കാതറിൻ, നോർത്തേൺ ടെറിട്ടറി

ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ഒരു പട്ടണമാണ് കാതറിൻ. ഇത് ഡാർവിന് തെക്കുകിഴക്കായി 320 കിലോമീറ്റർ അകലെ കാതറിൻ നദിയ്ക്കു സമീപം സ്ഥിതി ചെയ്യുന്നു. നോർത്തേൺ ടെറിട്ടറിയിലെ നാലാമത്തെ വലിയ വാസസ്ഥലമാണിത്. റോയൽ ഓസ്ട്രേലിയൻ എയർ ഫോഴ്സിനു സമീപമുള്ള ഒരു പ്രധാന നഗരം കൂടിയാണ് കാതറിൻ. ഇവിടെ നിന്നും തെക്കുകിഴക്കായി 17 കിലോമീറ്റർ അകലെയാണ് എയർ ഫോഴ്സ് സ്ഥിതി ചെയ്യുന്നത്. അവിടെ സേവനമനുഷ്ടിക്കുന്ന പ്രതിരോധ ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് വിദ്യാഭ്യാസം, ആരോഗ്യം, പ്രാദേശിക സർക്കാർ സേവനങ്ങൾ, തൊഴിലവസരങ്ങൾ എന്നിവ കാതറിനിൽ നിന്നും ലഭിക്കുന്നു. 2016-ലെ കണക്കെടുപ്പ് പ്രകാരം നഗര ജനസംഖ്യ 6,300 ആയിരുന്നു.[1]

കാതറിൻ
Katherine

നോർത്തേൺ ടെറിട്ടറി
കാതറിൻ
മെയിൻ പാത
കാതറിൻ Katherine is located in Northern Territory
കാതറിൻ Katherine
കാതറിൻ
Katherine
നിർദ്ദേശാങ്കം14°28′0″S 132°16′0″E / 14.46667°S 132.26667°E / -14.46667; 132.26667
ജനസംഖ്യ6,303 (2016 census)[1]
സ്ഥാപിതം1926
പോസ്റ്റൽകോഡ്0850, 0852
ഉയരം108 മീ (354 അടി)
സ്ഥാനം
LGA(s)Town of Katherine
Territory electorate(s)Katherine
ഫെഡറൽ ഡിവിഷൻLingiari
Mean max temp Mean min temp Annual rainfall
34.2 °C
94 °F
20.2 °C
68 °F
1,112.5 mm
43.8 in

ചരിത്രം

തിരുത്തുക

ഗോത്രവർഗക്കാരായിരുന്നു ഈ പ്രദേശത്തെ ആദിമനിവാസികൾ. പ്രത്യേകിച്ചും ഡാഗോമാൻ ജനത, ജാവോയ്ൻ ജനത, വാർഡമാൻ ജനത എന്നിവയായിരുന്നു ഉണ്ടായിരുന്നത്. ഈ ഗോത്രവർഗ്ഗക്കാരുടെ പ്രധാന സംഗമസ്ഥലമായിരുന്നു ഇവിടം. ഇന്ന് വിക്ടോറിയ റിവർ ഡിസ്ട്രിക്റ്റ്, താനാമി ഡെസേർട്ട് മേഖലകളിൽ നിന്നുള്ള വാൽപിരി ആളുകൾക്ക് ഇപ്പോൾ കാതറിൻ ഈസ്റ്റ് കേന്ദ്രമാക്കി ഒരു സമർപ്പിത സമൂഹമുണ്ട്.

പര്യവേഷകനായ ജോൺ മക് ഡുവൽ സ്റ്റുവർട്ട് 1862-ൽ തന്റെ വടക്ക് നിന്ന് തെക്കൻ ഭൂഖണ്ഡത്തിലൂടെയുള്ള മൂന്നാം വിജയയാത്രയിൽ പ്രദേശത്തുകൂടി കടന്നുപോയി. 1862 ജൂലൈ 4 ന് സ്റ്റുവർട്ട് കാതറിൻ നദി മുറിച്ചുകടന്നു. നിലവിലെ പട്ടണത്തിൽ നിന്ന് 90 കിലോമീറ്റർ മുകൾ പ്രദേശത്തുകൂടെയായിരുന്നു യാത്ര ചെയ്തത്. തന്റെ ഡയറിയിൽ അദ്ദേഹം ഇങ്ങനെ എഴുതി: "Came upon another large creek, having a running stream to the south of west and coming from the north of east. This I have named 'Katherine', in honour of the second daughter of pastoralist James Chambers Esq." സ്റ്റുവർട്ടിന്റെ കൃത്യതയെക്കുറിച്ച് ചിലസംശയങ്ങളുണ്ട്. ജെയിംസ് ചേമ്പേഴ്സിന്റെ ഭാര്യയുടെ പേര് കാതറിൻ എന്നാണ്, എന്നാൽ മിക്ക സ്രോതസ്സുകളും അനുസരിച്ച് മകളുടെ പേരാണ് കാതറിൻ.[2]

1872 ഓഗസ്റ്റ് 22-ന് കാതറിൻ ടെലിഗ്രാഫ് സ്റ്റേഷൻ സ്ഥാപിക്കുകയും പിന്നീട് 1872-നു ശേഷം ഓവർലാന്റ് ടെലിഗ്രാഫ് ലൈൻ പൂർത്തീകരിച്ചു. തുടർന്ന് കാതറിൻ നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിരമായ ഒരു ചെറിയ ജനക്കൂട്ടം പാർത്തു തുടങ്ങി. വടക്കായി 90 കിലോമീറ്റർ അകലെയുള്ള പൈൻ ക്രീക്ക് ഉൾപ്പെടെയുള്ള സമീപത്തെ സ്വർണ്ണ പാടങ്ങളുടെ സാമീപ്യം കാതറിൻ പ്രയോജനപ്പെടുത്തി. 1889-ൽ മൗണ്ട് ടോഡ് എന്ന സ്ഥലത്ത് വടക്ക് ഭാഗത്തായി 50 കിലോമീറ്റർ അകലെ സ്വർണശേഖരം കണ്ടെത്തി.[3]

