പർട്ട്ഷെർസ് റെറ്റിനോപ്പതി

കണ്ണിലെ റെറ്റിനയെ ബാധിക്കുന്ന ഒരു അസുഖം

കണ്ണിലെ റെറ്റിനയെ ബാധിക്കുന്ന ഒരു രോഗമാണ് പർട്ട്‌ഷെർസ് റെറ്റിനോപ്പതി. ഇത് സാധാരണയായി തലയ്ക്ക് ഏൽക്കുന്ന ഗുരുതരമായ പരിക്കുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. നീളമുള്ള അസ്ഥി ഒടിവുകൾ പോലുള്ള മറ്റ് തരത്തിലുള്ള ആഘാതങ്ങളുമായോ അല്ലെങ്കിൽ പല നോൺ-ട്രോമാറ്റിക് സിസ്റ്റമിക് രോഗങ്ങളുമായി ബന്ധപ്പെട്ടും ഇത് സംഭവിക്കാം. എന്നിരുന്നാലും, രോഗത്തിന്റെ കൃത്യമായ കാരണം ഇനിയും കൃത്യമായി മനസ്സിലായിട്ടില്ല. പർട്ട്‌ഷെർസ് റെറ്റിനോപ്പതിക്ക് പ്രത്യേക ചികിത്സകളൊന്നുമില്ല, രോഗനിദാനം വ്യത്യാസപ്പെടുന്നു. ഈ രോഗം കാഴ്ചയെ ബാധിക്കുകയും ചിലപ്പോൾ താൽക്കാലികമോ സ്ഥിരമോ ആയ അന്ധതയ്ക്ക് കാരണമാവുകയും ചെയ്യും.

പർട്ട്‌ഷെർസ് റെറ്റിനോപ്പതി
കണ്ണിന്റെ ഘടന
സ്പെഷ്യാലിറ്റിനേത്രവിജ്ഞാനം

ഓസ്ട്രിയൻ നേത്രരോഗവിദഗ്ദ്ധനായ ഒത്മാർ പർട്ട്‌ഷെറുടെ (1852–1927) പേരിലാണ് ഈ രോഗം അറിയപ്പെടുന്നത്. അദ്ദേഹം1910 ൽ ഇത് കണ്ടെത്തുകയും, 1912 ൽ പൂർണ്ണമായി വിവരിക്കുകയും ചെയ്തു.

അനുബന്ധ രോഗങ്ങൾ

തിരുത്തുക

പാത്തോഫിസിയോളജി

തിരുത്തുക

പർട്ട്‌ഷെർസ് റെറ്റിനോപ്പതിയിൽ സങ്കീർണ്ണമായ പാത്തോഫിസിയോളജി ഉൾപ്പെടുന്നു. ഇതിൽ പൂരക- സംയോജിത അഗ്രഗേറ്റുകൾ, കൊഴുപ്പ്, വായു, ഫൈബ്രിൻ കട്ട, പ്ലേറ്റ്‌ലെറ്റ് ക്ലമ്പുകൾ എന്നിവ ഉൾപ്പെടുന്നു.[1] ഈ രോഗം റെറ്റിനയിൽ കോട്ടൺ വൂൾ സ്പോട്ട് ഉണ്ടാകുന്നതിലേക്ക് നയിക്കുന്നു.[2]

രോഗനിർണയം

തിരുത്തുക

ആഘാതം ഉൾപ്പെടുന്ന സാഹചര്യത്തിൽ, രോഗനിർണയം നടത്താൻ റെറ്റിനയുടെ ഫണ്ടസ്കോപ്പിക് പരിശോധന മാത്രമേ ആവശ്യമുള്ളൂ.[2] ഫ്ലൂറസെൻ ആൻജിയോഗ്രാഫി, റെറ്റിനയിലെ വെളുത്ത ഭാഗങ്ങളിൽ രക്തയോട്ടം കുറയുന്നത് കാണിക്കും.

ചികിത്സ

തിരുത്തുക

ചില സന്ദർഭങ്ങളിൽ ഇത് ട്രയാംസിനോലോൺ ഉപയോഗിച്ച് ചികിത്സിക്കാം.[3] എന്നിരുന്നാലും, പൊതുവേ, പർ‌ട്ട്ഷർസ് റെറ്റിനോപ്പതിക്ക് ചികിത്സകളൊന്നുമില്ല. ഇത് ഒരു വ്യവസ്ഥാപരമായ രോഗം അല്ലെങ്കിൽ എംബോളി മൂലമാണെങ്കിൽ, ആ അവസ്ഥകൾ ചികിത്സിക്കണം.

