മനുഷ്യ നേത്രത്തിലെ റെറ്റിനയുടെ പത്ത് പാളികളിൽ ഒന്നാണ് റെറ്റിനൽ നെർവ് ഫൈബർ പാളി (ആർ‌എൻ‌എഫ്‌എൽ). ഇത് നെർവ് ഫൈബർ പാളി, സ്ട്രാറ്റം ഒപ്റ്റിക്കം എന്നീ പേരുകളിലും അറിയപ്പെടുന്നു. ഒപ്റ്റിക് നാഡിയുടെ നാരുകൾ രൂപം കൊള്ളുന്നത് ഈ പാളിയിൽനിന്നാണ്. ഒപ്റ്റിക് ഡിസ്കിന് സമീപം ഈ പാളിയുടെ കനം കൂടുതലാണ്, അവിടുന്ന് ഓറ സെറാറ്റയിലേക്ക് അടുക്കുന്തോറും ഈ പാളിയുടെ കനം കുറഞ്ഞുവരുന്നു.

Retinal nerve fiber layer
Section of retina. (Stratum opticum labeled at right, second from the top.)
Plan of retinal neurons. (Stratum opticum labeled at left, second from the top.)
Details
Identifiers
Latinstratum neurofibrarum retinae
TAA15.2.04.017
FMA58688
Anatomical terminology

നാഡി നാരുകൾ ലാമിന ക്രിബ്രോസ സ്ക്ലീറെയിലൂടെ കടന്നുപോകുമ്പോൾ ഇതിൻ്റെ മെഡുല്ലറി ഷീത്ത് നഷ്ടപ്പെടുകയും, അവിടുന്ന് ലളിതമായ ആക്സിസ്-സിലിണ്ടറുകൾ ആയി തുടരുകയും ചെയ്യുന്നു.

റെറ്റിനയുടെ ആന്തരിക ഉപരിതലത്തിൽ എത്തുമ്പോൾ അവ അവയുടെ പ്രവേശന സ്ഥാനത്ത് നിന്ന് ഈ ഉപരിതലത്തിന് മുകളിലൂടെ ബണ്ടിലുകളായി തിരിച്ചിരിക്കുന്നു, കൂടാതെ പല സ്ഥലങ്ങളിലും പ്ലെക്സസുകളായി ക്രമീകരിച്ചിരിക്കുകയും ചെയ്യുന്നു.

മിക്ക നാരുകളും സെന്ട്രിപെറ്റൽ ആണ്, അതുപോലെ അവ ഗാംഗ്ലിയോണിക് പാളിയുടെ കോശങ്ങളുടെ ആക്സിസ്-സിലിണ്ടർ പ്രോസസുകളുടെ നേരിട്ടുള്ള തുടർച്ചയാണ്, എന്നാൽ അവയിൽ ചിലത് സെന്ട്രിഫ്യുജൽ ആണ്, അവ ഇന്നർ പ്ലെക്സിഫോം, ഇന്നർ ന്യൂക്ലിയർ പാളികൾ എന്നിവയിൽ വ്യാപിക്കുന്നു.

റെറ്റിനൈറ്റിസ് പിഗ്മെന്റോസ രോഗികളുടെ കണ്ണിൽ ഈ പാളി സാധാരണയിൽ നിന്നും കട്ടി കുറഞ്ഞ് കാണപ്പെടുന്നു, ഇത് രോഗത്തിൻറെ തീവ്രതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ആർ‌എൻ‌എഫ്‌എല്ലിന്റെ കനം പ്രായത്തിനനുസരിച്ചും കുറയുന്നുണ്ട്. റെറ്റിന പ്രോസ്തസിസുകളെ ഒപ്റ്റിക് നാഡിയിലേക്ക് ബന്ധിപ്പിക്കുന്നതിനോ അല്ലെങ്കിൽ നഷ്ടപ്പെട്ട ഫോട്ടോറിസെപ്റ്ററുകളെ പുനരുജ്ജീവിപ്പിക്കാൻ കഴിയുന്ന സ്റ്റെം സെല്ലുകൾ സ്ഥാപിക്കുന്നതിനോ ഉള്ള അടിസ്ഥാന പ്രദേശം ഇവിടെയായതിനാൽ ഈ പാളി ഒഴിവാക്കുന്നത് രോഗത്തിന്റെ ചികിത്സയിൽ പ്രധാനമാണ്.

റെറ്റിനൽ നെർവ് ഫൈബർ പാളി ഒരു തന്ത്രപ്രധാന ഘടനയാണ്. ചില പ്രോസസുകൾക്ക് അതിന്റെ സ്വാഭാവിക അപ്പോപ്റ്റോസിസിനെ ഉത്തേജിപ്പിക്കാൻ കഴിയും. ഇൻട്രാഒക്യുലർ മർദ്ദത്തിന്റെ ഉയർച്ചയും, ഏറ്റക്കുറച്ചിലുകളും, വീക്കം, വാസ്കുലർ രോഗം, ഏതെങ്കിലും തരത്തിലുള്ള ഹൈപ്പോക്സിയ എന്നിവ പോലുള്ള അപകടകരമായ സാഹചര്യം ഈ പാളിക്ക് നാശമുണ്ടാക്കാം. ഗെദെ പർദിയാൻറോ (2009) ഫേക്കോഇമൾസിഫിക്കേഷന് ശേഷം റെറ്റിനൽ നെർവ് ഫൈബർ കനത്തിലുള്ള മാറ്റം സൂചിപ്പിക്കുന്ന 6 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.[1] ഏതെങ്കിലും തരത്തിലുള്ള ഇൻട്രാഒക്യുലർ ശസ്ത്രക്രിയകളിലെ പെട്ടെന്നുള്ള കംപ്രഷനിലെ മെക്കാനിക്കൽ സമ്മർദ്ദം റെറ്റിനൽ നെർവ് ഫൈബർ പാളിക്ക് ഹാനികരമായേക്കാം.

റെറ്റിനൽ നെർവ് ഫൈബറുകളുടെ പാറ്റേൺ

പരാമർശങ്ങൾ

തിരുത്തുക

This article was originally based on an entry from a public domain edition of Gray's Anatomy. As such, some of the information contained within it may be outdated.

  1. Pardianto G, Mastering phacoemulsification in Mimbar Ilmiah Oftalmologi Indonesia.2009;10:26.

പുറം കണ്ണികൾ

തിരുത്തുക

ബോസ്റ്റൺ യൂണിവേഴ്സിറ്റി- ഹിസ്റ്റോളജി ചിത്രം[1]