1923 മുതൽ നോർത്ത് ഓസ്‌ട്രേലിയ റെയിൽ‌വേ കാതറിൻ റെയിൽ‌വേ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചു. റെയിൽവേയുടെ നിർമ്മാണ വേളയിൽ പട്ടണത്തിന്റെ കേന്ദ്രം നദിയുടെ കിഴക്ക് ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചു. 1926-ൽ പൂർത്തീകരിച്ച പാതയിലൂടെ ആദ്യത്തെ ട്രെയിൻ 1926 ജനുവരി 21-ന് സഞ്ചരിച്ചു. 1926 ജൂലൈ 15-ന് നഗരത്തിന്റെ ഇപ്പോഴത്തെ സ്ഥാനം പ്രഖ്യാപിക്കപ്പെട്ടു. യഥാർത്ഥ പോസ്റ്റോഫീസും ഓവർലാന്റ് ടെലിഗ്രാഫ് സ്റ്റേഷനും നോട്ട്സ് ക്രോസിംഗിന് തൊട്ടുമുകളിലും സ്പോർട്സ്മാൻ ആർമ്സ് ഹോട്ടലിനടുത്തും സ്ഥാപിച്ചു. അവിടെയായി ഓവർലാന്റ് ടെലിഗ്രാഫ് സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററിനും ഒറ്റമുറി പോലീസ് സ്റ്റേഷനും സൗകര്യങ്ങളൊരുക്കിയിരുന്നു.

രണ്ടാം ലോകമഹായുദ്ധസമയത്ത് 101-ാമത് ഓസ്‌ട്രേലിയൻ ജനറൽ ആശുപത്രി, 121-ാമത് ഓസ്‌ട്രേലിയൻ ജനറൽ ആശുപത്രി എന്നിങ്ങനെ ഓസ്ട്രേലിയൻ ആർമി രണ്ട് ആശുപത്രികൾ കാതറിനിൽ സ്ഥാപിച്ചു. കാതറിനിൽ സൈന്യം മേഖലാ ആസ്ഥാനവും സ്ഥാപിച്ചു. 1942 മാർച്ച് 22-ന് കാതറിൻ നടത്തിയ ഏക വ്യോമാക്രമണമാണ് രണ്ടാം ലോകമഹായുദ്ധസമയത്ത് നടന്നത്. ഒരു ജാപ്പനീസ് വിമാനം പട്ടണത്തിൽ ബോംബെറിഞ്ഞതിനെത്തുടർന്ന് ഒരാൾ മരിച്ചു.[4]

1957, 1974, 1998 വർഷങ്ങളിൽ കാതറിൻ നദിയിൽ വലിയ വെള്ളപ്പൊക്കവും 2006-ൽ ഒരു ചെറിയ വെള്ളപ്പൊക്കവും ഉണ്ടായി. 50 കിലോമീറ്റർ വടക്കായി മൗണ്ട് ടോഡിൽ സ്ഥിതി ചെയ്യുന്ന ഖനി 2000-ൽ അടച്ചതിനുശേഷം ഖനന ഉൽ‌പാദനം കുറഞ്ഞു. 2001 ജൂലൈയിൽ ഒരു പുതിയ റെയിൽ പാതയുടെ നിർമ്മാണം ആരംഭിച്ചു. സൗത്ത് ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ് മുതൽ ഡാർവിൻ വരെയുള്ള തുടർപാത 2003 സെപ്റ്റംബർ 13-ന് പൂർത്തിയായി. ഘാൻ പാസഞ്ചർ ട്രെയിൻ സർവീസ് 2004 ഫെബ്രുവരി 4-ന് ആരംഭിച്ചു. ഇത് ആഴ്ചയിൽ പല തവണയിൽ വടക്കോട്ടേക്കും തെക്കോട്ടുമുള്ള യാത്രകൾ നടത്തുന്നു.

2006 ഏപ്രിലിലെ വെള്ളപ്പൊക്കത്തിൽ പട്ടണത്തിന്റെ ചില ഭാഗങ്ങൾ വെള്ളത്തിനടിയിലാകുകയും ഏകദേശം 50 വീടുകൾ മുങ്ങുകയും ചെയ്തു. തന്മൂലം ദശലക്ഷക്കണക്കിന് ഡോളർ നാശനഷ്ടമുണ്ടാക്കി. ഏപ്രിൽ 7-ന് സംസ്ഥാനം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എങ്കിലും വെള്ളപ്പൊക്കം കാതറിന്റെ ഘടനാപരമായ നാശനഷ്ടമുണ്ടാക്കിയതായി റിപ്പോർട്ടുകളില്ല. ഏപ്രിൽ 5 ന് നദിയിൽ വെള്ളപ്പൊക്കമുണ്ടാകുമെന്ന് നഗരവാസികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അടുത്ത ദിവസം ഉച്ചയ്ക്ക് മുമ്പ് നഗരത്തിന്റെ മദ്ധ്യഭാഗം വെള്ളത്തിനടിയിലായി. കാതറിൻ നദിയുടെ പാലത്തിൽ 19 മീറ്ററോളം ഉയരത്തിൽ വെള്ളം എത്തി. ഡസൻ കണക്കിന് വീടുകൾ 2 മീറ്റർ വരെ ഉയരത്തിൽ വെള്ളത്തിൽ മുങ്ങി. പല താമസക്കാർക്കും അവർ ധരിച്ചിരുന്ന വസ്ത്രത്തേക്കാളധികം വസ്ത്രങ്ങളുമായി രക്ഷപ്പെടാൻ സമയം ലഭിച്ചു. ഏപ്രിൽ 8–9 വാരാന്ത്യത്തിൽ 1,100 ൽ അധികം ആളുകൾ പട്ടണത്തിലെ ദുരിതാശ്വാസകേന്ദ്രത്തിൽ അഭയം പ്രാപിച്ചു. പിന്നീട് ഏപ്രിൽ 9 നാണ് അടിയന്തരാവസ്ഥ നീക്കിയത്.

