കോട്ടൺ വൂൾ സ്പോട്ട്

റെറ്റിനയിൽ കാണുന്ന വെളുത്ത പാട്
(Cotton wool spots എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കണ്ണിന്റെ റെറ്റിനയുടെ ഫണ്ടസ്കോപ്പിക് പരിശോധനയിൽ, വെളുത്ത പാടുകൾ പോലെ കാണപ്പെടുന്ന ഒരു മെഡിക്കൽ ചിഹ്നമാണ് കോട്ടൺ വൂൾ സ്പോട്ട് എന്ന പേരിൽ അറിയപ്പെടുന്നത്. നെർവ് ഫൈബർ പാളിയിൽ ആക്സോപ്ലാസ്മിക് വസ്തുക്കൾ ശേഖരിക്കപ്പെടുന്നതിന്റെ ഫലമായി റെറ്റിനയിലെ നാഡി നാരുകൾ തകരാറിലാകുമ്പോഴാണ് ഇവ സംഭവിക്കുന്നത്. ഇസ്കെമിയ കാരണം ഞരമ്പുകൾക്കുള്ളിൽ ആക്സോണൽ ട്രാൻസ്പോർട്ട് കുറഞ്ഞ് ബാക്ക്ലോഗും ഇൻട്രാ സെല്ലുലാർ ഉൽപ്പന്നങ്ങളുടെ ശേഖരണവും സംഭവിക്കുന്നു. ഇത് റെറ്റിനയുടെ ഉപരിതല പാളിയിൽ ഉണ്ടാക്കുന്ന വീക്കം മൂലം നാഡി നാരുകൾ തകരാറിലാകുന്നു. കാലക്രമേണ ഈ പാടുകൾ മങ്ങി വരാറുണ്ട്.[1]

രണ്ട് കോട്ടൺ വൂൾ സ്പോപോട്ടുകൾ ഉൾപ്പെടെ ഡയബറ്റിക് റെറ്റിനോപ്പതിയുടെ വിപുലമായ അടയാളങ്ങൾ കാണിക്കുന്ന റെറ്റിനയുടെ ചിത്രം.

പ്രമേഹവും രക്താതിമർദ്ദവുമാണ് ഈ അവസ്ഥക്ക് കാരണമാകുന്ന ഏറ്റവും സാധാരണമായ രണ്ട് രോഗങ്ങൾ. പ്രമേഹത്തിൽ അവ പ്രീ-പ്രൊലിഫറേറ്റീവ് ഡയബെറ്റിക് റെറ്റിനോപ്പതിയുടെ പ്രധാന ലക്ഷണമാണ്. അപൂർവമായി, എച്ച്.ഐ.വി.[2], പർട്ട്ഷെർസ് റെറ്റിനോപ്പതി എന്നിവയിലും കോട്ടൺ വൂൾ സ്പോട്ടുകൾ കാണപ്പെടാറുണ്ട്.[3]

കോട്ടൺ വൂൾ സ്പോട്ടുകൾ കാണപ്പെടുന്ന മറ്റൊരു അവസ്ഥ സെൻട്രൽ റെറ്റിന വെയിൻ ഒക്ലൂഷൻ ആണ്.[4]

ഇതും കാണുക

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. "Isolated cotton-wool spots of unknown etiology: management and sequential spectral domain optical coherence tomography documentation". 2020-12-05. Archived from the original on 2020-12-05. Retrieved 2020-12-05.{{cite web}}: CS1 maint: bot: original URL status unknown (link)
  2. Wilson R (1994). "Cotton wool spots in AIDS: a review". J Am Optom Assoc. 65 (2): 110–16. PMID 7908299.
  3. Yanoff, Myron; Duker, Jay S. (2008). Ophthalmology (3rd ed.). Edinburgh: Mosby. pp. 750–54. ISBN 978-0323057516. {{cite book}}: Invalid |ref=harv (help)
  4. D. McLeod (February 1995). "Why cotton wool spots should not be regarded as retinal nerve fibre layer infarcts". Br J Ophthalmol. 89 (2). BMJ Group: 229–37. doi:10.1136/bjo.2004.058347. PMC 1772507. PMID 15665358.
"https://ml.wikipedia.org/w/index.php?title=കോട്ടൺ_വൂൾ_സ്പോട്ട്&oldid=3775742" എന്ന താളിൽനിന്ന് ശേഖരിച്ചത്