സങ്കീർണ്ണത

തിരുത്തുക

പർ‌ട്ട്ഷെർസ് റെറ്റിനോപ്പതി കാഴ്ച നഷ്ടപ്പെടാൻ ഇടയാക്കും,[4] നഷ്ടപ്പെട്ട കാഴ്ചയുടെ വീണ്ടെടുക്കൽ വളരെ പരിമിതമാണ്.[2] എന്നിരുന്നാലും, ചില സന്ദർഭങ്ങളിൽ കാഴ്ച വീണ്ടെടുക്കൽ സംഭവിക്കാറുണ്ട്, കൂടാതെ ദീർഘകാല സങ്കീർണ്ണതകളെക്കുറിച്ച് റിപ്പോർട്ടുകൾ വ്യത്യാസപ്പെട്ടിരിക്കുന്നു.[5]

ചരിത്രം

തിരുത്തുക

തലക്ക് ഏൽക്കുന്ന ആഘാതത്തെത്തുടർന്ന് പെട്ടെന്നുള്ള അന്ധതയും, രക്തസ്രാവവും, റെറ്റിനയിൽ വെളുപ്പും ഉണ്ടാകുന്ന സിൻഡ്രോം ആയാണ് 1910 ലും 1912 ലും പർ‌ട്ട്ഷെർസ് റെറ്റിനോപ്പതിയെ ആദ്യമായി വിശേഷിപ്പിച്ചത്.[6][2] പിന്നീട് അത് മറ്റു തരത്തിലുള്ള ആഘാതങ്ങൾക്ക് ശേഷവും ഉണ്ടാകും എന്ന് കണ്ടെത്തി. അക്യൂട്ട് പാൻക്രിയാറ്റിസ്, വാസ്കുലിറ്റിസ്, കൊഴുപ്പ്, അമ്നിയോട്ടിക് ദ്രാവകം തുടങ്ങിയ വസ്തുക്കളുടെ എംബലൈസേഷൻ, സിസ്റ്റമിക് ല്യൂപ്പസ് എറിത്തമറ്റോസസ്, ത്രോംബോട്ടിക് ത്രോംബോസൈറ്റോപെനിക് പർപുര, വിട്ടുമാറാത്ത വൃക്ക തകരാറുകൾ എന്നിവയുമായും പർട്ട്‌ഷെർസ് റെറ്റിനോപ്പതി ബന്ധപ്പെട്ടിരിക്കുന്നു. നീളമുള്ള അസ്ഥികളുടെ വിപുലമായ ഒടിവുകൾ മൂലവും പർ‌ട്ട്ഷെർസ് റെറ്റിനോപ്പതി ഉണ്ടാകാം.[7]

പരാമർശങ്ങൾ

തിരുത്തുക
  1. Buckley, Sally A.; James, B (July 1996). "Purtscher's retinopathy". Postgraduate Medical Journal. 72 (849): 409–12. doi:10.1136/pgmj.72.849.409. PMC 2398519. PMID 8935600. Retrieved 2 December 2012.
  2. 2.0 2.1 2.2 2.3 Yanoff, Myron; Duker, Jay S. (2008). Ophthalmology (3rd ed.). Edinburgh: Mosby. pp. 750–754. ISBN 978-0323057516. {{cite book}}: Invalid |ref=harv (help)
  3. "Sub-Tenon's triamcinolone for post-partum Purtscher's-like retinopathy". Clinical Ophthalmology. 2 (1): 195–8. March 2008. doi:10.2147/opth.s2080. PMC 2698687. PMID 19668404.{{cite journal}}: CS1 maint: unflagged free DOI (link)
  4. "Purtscher's retinopathy: epidemiology, clinical features, and outcome". British Journal of Ophthalmology. 91 (11): 1456–9. Nov 2007. doi:10.1136/bjo.2007.117408. PMC 2095457. PMID 17556428.
  5. Schmidt, D; Otto, T (June 2004). "Prognosis and differential diagnosis of Purtscher's retinopathy". Der Ophthalmologe : Zeitschrift der Deutschen Ophthalmologischen Gesellschaft. 101 (6): 576–83. doi:10.1007/s00347-003-0952-6. PMID 15197574.
  6. Purtscher O (1912). "Angiopathia retinae traumatica. Lymphorrhagien des Augengrundes". Archives of Ophthalmology. 82 (2): 347–71. doi:10.1007/bf01929449.
  7. Chuang, EL; Miller FS, 3rd; Kalina, RE (March 1985). "Retinal lesions following long bone fractures". Ophthalmology. 92 (3): 370–4. doi:10.1016/s0161-6420(85)34023-x. PMID 3991127.{{cite journal}}: CS1 maint: numeric names: authors list (link)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
Classification