അടുത്ത ദശകങ്ങളിൽ കാതറിൻ നഗരം കന്നുകാലികൾ, ഹോർട്ടികൾച്ചർ, കൃഷി, ടൂറിസം വ്യവസായങ്ങൾ എന്നിവയാൽ സമൃദ്ധമായ ഒരു പ്രാദേശിക കേന്ദ്രമായി വികസിച്ചു. പ്രധാന ടൂറിസം മേഖലകൾ, സെൻട്രൽ ആർനെം റോഡ്, സവന്ന വേ, എക്സ്പ്ലോറേഴ്സ് വേ എന്നിവയാൽ കാതറിൻ നോർത്തേൺ ടെറിട്ടറിയിലെ ഒരു പ്രധാന സന്ദർശക കേന്ദ്രമാണ്.[5] 1998 ലെ ഓസ്‌ട്രേലിയൻ ദിനത്തിൽ ഒരു വലിയ വെള്ളപ്പൊക്കം പട്ടണത്തെ തകർത്തു. ഇതിനെ ഒരു ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു.

ലെസ് ചുഴലിക്കാറ്റ് മൂലം ഉണ്ടായ 300–400 മില്ലിമീറ്റർ മഴയിൽ നിന്നാണ് കനത്ത വെള്ളപ്പൊക്കം ഉണ്ടായത്. നിറഞ്ഞു നിന്നിരുന്ന കാതറിൻ നദി 20.4 മീറ്ററിലെത്തി. നഗരത്തിലും പരിസര പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങിയതു മൂലം നിരവധി താമസക്കാരെ ഒഴിപ്പിച്ചു. വെള്ളപ്പൊക്കം 1000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതും 1100 വീടുകളെ ബാധിച്ചതുമായി മാറി. കാതറിനകത്തും പുറത്തും നിരവധി റോഡുകൾ തകർന്നു. മൂന്ന് പേർ വെള്ളപ്പൊക്കത്തിൽ മരിച്ചു.[6]

ഭൂമിശാസ്ത്രവും കാലാവസ്ഥയും

തിരുത്തുക

ഭൂപ്രകൃതി

തിരുത്തുക
 
എഡിത്ത് വെള്ളച്ചാട്ടം മഴക്കാലത്തിന്റെ അവസാന ഘട്ടത്തിൽ

ഡാർവിന് 320 കിലോമീറ്റർ തെക്കായി സ്ഥിതിചെയ്യുന്ന കാതറിൻ ഡാലി റിവർ സിസ്റ്റത്തിന്റെ ഭാഗമായ കാതറിൻ നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. നോർത്തേൺ ടെറിട്ടറിയുടെ ഏറ്റവും വലിയ നദീതടമായ വിക്ടോറിയ നദി കാതറിന്റെ തെക്ക്-പടിഞ്ഞാറ് വിക്ടോറിയ ഹൈവേയിൽ 189 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു. മരങ്ങൾ നിബിഡമല്ലാത്തതും ഇടക്ക് ധാരാളം പുല്ലുകൾ നിറഞ്ഞതുമായ വനമേഖലകളാണ് ഇവിടെ സമൃദ്ധം. ഈ പ്രദേശത്തിന്റെ ഭൂപ്രകൃതി പ്രധാനമായും വരണ്ട ഉഷ്ണമേഖലാ വനപ്രദേശങ്ങളാണ്. സമതലങ്ങൾ, കുന്നുകൾ, പാറക്കൂട്ടങ്ങൾ എന്നിവ അതിൽ ഉൾപ്പെടുന്നു.

 
ഫ്ലോറ റിവർ ദേശീയോദ്യാനം

കാലാവസ്ഥ

തിരുത്തുക

വ്യത്യസ്തമായ രീതിയിൽ നനവുള്ളതും വരണ്ടതുമായ സവേന കാലാവസ്ഥയാണ് കാതറിൻ മേഖലയിലുള്ളത്. സാധാരണ ദൈനംദിന താപനില 30°C മുതൽ 37°C വരെയാണ്. സെപ്റ്റംബർ അവസാനം മുതൽ നവംബർ അവസാനം വരെ 40 ഡിഗ്രി സെൽഷ്യസിൽ എത്തുന്നു. പ്രതിവർഷം ശരാശരി 50 ദിവസത്തോളം ഇടിമിന്നൽ ഉണ്ടാകുന്നു. ഇവയിൽ മിക്കതും നവംബർ മുതൽ ഏപ്രിൽ വരെയാണ്. വരണ്ട കാലാവസ്ഥാ സമയങ്ങളിൽ രാത്രികളിൽ തണുപ്പ് ലഭിക്കുന്നു. ജൂൺ, ജൂലൈ മാസങ്ങളിൽ പതിവായി രാത്രി 7 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴുന്നു. ജൂൺ മുതൽ ഓഗസ്റ്റ് വരെ ഈർപ്പം വളരെ കുറവാണ്. ചുറ്റുമുള്ള പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ താഴ്ന്നു കിടക്കുന്ന ഈ പ്രദേശവും അതുപോലെ നദിയുടെ തീരത്തുള്ള പട്ടണത്തിന്റെ അവസ്ഥയും വെള്ളപ്പൊക്ക സാധ്യതയുള്ളതാണ്. 1998-ലെ വെള്ളപ്പൊക്കത്തിൽ അസാധാരണ നാശനഷ്ടങ്ങളുണ്ടാക്കി. എക്സ്-ട്രോപ്പിക്കൽ സൈക്ലോൺ 48 മണിക്കൂർ കാലയളവിൽ 300 മുതൽ 400 മില്ലിമീറ്റർ വരെ മഴ പെയ്തു. തന്മൂലം കാതറിൻ നദിയിലെ ജലനിരപ്പ് 21.3 മീറ്ററായി ഉയർന്ന് മൂന്ന് പേരുടെ ജീവൻ നഷ്ടപ്പെട്ടു.[7]

കാതറിൻ ഏവിയേഷൻ മ്യൂസിയം പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °C (°F) 40.9
(105.6)
39.0
(102.2)
39.8
(103.6)
38.3
(100.9)
36.5
(97.7)
36.1
(97)
36.0
(96.8)
37.7
(99.9)
40.5
(104.9)
41.6
(106.9)
43.1
(109.6)
41.5
(106.7)
43.1
(109.6)
ശരാശരി കൂടിയ °C (°F) 34.6
(94.3)
33.9
(93)
34.2
(93.6)
34.0
(93.2)
32.1
(89.8)
30.1
(86.2)
30.4
(86.7)
32.3
(90.1)
35.8
(96.4)
37.7
(99.9)
37.7
(99.9)
35.9
(96.6)
34.0
(93.2)
ശരാശരി താഴ്ന്ന °C (°F) 24.2
(75.6)
23.9
(75)
23.1
(73.6)
20.8
(69.4)
16.8
(62.2)
13.8
(56.8)
13.0
(55.4)
14.6
(58.3)
20.1
(68.2)
23.7
(74.7)
24.6
(76.3)
24.5
(76.1)
20.3
(68.5)
താഴ്ന്ന റെക്കോർഡ് °C (°F) 19.0
(66.2)
18.7
(65.7)
15.5
(59.9)
9.8
(49.6)
6.3
(43.3)
3.8
(38.8)
4.2
(39.6)
4.0
(39.2)
8.2
(46.8)
13.3
(55.9)
14.5
(58.1)
19.3
(66.7)
3.8
(38.8)
മഴ/മഞ്ഞ് mm (inches) 264.4
(10.409)
235.4
(9.268)
202.2
(7.961)
43.5
(1.713)
5.0
(0.197)
0.4
(0.016)
1.0
(0.039)
1.6
(0.063)
6.4
(0.252)
30.2
(1.189)
89.3
(3.516)
223.9
(8.815)
1,141.8
(44.953)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ 17.4 16.6 13.3 3.6 0.8 0.3 0.1 0.2 0.9 3.7 9.4 15.2 81.5
ഉറവിടം: [8]

ഡിസ്ട്രിക്റ്റ്സ്

തിരുത്തുക

കാതറിൻ നദിയുടെ തീരത്ത് നിന്ന് 350 മീറ്റർ അകലെയാണ് കാതറിൻ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് സ്ഥിതി ചെയ്യുന്നത്. പൈൻ ക്രീക്ക്, മാതരങ്ക, ബൊറൂലൂല, ഡാലി റിവർ, ടിംബർ ക്രീക്ക് എന്നിവ പ്രാദേശിക കേന്ദ്രങ്ങളാണ്. കാതറിനിൽ നിന്ന് 17 കിലോമീറ്റർ അകലെയുള്ള റോയൽ ഓസ്ട്രേലിയൻ എയർ ഫോഴ്സിന്റെ (RAAF) ടിൻഡൽ ബേസ് പ്രാദേശിക സമ്പദ്‌വ്യവസ്ഥയിൽ നിർണായക പങ്ക് വഹിക്കുന്നു. 1988 ഒക്ടോബർ 1-ന് ടിൻഡൽ എയർബേസ് ഔദ്യോഗികമായി തുറന്നു. പതിനായിരത്തോളം വരുന്ന വളരെ കുറഞ്ഞ ജനസംഖ്യയാണെങ്കിലും കാതറിൻ അതിന്റെ ഭൂവിസ്തൃതിയിൽ ഒരു വലിയ നഗരമാണ്. കാതറിൻ ടൗൺ മുനിസിപ്പൽ കൗൺസിൽ മേഖല പടിഞ്ഞാറ് ഫ്ലോറ റിവർ ജംഗ്ഷൻ മുതൽ കിഴക്ക് മാരൻബോയ് വരെയും വടക്ക് ഫെർഗൂസൺ നദി മുതൽ തെക്ക് സ്റ്റർട്ട് പീഠഭൂമി വരെയും വ്യാപിച്ചിരിക്കുന്നു.

ഈ പ്രദേശത്തെ പരമ്പരാഗത ഭൂമികളിൽ വർദമാൻ, ജാവോയ്ൻ, ഡാഗോമാൻ അബോറിജിനൽ ലാൻഡ് ട്രസ്റ്റുകൾ ഉൾപ്പെടുന്നു. ഈ പരമ്പരാഗത ദേശങ്ങളുടെ ഒത്തുചേരൽ മേഖലയാണ് കാതറിൻ നഗരം. തദ്ദേശ ജനതയായ വർദമാൻ സമൂഹം മാൻ‌ബുള്ളൂ മുതൽ വിക്ടോറിയ റിവർ ഡിസ്ട്രിക്റ്റിന്റെ കിഴക്കൻ ഭാഗങ്ങൾ വരെയുള്ള പ്രദേശങ്ങൾ ഉൾക്കൊള്ളുന്നു.

ജാവോയ്ൻ സമൂഹം നിറ്റ്മിലുക്ക് നാഷണൽ പാർക്ക്, ബറുങ്ക, ബെസ്‌വിക്ക്, തെക്ക്-പടിഞ്ഞാറൻ അർഹെം ലാൻഡ് എന്നിവയുൾപ്പെടെ ലാൻസ്‌ഡൗൺ മുതൽ കക്കാട് ദേശീയ പാർക്കിന്റെ തെക്കേ അറ്റത്തുള്ള കാതറിൻ കിഴക്ക് ഭാഗങ്ങൾ ഉൾക്കൊള്ളുന്നു.

ഡാഗോമാൻ സമൂഹം ലീച്ച് ലഗൂൺ, അപ്പർ കിംഗ് റിവർ, ഡ്രൈ റിവർ, മാതരങ്കയ്ക്കടുത്തുള്ള വാർ‌ലോക്ക് കുളങ്ങൾ മുതൽ കാതറിന്റെ തെക്ക് വരെ ഉൾക്കൊള്ളുന്നു.

ചരിത്രപരമായ നിർമ്മിതികൾ

തിരുത്തുക
 
സ്പ്രിങ്‌വെയിൽ ഹോംസ്റ്റെഡ്

1879-ൽ നിർമ്മിച്ച പ്രിങ്‌വെയിൽ ഹോംസ്റ്റെഡ് നോർത്തേൺ ടെറിട്ടറിയിലെ ഏറ്റവും പഴക്കമുള്ള ഫാംഹൗസാണ്. മുൻ ഓവർലാന്റ് ടെലിഗ്രാഫ് ലൈൻസ്മാൻ ആൽഫ്രഡ് ഗൈൽസാണ് ഹോംസ്റ്റേഡ് ആദ്യം കൈകാര്യം ചെയ്തിരുന്നത്. ഓൾഡ് കാതറിൻ റെയിൽ‌വേ സ്റ്റേഷൻ മറ്റൊരു മറ്റൊരു ആകർഷണമാണ്. രണ്ടാം ലോക മഹായുദ്ധസമയത്ത് ഗതാഗത ആവശ്യങ്ങൾക്കായുള്ള ഒരു പ്രധാന കേന്ദ്രമായിരുന്നു ഇത്.

ചരിത്രപരമായ മറ്റൊരു കാഴ്ചയാണ് ഓ’കീഫ് റെസിഡൻസ്. 1943-ൽ രണ്ടാം ലോകമഹായുദ്ധസമയത്ത് സൈനിക ഓഫീസർമാർക്കായി നിർമ്മിച്ചതാണിത്. ഇതിന്റെ ഘടന പ്രാദേശിക നിർമ്മാണ പരിശീലനത്തിന് ഉത്തമ ഉദാഹരണമായി നിലകൊള്ളുന്നു. സൈപ്രസ് പൈൻ, കോറഗേറ്റഡ് ഇരുമ്പ് എന്നിവ ഉപയോഗിച്ചായിരുന്നു ഇതിന്റെ നിർമ്മാണം.

1891-ൽ ബെർണാഡ് മർഫി നിർമ്മിച്ച പഴയ കാതറിൻ പ്രദേശത്തെ ഗാലൺ ലൈസൻസ് സ്റ്റോർ മറ്റൊരു ആകർഷണമാണ്. ഇത് നോട്ട്സ് ക്രോസിംഗിന് സമീപം സ്ഥിതിചെയ്യുന്നു. ഈ പ്രദേശം ബോബ് മരങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. 2007-ൽ പുറത്തിറങ്ങിയ റോഗ് എന്ന ചലച്ചിത്രത്തിലും ഗാലൺ ലൈസൻസ് സ്റ്റോർ കേന്ദ്രമായി.

നിറ്റ്മിലുക് നാഷണൽ പാർക്ക് സ്ഥാപിതമായതു മുതൽ കാതറിൻ ഒരു വിനോദസഞ്ചാരകേന്ദ്രമായി വികസിച്ചു. ഇവിടുത്തെ കാതറിൻ ഗോർഗ് ഓരോ വർഷവും ധാരാളം സന്ദർശകരെ ആകർഷിക്കുന്നു. 2004-2005 കാലയളവിൽ 2,32,000 ആളുകൾ ഇവിടം സന്ദർശിച്ചു.[5]

റെയിൽവേ

തിരുത്തുക
 
ദ ഘാൻ

നോർത്ത് ഓസ്‌ട്രേലിയൻ റെയിൽ‌വേ വഴി കാതറിനെ ഡാർ‌വിനുമായി ബന്ധിപ്പിച്ചിരിക്കുന്നു. 1926-ൽ നിർമ്മാണം പൂർത്തിയായ നാരോ-ഗേജ് റെയിൽ‌വേ ആണിത്. ഇതു പ്രവർത്തനരഹിതമായിത്തീർന്നതിനെത്തുടർന്ന് ഒടുവിൽ അടച്ചുപൂട്ടി ട്രാക്കുകൾ ഉയർത്തി. പിന്നീട് 2003-ൽ ആലീസ് സ്പ്രിങ്സ് നോർത്ത് മുതൽ ഡാർവിൻ വരെ സാധാരണ ഗേജ് പാതയായി ഉയർത്തി. ഗ്രേറ്റ് സതേൺ റെയിൽ‌വേ നടത്തുന്ന ഘാൻ പാസഞ്ചർ സർവ്വീസ് 2003 മുതൽ അഡ്‌ലെയ്ഡിനു ഡാർവിനും ഇടയിൽ സർവ്വീസ് നടത്തുന്നു. ചില ഒഴിവാക്കലുകളോടെ ഇത് ആഴ്ചയിൽ ഒരിക്കൽ ഓരോ ദിശയിലേക്കും സർവ്വീസ് നടത്തുന്നു.[9][10]

മുമ്പത്തെ സ്റ്റേഷൻ   Great Southern Railway   അടുത്ത സ്റ്റേഷൻ
towards Darwin
The Ghan
towards Adelaide

വ്യോമഗതാഗതം

തിരുത്തുക

കാതറിൻ നഗരത്തിൽ നിന്നും ഏകദേശം 15 കിലോമീറ്റർ തെക്കാണ് കാതറിൻ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഡാർവിൻ, ആലീസ് സ്പ്രിംഗ്സ് എന്നിവിടങ്ങളിൽ നിന്ന് ആഴ്ചയിൽ 3 പ്രാവശ്യം എയർ നോർത്ത് കാതറിനിലേക്ക് സർവ്വീസ് നടത്തുന്നുണ്ട്. ചാർട്ടർ ഫ്ലൈറ്റുകളും തയ്യാറാക്കി നൽകുന്നു. 1930 മുതൽ 1978 വരെ പ്രവർത്തിച്ചിരുന്ന പഴയ കാതറിൻ എയർപോർട്ടിനു പകരമായി നിലവിലുള്ള റോയൽ ഓസ്ട്രേലിയൻ എയർ ഫോഴ്സിന്റെ വിമാനത്താവളവുമായി സൗകര്യങ്ങൾ പങ്കിടുന്നു. ഡോ. ക്ലൈഡ് ഫെന്റൺ നോർത്തേൺ ടെറിട്ടറി ഏരിയൽ മെഡിക്കൽ സർവീസ് സ്ഥാപിച്ചതിന്റെ അടിസ്ഥാനത്തിൽ ഇത് ശ്രദ്ധേയമായിരുന്നു.

