറ്റ്ചെലറിൽ നിന്ന് പ്രവർത്തിച്ചിരുന്നു.[6] വിമാനത്താവളത്തെ പിന്തുണയ്ക്കുന്നതിനായി പരീക്ഷണ ഫാം മുമ്പ് ഉപയോഗിച്ചിരുന്ന റെയിൽ‌വേ സൈഡിംഗ് വിപുലീകരിക്കുകയും പെട്രോൾ ഇറക്കുമതി സംവിധാനം സ്ഥാപിക്കുകയും ചെയ്തു.[8]

മാധ്യമം

തിരുത്തുക

ബാറ്റ്‌ചെലർ ഇൻസ്റ്റിറ്റ്യൂട്ട്സ് ഇൻഡിജീനിയസ് മീഡിയ യൂണിറ്റിന് 97.3 എഫ്.എമ്മിൽ പ്രക്ഷേപണം ചെയ്യുന്ന റേഡിയോ റം ജംഗിളിനുള്ള ലൈസൻസുണ്ട്. 1987 മുതൽ ഈ സ്റ്റേഷൻ ബാറ്റ്‌ചെലർ കാമ്പസിൽ നിന്ന് പ്രവർത്തിക്കുന്നു.[9] കൂടാതെ, സർക്കാർ ഉടമസ്ഥതയിലുള്ള ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷന് ദേശീയ സേവനങ്ങൾക്കായി എബിസി റേഡിയോ നാഷണൽ (92.1 എഫ്.എം.), യൂത്ത് സ്റ്റേഷൻ ട്രിപ്പിൾ ജെ (92.9 എഫ്.എം.) എന്നിവയ്ക്ക് പ്രാദേശിക ട്രാൻസ്മിറ്ററുകളും ഉണ്ട്.[10]

ഡാർവിനിൽ നിന്നും ഡിജിറ്റൽ ടെലിവിഷൻ സർവ്വീസിലൂടെ നയൻ നെറ്റ്‌വർക്ക് (9, ഗോ! കൂടാതെ ജെം) സതേൺ ക്രോസ് (എസ്‌സി 7, 7 ടു, 7 മേറ്റ്), ഡാർവിൻ ഡിജിറ്റൽ ടെലിവിഷൻ (10, വൺ എച്ച്ഡി, 11) കൂടാതെ എല്ലാ എബിസി, എസ്‌ബി‌എസ് ചാനലുകളും ലഭ്യമാണ്. കൂടാതെ ഇംപാർജ ടെലിവിഷൻ ടെറസ്ട്രിയൽ അനലോഗ് പ്രക്ഷേപണം വഴി ലഭിക്കും.[11] സാറ്റലൈറ്റ് വഴിയുള്ള സബ്സ്ക്രിപ്ഷൻ ടെലിവിഷൻ സേവനങ്ങളും ഓസ്റ്റാർ വഴി ലഭ്യമാണ്.

ന്യൂസ് ലിമിറ്റഡ് പ്രസിദ്ധീകരിക്കുന്ന നോർത്തേൺ ടെറിട്ടറി ന്യൂസ്, സൺഡേ ടെറിട്ടോറിയൻ എന്നിവയാണ് ബാറ്റ്‌ചെലറിൽ പ്രചരിക്കുന്ന പ്രധാന പത്രങ്ങൾ.

  1. Australian Bureau of Statistics (27 June 2017). "Batchelor (State Suburb)". 2016 Census QuickStats. Retrieved 28 June 2017.  
  2. "PROCLAMATIONS THE NORTHERN TERRITORY OF AUSTRALIA Crown Lands Ordinance PROCLAMATION (re the new town of Batchelor)". Commonwealth Of Australia Gazette. General. No. G37. Australia, Australia. 20 September 1977. p. 2. Retrieved 9 May 2019 – via National Library of Australia.
  3. Palmer, M.J. (29 October 1997). "Place Names Act, NAMING OF PUBLIC PLACE" (PDF). Northern Territory Government Gazette. Northern Territory Government. pp. 5–6. Archived from the original (PDF) on 2019-02-24. Retrieved 9 May 2019.
  4. "Batchelor". NT Atlas and Spatial Data Directory. Northern Territory Government. Retrieved 9 May 2019.
  5. "Coomalie Community Council Localities" (PDF). Place Names Committee. Northern Territory Government. Archived from the original (PDF) on 2019-03-18. Retrieved 9 May 2019.
  6. 6.0 6.1 6.2 http://batchelormuseum.org.au/
  7. NT Place Names Register [1], Northern Territory Government
  8. "Route Information - North Australia Railway". www.comrails.com.
  9. "Archived copy". Archived from the original on 2012-03-21. Retrieved 2012-06-07.{{cite web}}: CS1 maint: archived copy as title (link)
  10. http://www.abc.net.au/darwin/programs/frequencies.htm
  11. "About Imparja". ഇംപാർജ. Archived from the original on 2019-07-29. Retrieved 29 ജൂലൈ 2019.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക