നീർ‌വാളം

ചെടിയുടെ ഇനം
(Croton tiglium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാരതത്തിൽ മിക്കവാറും എല്ലായിടത്തും വളരുന്ന ഔഷധമൂല്യമുള്ള ഒരു സസ്യമാണ്‌ നീർ‌വാളം. മഴ കൂടുതൽ ലഭിക്കുന്ന സംസ്ഥാനങ്ങളായ കേരളം, അസ്സം, ബംഗാൾ എന്നിവിടങ്ങളിൽ കാട്ടുചെടിയായും ഇത് കാണപ്പെടുന്നു. യുഫോർബിയേസീ (Euphorbiaceae) സസ്യകുടുംബത്തിൽ ഉൾപ്പെട്ട ഇതിന്റെ ശാസ്ത്രീയനാമം ക്രോട്ടൺ ടിഗ്‌ലിയം (Croton tiglium). എന്നാണറിയപ്പെടുന്നത്[2].

നീർ‌വാളം
Purging Croton
Croton tiglium
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
C. tiglium
Binomial name
Croton tiglium
L.[1] (1753)

രസഗുണങ്ങൾ

തിരുത്തുക

6 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു നിത്യ ഹരിതവൃക്ഷമാണിത്. 5 മുതൽ 10 സെന്റീമീറ്റർ വരെ നീളവും 3-7 സെന്റീമീറ്റർ വരെ വീതിയുമുള്ള ഇലകളാണ്‌ ഇതിനുള്ളത്. ഇലകളുടെ അരികുകൾ പല്ലുകൾ പോലെയാണ്‌. നീളമുള്ള ഇലത്തണ്ടുകളിലായി ഇലകൾ ക്രമീകരിച്ചിരിക്കുനു. ഏകലിംഗപുഷ്പങ്ങളാണ്‌ ഈ സസ്യത്തിനുള്ളത്. ആൺ പൂക്കളും പെൺ പൂക്കളും ഒരേ സസ്യത്തിൽ തന്നെ കാണപ്പെടുന്നു. പൂക്കൾ ചെറുതും പച്ചയും മഞ്ഞയും കലർന്ന തവിട്ട് നിറത്തിലുള്ളവയായി കാണപ്പെടുന്നു. ഒരു പൂവിൽ 5 ബാഹ്യദളങ്ങളും 5 ദളങ്ങളും ഉണ്ട്. 15-20 വരെ കേസരങ്ങൾ കാണപ്പെടുന്നു. മൂന്ന് വരിപ്പുകൾ ഉള്ള ഉരുണ്ട കായ്കളാണ്‌ ഇതിനുള്ളത്. അവയ്ക്ക് മൂന്ന് സെന്റീമീറ്ററോളം നീളവും കാണപ്പെടുന്നു. 8 ഞരമ്പുകൾ കാണപ്പെടുന്ന വിത്ത് ഏകദേശം 1 സെന്റീമീറ്റർ വരെ വലിപ്പമുള്ളതുമാണ്[3]‌.

വേര്‌, ഇല, വിത്ത് എന്നിവയാണ്‌ ഔഷധയോഗ്യമായ ഭാഗങ്ങൾ

വിത്തുകൾ ശുദ്ധിചെയ്യുന്നതിനായി തോട് കളഞ്ഞ് ഗോമൂത്രത്തിലിട്ട് വേവിച്ച് ഊറ്റി ഉണക്കിയെടുക്കുന്നു.


  1. "Croton tiglium information from NPGS/GRIN". Retrieved 2008-02-19.
  2. "ayurvedicmedicinalplants.com-ൽ നിന്നും". Archived from the original on 2010-09-20. Retrieved 2010-02-09.
  3. ഡോ.എസ്. നേശമണി. ഔഷധസസ്യങ്ങൾ . വാല്യം 11. The State Institute of Languages, തിരുവനന്തപുരം. പുറം 321-323

ഇതും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നീർ‌വാളം&oldid=3635602" എന്ന താളിൽനിന്ന് ശേഖരിച്ചത്