വിദ്യാഭ്യാസം

തിരുത്തുക

ഒരു പ്രധാന പ്രാദേശിക കേന്ദ്രമെന്ന നിലയിൽ കാതറിനിൽ പ്രൈമറി, സെക്കണ്ടറി തുടങ്ങി പ്രത്യേക ആവശ്യങ്ങളും വൈകല്യവുമുള്ള വിദ്യാർത്ഥികൾക്കും ഉൾപ്പെടെ സൗകര്യമൊരുക്കുന്നു. വിദ്യാർത്ഥികൾക്ക് ഭക്ഷണം നൽകുന്ന സൗകര്യം ഉൾപ്പെടെയുള്ള നാല് പബ്ലിക് പ്രൈമറി സ്കൂളുകൾ ഇവിടെ ഉണ്ട്. കാതറിൻ സൗത്ത് പബ്ലിക് സ്കൂൾ, ക്ലൈഡ് ഫെന്റൺ സ്കൂൾ, മാക്ഫാർലെയ്ൻ പ്രൈമറി സ്കൂൾ, കാസുവാരിന സ്ട്രീറ്റ് സ്കൂൾ എന്നിവയാണിവ. ഇവയോടൊപ്പം നഴ്സറി സ്കൂളുകളും ഉൾപ്പെടുത്തിയിരിക്കുന്നു.

ക്ലാസ് 7 മുതൽ 12 വരെയുള്ള നഗരത്തിലെ ഒരേയൊരു പൊതു വിദ്യാഭ്യാസ സ്ഥപനമാണ് കാതറിൻ ഹൈസ്കൂൾ. ഇവിടെ വിദ്യാർത്ഥികൾക്ക് അക്കാദമിക്, കായിക, ശാസ്ത്രീയ പഠന സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നു. മികച്ച റിസോഴ്സ്ഡ് ലൈബ്രറി ഈ സ്കൂളിനുണ്ട്. കൂടാതെ ധാരാളം ഗ്രന്ഥ, ഇലക്ട്രോണിക് മാധ്യമങ്ങളുമുണ്ട്. വർഷം മുഴുവനും കായിക പ്രവർത്തനങ്ങളും ഇൻഡോർ പ്രവർത്തനങ്ങളും അനുവദിക്കുന്ന വലിയ എയർകണ്ടീഷൻഡ് ജിംനേഷ്യം കാതറിൻ സ്കൂളിൽ ഒരുക്കിയിരിക്കുന്നു. വിദ്യാഭ്യാസ, തൊഴിൽ, പരിശീലന വകുപ്പിന്റെ കണക്കു പ്രകാരം നിലവിൽ 586 കുട്ടികൾ ഇവിടെയുണ്ട്. കാതറിനിലെ വിശാലമായ പ്രദേശവും കുറഞ്ഞ ജനസംഖ്യയും മൂലം നിരവധി വിദ്യാർത്ഥികൾ സ്കൂളിൽ എത്തിച്ചേരുവാൻ കൂടുതൽ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. സമീപത്ത് സ്ഥിതിചെയ്യുന്ന കാലിസ്റ്റെമോൺ ഹൗസ് ഉള്ളതിനാൽ വിദൂര ദേശങ്ങളിൽ നിന്നുള്ള 40 ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നു. അതിനാൽ അവർക്ക് മുടങ്ങാതെ സ്‌കൂളിൽ പതിവായി ക്ലാസുകളിൽ പങ്കെടുക്കാം.[11].[12] സെന്റ് ജോസഫ്സ് കാത്തലിക് കോളേജ് കാതറിനിലെ പൊതുവിദ്യാലയങ്ങൾക്ക് ഒരു ബദലായി നഴ്സറി മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഭക്ഷണം നൽകുന്നു.[13] 2012 ലെ കണക്കനുസരിച്ച് 330 കുട്ടികൾ ഇവിടെ ചേർന്നു.

ആരോഗ്യം

തിരുത്തുക

നഗരത്തിൽ സ്ഥിതി ചെയ്യുന്ന കാതറിൻ ഡിസ്ട്രിക്റ്റ് ഹോസ്പിറ്റൽ അടിയന്തര വൈദ്യ, ശസ്ത്രക്രിയാ സൗകര്യങ്ങളും പ്രസവം, റേഡിയോഗ്രാഫി, വൃക്കസംബന്ധമായ ഡയാലിസിസ് യൂണിറ്റുകളും മറ്റ് അത്യാവശ്യ സേവനങ്ങളും നൽകുന്നു. കിന്റോർ ക്ലിനിക്കിൽ ജെനറൽ മെഡിസിൻ സൗകര്യങ്ങൾ ലഭ്യമാണ്. വുർലി-വുർലിൻജാങ്ങിന്റെ ആരോഗ്യ സേവനം തദ്ദേശീയരായ രോഗികൾക്ക് സാംസ്കാരികമായ സെൻസിറ്റീവ് ചികിത്സ നൽകുന്നു.

 
കാതറിൻ ഗോർഗിലെ കാനോയിങ്

കാതറിൻ പട്ടണത്തിലും ചുറ്റുപാടും ധാരാളം പാർക്കുകളും പൂന്തോട്ടങ്ങളും ഉണ്ട്. ഡക്കോട്ട പാർക്ക്, ഗൈൽസ് പാർക്ക്, സ്റ്റൈൽസ് പാർക്ക് ജുറാസിക് സൈകാഡ് ഗാർഡൻസ്, ജൂക്സ് പാർക്ക്, ഓഷിയ പാർക്ക് എന്നിവ നഗരത്തിലുണ്ട്. നിറ്റ്മിലുക്ക് നാഷണൽ പാർക്ക്, കട്ട കട്ട കേവ്സ് നേച്ചർ പാർക്ക്, വംശനാശഭീഷണി നേരിടുന്ന സൈകാഡുകൾ ഉള്ള കിന്റോർ കേവ്സ് നേച്ചർ പാർക്ക്, ലോ ലെവൽ നേച്ചർ പാർക്ക്, സ്പ്രിംഗ്‌വെയ്‌ൽ ഹോംസ്റ്റെഡ്, കാതറിൻ ഹോട്ട് സ്പ്രിംഗ്സ് എന്നിവ വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. എൽസി നാഷണൽ പാർക്ക്, ഗ്രിഗറി നാഷണൽ പാർക്ക്, ജിവിനിംഗ് / ഫ്ലോറ റിവർ നേച്ചർ പാർക്ക് എന്നിവയാണ് ഈ പ്രദേശത്തെ മറ്റ് പ്രധാന പാർക്കുകൾ.

 
കാതറിൻ നദിക്കരയിലുള്ള ബോബ് ട്രീ

പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള വിനോദങ്ങളാണ് ഇവിടെയുള്ളത്. കാതറിൻ ഹോട്ട് സ്പ്രിംഗ്സ്, മാതരങ്ക ഹോട്ട് സ്പ്രിംഗ്സ്, കാതറിൻ നദിയിലെ നിറ്റ്മിലുക്ക് ഗോർഗിലെ കനോയിംഗ്, വേട്ട, ബുഷ്‌വാക്കിംഗ്, കേവിംഗ്, ക്യാമ്പിംഗ്, വിക്ടോറിയ, ഡാലി, റോപ്പർ അഥവാ കാതറിൻ നദികളിലെ മത്സ്യബന്ധനം എന്നിവയെല്ലാം ജനപ്രിയ വിനോദങ്ങളാണ്. നദിയിലെ പ്രദേശങ്ങളിൽ നിന്ന് കായൽ മുതലകളെ വിനോദസഞ്ചാരികൾക്ക് തടസമുണ്ടാകാത്തവിധം സുരക്ഷിതമായി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇവിടെ മിക്ക നദീതടങ്ങളിലും മുതലകൾ വസിക്കുന്നു.

1998-ൽ നഗരത്തിനുള്ളിൽ തന്നെ മൂന്ന് സ്‌ക്രീനുള്ള സിനിമാ തിയേറ്റർ പ്രവർത്തനം ആരംഭിച്ചു. പ്രധാന പാതയിൽ തന്നെ പബ്ലിക് ബാറുകളുള്ള രണ്ട് ഹോട്ടലുകൾ ഉണ്ട്. അവയിലൊന്നിൽ നൈറ്റ് ക്ലബ്ബും നഗരത്തിന് ചുറ്റും സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിലുള്ള ദി കാതറിൻ ക്ലബ്, കാതറിൻ സൗത്തിലെ കാതറിൻ കൺട്രി ക്ലബ്, കാതറിൻ സ്പോർട്സ് ആൻഡ് റിക്രിയേഷൻ ഗോർഗ് റോഡിൽ സ്ഥിതിചെയ്യുന്ന ക്ലബ് തുടങ്ങി നിരവധി ക്ലബ്ബുകളും ഉണ്ട്.

വൈ.എം.സി‌.എ.യുടെ ഉടമസ്ഥതയിലുള്ള ഹെൻ‌റി സ്കോട്ട് റിക്രിയേഷൻ സെന്റർ കാതറിൻ സ്പോർട്സ് ഗ്രണ്ട് കോംപ്ലക്സിൽ സ്ഥിതിചെയ്യുന്നു. അതിൽ ഒരു റോളർ സ്കേറ്റിംഗ് റിങ്കും ജിംനേഷ്യവും ഉണ്ട്. കൂടാതെ നഗരത്തിലെ യുവാക്കളെ ലക്ഷ്യമാക്കി ഡാൻസ് ക്ലാസുകൾ പോലുള്ള പതിവായ വിനോദ പരിപാടികൾ നടത്തുന്നു. സ്കൂൾ കഴിഞ്ഞ ശേഷമുള്ള ശിശുസംരക്ഷണം സൗകര്യവും ഇവിടെ ഉണ്ട്. കൂടാതെ റിക്രിയേഷൻ സെന്ററിനോട് ചേർന്നുള്ള കാതറിൻ അക്വാട്ടിക് സെന്ററിൽ അക്വാ എയറോബിക്സ് ക്ലാസുകൾ പോലുള്ള മറ്റ് പ്രവർത്തനങ്ങളും വൈ.എം.സി‌.എ. നടത്തുന്നു.[14]

സാഹിത്യവും സിനിമയും

തിരുത്തുക

1800 കളുടെ അവസാനത്തിൽ ഒരു പയനിയറിംഗ് പാസ്റ്ററലിസ്റ്റിന്റെ ഭാര്യ ജെന്നി ഗൺ എഴുതിയ വി ഓഫ് ദി നെവർ നെവർ (1908) എന്ന നോവലാണ് കാതറിൻ പ്രദേശം പ്രശസ്തമാക്കിയത്. ഈ പുസ്തകത്തിന്റെ ചലച്ചിത്രരൂപം 1982-ൽ പുറത്തിറങ്ങി. 2007-ൽ പുറത്തിറങ്ങിയ ഓസ്ട്രേലിയൻ ഹൊറർ ചിത്രമായ റോഗ് ഭാഗികമായി ചിത്രീകരിച്ചത് കാതറിൻ ഗോർഗിലാണ്. 1955-ൽ ജെദ്ദ എന്ന ചലച്ചിത്രം ഇവിടെ ഭാഗികമായി ചിത്രീകരിച്ചു. മറ്റു ഭാഗങ്ങൾ ചിത്രീകരിക്കാനായി ഇംഗ്ലണ്ടിലേക്കുഌഅ യാത്രാമധ്യേയുണ്ടായ വിമാനാപകടത്തിൽ ഈ രംഗം പകർത്തിയിരുന്ന ഫിലും റോൾ നശിക്കപ്പെട്ടു. തുടർന്ന് ബ്ലൂ മൌണ്ടനിലെ കാനൻഗ്ര വെള്ളച്ചാട്ടത്തിൽ ഈ രംഗങ്ങൾ വീണ്ടും ചിത്രീകരിച്ചു. 1986-ൽ പുറത്തിറങ്ങിയ "ക്രൊക്കഡൈൽ ഡണ്ടീ" സിനിമയിലും കാതറിനെ സംക്ഷിപ്തമായി പരാമർശിക്കുന്നു.

ശ്രദ്ധേയരായ വ്യക്തികൾ

തിരുത്തുക

കാതറിനിൽ നിന്നുള്ള ശ്രദ്ധേയരായ വ്യക്തികൾ, ഇവിടെ താമസിച്ചിരുന്നവരും ഇതിൽ ഉൾപ്പെടുന്നു:

  • മിക്ക് ഡോഡ്‌സൺ, തദ്ദേശീയ ഓസ്‌ട്രേലിയൻ അഭിഭാഷകനും ഓസ്‌ട്രേലിയൻ ഓഫ് ദ ഇയറുമായിരുന്നു. (1950-ൽ കാതറിനിൽ ജനനം)
  • കാഡൽ ഇവാൻസ്, മുൻ പ്രൊഫഷണൽ റേസിംഗ് സൈക്ലിസ്റ്റും മൗണ്ടൻ ബൈക്കറുമായിരുന്നു. (1977-ൽ കാതറിനിൽ ജനനം)
  • ക്ലൈഡ് ഫെന്റൺ, ആദ്യ ഫ്ലൈയിങ് ഡോക്ടർ എന്നറിയപ്പെടുന്നു. (1934 നും 1942 നും ഇടയിൽ കാതറിനിൽ താമസിക്കുകയും പ്രവർത്തിക്കുകയും ചെയ്തു)
  • ലീസൽ ജോൺസ്, ഒളിമ്പിക് സ്വർണ്ണ മെഡൽ നേടിയ നീന്തൽക്കാരൻ. (1950-ൽ കാതറിനിൽ ജനനം)
  • ലൂക്ക് കെല്ലി, പ്രൊഫഷണൽ റഗ്ബി ലീഗ് ഫുട്ബോൾ കളിക്കാരൻ. (1989-ൽ കാതറിനിൽ ജനനം)
  • ബ്രൂസ് ലിച്ച്ഫീൽഡ്, ആദ്യകാല കാതറിൻ കെട്ടിടങ്ങൾ രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ആർക്കിടെക്റ്റ്.
  • മലാർന്ദിരി മക്‌കാർത്തി, തദ്ദേശീയ ഓസ്‌ട്രേലിയൻ രാഷ്ട്രീയക്കാരൻ. (1970-ൽ കാതറിനിൽ ജനനം)
  • ജെയിംസ് മക്മാനസ്, പ്രൊഫഷണൽ റഗ്ബി ലീഗ് ഫുട്ബോൾ കളിക്കാരൻ (1990-കളിൽ കാതറിനിൽ വളർന്നു)
  • മാത്യു സിൻക്ലെയർ, ന്യൂസിലാന്റ് ക്രിക്കറ്റ് താരം. (1975-ൽ കാതറിനിൽ ജനനം)
  • സി.ഡബ്ല്യൂ. സ്റ്റോങ്കിംഗ്, ഓസ്ട്രേലിയൻ ബ്ലൂസ് സംഗീതജ്ഞൻ. (1974-ൽ കാതറിനിൽ ജനനം)
  • സ്റ്റെഫാനി ടാൽബോട്ട്, ഓസ്ട്രേലിയൻ ബാസ്കറ്റ്ബോൾ കളിക്കാരൻ. (1994-ൽ കാതറിനിൽ ജനനം)
  • ഡി'ആർസി ഷോർട്, പ്രൊഫഷണൽ ക്രിക്കറ്റ് താരം. (1990-ൽ കാതറിനിൽ ജനനം)
  • ജിം സിമിൻ, കർഷകനും കണ്ടുപിടിത്തക്കാരനുമായിരുന്നു. (കാതറിനിലിൽ 1930–1934, 1936-1974 കാലയളവിൽ താമസിച്ചു)
  • സാം മക്മഹോൺ, കൺട്രി ലിബറൽ പാർട്ടിയുടെ ഓസ്‌ട്രേലിയൻ രാഷ്ട്രീയക്കാരനും 2019-ൽ ഓസ്‌ട്രേലിയൻ പാർലമെന്റിൽ നോർത്തേൺ ടെറിട്ടറിയിലെ സെനറ്ററുമാണ്.
  1. 1.0 1.1 Australian Bureau of Statistics (27 June 2017). "Katherine (Urban Centre)". 2016 Census QuickStats. Retrieved 18 December 2017.  
  2. Katherine Town Council: About Katherine Archived 2009-02-18 at the Wayback Machine.. Retrieved on 15 December 2008
  3. "Archived copy". Archived from the original on 6 ജനുവരി 2013. Retrieved 15 ജൂൺ 2012.{{cite web}}: CS1 maint: archived copy as title (link)
  4. Dunn, Peter. "JAPANESE BOMBING RAID ON KATHERINE, NT 22 MARCH 1942". www.ozatwar.com. Retrieved 20 May 2013.
  5. 5.0 5.1 Tourism NTTourism NT (www.tourismnt.com.au)
  6. "Tropical Cyclone Les", Bureau of Meteorology
  7. "Katherine Town Council – Town of Katherine/Floods". Archived from the original on 2009-02-18. Retrieved 15 December 2008.
  8. "Climate statistics for Katherine". Bureau of Meteorology. Retrieved November 4, 2016.
  9. The Ghan Timetable 2019-2020 Archived 2019-12-02 at the Wayback Machine. Great Southern Rail
  10. Australian Railmaps, "Rail map – Perth to Adelaide, Central and Northern Australia". Accessed 12 June 2007.
  11. "Katherine High School". Northern Territory Government. Archived from the original on 2016-03-27. Retrieved 21 November 2012.
  12. "Callistemon House Philosophy". Callistemon House Isolated Student Accommodation. Archived from the original on 2013-04-09. Retrieved 21 November 2012.
  13. "St Joseph's Catholic College Katherine". St Joseph’s Catholic College Katherine. Archived from the original on 2012-11-07. Retrieved 21 November 2012.
  14. "YMCA Katherine Website". YMCA Katherine Inc. Archived from the original on 2012-09-03. Retrieved 21 November 2012.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക